സാധാരണക്കാർക്കായി ലാവ യുവ 4 ഇന്ത്യൻ വിപണിയിൽ
ലാവ യുവ 4 ഹാൻഡ്സെറ്റിൻ്റെ 4GB + 64GB വേരിയൻ്റിന് ഇന്ത്യയിൽ 6,999 രൂപയാണ് വില. 4GB + 128GB ഓപ്ഷനും ലഭ്യമാണ്. അതിൻ്റെ വില 7,499 രൂപ വരും. ഒരു കമ്പനി എക്സിക്യൂട്ടീവ് തന്നെയാണ് ഗാഡ്ജറ്റ് 360-യോട് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗ്ലോസി ബ്ലാക്ക്, ഗ്ലോസി പർപ്പിൾ, ഗ്ലോസി വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. ഈ സ്മാർട്ട്ഫോൺ നിലവിൽ ഇന്ത്യയിലെ ഓഫ്ലൈൻ സ്റ്റോറുകൾ വഴി വാങ്ങാം