സാംസങ്ങ് ഗാലക്സി S26 അൾട്രാക്ക് മുൻഗാമിയേക്കാൾ വില കുറഞ്ഞേക്കും; ഗാലക്സി S26, ഗാലക്സി S26+ എന്നിവയ്ക്ക് വില കൂടില്ല

സാംസങ്ങ് ഗാലക്സി S26 സീരീസ് ഫോണുകൾക്കു വില കൂടില്ല; ലീക്കായി പുറത്തു വന്ന വിവരങ്ങൾ അറിയാം

സാംസങ്ങ് ഗാലക്സി S26 അൾട്രാക്ക് മുൻഗാമിയേക്കാൾ വില