മെലിഞ്ഞു സുന്ദരിയായി ലാവ ബ്ലേസ് അമോലെഡ് 2 5G; ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും

ലാവ ബ്ലേസ് അമോലെഡ് 2 5G-യുടെ നിരവധി വിവരങ്ങൾ പുറത്ത്

മെലിഞ്ഞു സുന്ദരിയായി ലാവ ബ്ലേസ് അമോലെഡ് 2 5G; ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും

Photo Credit: Lava

ലാവ ബ്ലേസ് അമോലെഡ് 2 5Gയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഉണ്ടാകും

ഹൈലൈറ്റ്സ്
  • ലാവ ബ്ലേസ് അമോലെഡ് 2 5G ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യുമെന്നാണു പ്രതീക്ഷിക്ക
  • സ്ലിം ഡിസൈനിലുള്ള ഫോണാണ് ലാവ ഇത്തവണ അവതരിപ്പിക്കുകയെന്നാണ് സൂചനകൾ
  • ഈ ഫോണിൻ്റെ ലോഞ്ച് തീയ്യതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല
പരസ്യം

സാധാരണക്കാരുടെ കൊക്കിലൊതുങ്ങുന്ന വിലയിൽ മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ലാവ. ഇക്കാര്യം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ട ലാവയുടെ പുതിയ മോഡൽ ഫോണുകൾക്കു വേണ്ടി കാത്തിരിക്കുന്ന നിരവധിയാളുകളുണ്ട്. കഴിഞ്ഞ ദിവസം തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ ലാവ ബ്ലേസ് അമോലെഡ് 2 5G-യുടെ ലോഞ്ച് ടീസർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ലാവ പുറത്തുവിട്ടിരുന്നു. ഇന്ത്യയിൽ ഇതിനകം തന്നെ ലോഞ്ച് ചെയ്ത ലാവ ബ്ലേസ് അമോലെഡിൻ്റെ പിൻഗാമിയാണ് ഈ ഫോൺ. കമ്പനി പുറത്തുവിട്ട ടീസറിൽ ഫോണിന്റെ പിൻഭാഗത്തെ ഡിസൈനും ചില പ്രധാന ഫീച്ചറുകളും വ്യക്തമാക്കുന്നുണ്ട്. ലാവ ബ്ലേസ് അമോലെഡ് 2 5G-യുടെ വൈറ്റ് കളർ വേരിയൻ്റാണു ടീസറിൽ കാണിച്ചിരിക്കുന്നത്. ലാവ ലോഗോ റിയർ പാനലിനു താഴെ ഇടതുവശത്താണു സ്ഥാപിച്ചിരിക്കുന്നത്. കമ്പനി പറയുന്നതനുസരിച്ച്, ലാവ ബ്ലേസ് അമോലെഡ് 2 5G അതിൻ്റെ പ്രൈസ് റേഞ്ചിലെ ഏറ്റവും സ്ലിം ആയ സ്മാർട്ട്‌ഫോണായിരിക്കും. ഫുൾ ഫീച്ചറുകളും വിലയും ഉൾപ്പെടെ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ, ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലാവ ബ്ലേസ് അമോലെഡ് 2 5G ഫോണിൻ്റെ ഡിസൈൻ, ക്യാമറ, വില, കളർ ഓപ്ഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ:

ഇന്ത്യയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട സ്മാർട്ട്‌ഫോൺ ബ്രാൻഡായ ലാവ, തങ്ങളുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ ലാവ ബ്ലേസ് അമോലെഡ് 2 5G-യുടെ ടീസർ അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ പ്രസിദ്ധീകരിച്ചു. ഫോണിന്റെ ഡിസൈനും ചില പ്രധാന സവിശേഷതകളും കമ്പനി ഇതിനൊപ്പം വെളിപ്പെടുത്തിയിട്ടുണ്ട്. ഫോണിൻ്റെ ലോഞ്ച് തീയ്യതി ലാവ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് ഉടനെ തന്നെ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ, മറ്റൊരു മോഡലായ ലാവ ബ്ലേസ് ഡ്രാഗൺ 5G-യ്‌ക്കൊപ്പം ജൂലൈ അവസാനത്തോടെ ഇത് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ലാവ ബ്ലേസ് അമോലെഡ് 2 5G-യിൽ ചതുരാകൃതിയിൽ ബ്ലാക്ക് കളറിലുള്ള ക്യാമറ മൊഡ്യൂളുള്ള ഒരു വെളുത്ത ബാക്ക് പാനൽ ഉണ്ടായിരിക്കും. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിനൊപ്പം എൽഇഡി ഫ്ലാഷും ഈ മൊഡ്യൂളിൽ സജ്ജീകരിച്ചിരിക്കുന്നു. റിയർ പാനലിന്റെ താഴെ ഇടത് മൂലയിലാണ് ലാവയുടെ ലോഗോ സ്ഥാപിച്ചിരിക്കുന്നത്. ഫോണിന്റെ പിൻഭാഗത്ത് മാർബിൾ പോലെയുള്ള പാറ്റേൺ ഇതിന് സ്റ്റൈലിഷായ, പ്രീമിയം ലുക്ക് നൽകുന്നു.

15,000 രൂപയിൽ താഴെയുള്ള പ്രൈസ് റേഞ്ചിൽ വരുന്ന ഏറ്റവും സ്ലിമ്മായ സ്മാർട്ട്‌ഫോണായിരിക്കും ബ്ലേസ് അമോലെഡ് 2 5G എന്ന് ലാവ അവകാശപ്പെടുന്നു. ഇതു ഫോണിൻ്റെ വിലയെ സംബന്ധിച്ചുള്ള വ്യക്തമായ സൂചന നൽകുന്നു. ഫെതർ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും. വേറൊരു പ്രത്യേകത കമ്പനി സൗജന്യ ഹോം സർവീസും വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്. ഫോണിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ ഉപയോക്താക്കൾക്ക് കസ്റ്റമർ സർവീസും അറ്റകുറ്റപ്പണികളും ലഭിക്കാൻ സർവീസ് സെൻ്റർ വരെ പോകേണ്ട കാര്യമില്ല.

ലാവ ബ്ലേസ് അമോലെഡ് 2 5G ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തിൽ, ഫുൾ HD+ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേ, അതിനു 120Hz റിഫ്രഷ് റേറ്റ് പിന്തുണ എന്നിവ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്ക്രോളിംഗും ആനിമേഷനുകളും സുഗമമാക്കും. 2.6GHz ടോപ്പ് ക്ലോക്ക് സ്പീഡുള്ള മീഡിയടെക് ഡൈമെൻസിറ്റി 7060 ചിപ്‌സെറ്റ് ലാവ ബ്ലേസ് അമോലെഡ് 2 5G ഫോണിനു കരുത്ത് പകരും. ഇതു 6GB LPDDR5 റാമും 6GB വെർച്വൽ റാമും സപ്പോർട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു, ഇത് മൾട്ടിടാസ്കിംഗ് എളുപ്പമാക്കും. വേഗത്തിലുള്ള പ്രകടനത്തിനായി 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യും.

ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, പിന്നിൽ 50MP സോണി AI എനേബിൾഡ് മെയിൻ ക്യാമറയുമായാണ് ബ്ലേസ് AMOLED 2 5G എത്തുക. USB ടൈപ്പ്-സി പോർട്ട് ഉപയോഗിച്ച് 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഇതിനുണ്ടാവുക.

ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ലാവയുടെ "പ്യുവർ" ആൻഡ്രോയിഡിലാണ് 1 ബ്ലേസ് AMOLED 2 5G പ്രവർത്തിക്കുക. സുരക്ഷയ്ക്കായി, ഇതിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഫേസ് അൺലോക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. വെറും 7.55mm കനം മാത്രമുള്ള, സ്ലിം ബോഡിയുമായി എത്തുന്ന ഈ ഫോണിന് വളരെ മനോഹരമായ ഒരു ലീനിയ ഡിസൈനും ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. മെലിഞ്ഞ സുന്ദരി എത്തി; ലാവ ബ്ലേസ് അമോലെഡ് 2 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  2. നിങ്ങളോടു ചൂടാകാത്ത ഫോണുകളിതാ; ഓപ്പോ K13 ടർബോ പ്രോ, ഓപ്പോ K13 ടർബോ എന്നിവ ഇന്ത്യയിലെത്തി
  3. നെറ്റ്‌വർക്ക് ഇല്ലെങ്കിലും ആശയവിനിമയം നടത്താം; ടെക്നോ സ്പാർക്ക് ഗോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി അറിയാം
  4. ഒറ്റയടിക്ക് 21 ടിവികൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; പാനസോണിക് രണ്ടും കൽപ്പിച്ചു തന്നെ
  5. മെലിഞ്ഞു സുന്ദരിയായി ലാവ ബ്ലേസ് അമോലെഡ് 2 5G; ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും
  6. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി ഇവൻ ഭരിക്കും; സാംസങ്ങ് ഗാലക്സി A17 5G ലോഞ്ച് ചെയ്തു
  7. ഇതു വേറെ ലെവൽ ലുക്ക്; സ്വരോവ്സ്കി ക്രിസ്റ്റൽ സ്റ്റഡഡ് ബ്രില്യൻ്റ് കളക്ഷനിൽ മോട്ടറോളയുടെ രണ്ടു പ്രൊഡക്റ്റുകൾ എ
  8. ഒന്നു പറഞ്ഞാൽ രണ്ടാമത്തേതിനു ചൂടാകില്ല; കൂളിങ്ങ് ഫാനുകളുമായി ഓപ്പോ K13 ടർബോ സീരീസ് ഉടനെ ഇന്ത്യയിലെത്തും
  9. ലാപ്ടോപ് വാങ്ങാൻ ഇനിയധികം ചിന്തിക്കേണ്ട; ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2025-ൽ മികച്ച ഓഫറുകൾ
  10. സ്മാർട്ട്ഫോൺ വിപണിയിൽ ഇനിയിവനാണു താരം; വിവോ Y400 5G ഇന്ത്യയിലെത്തി
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »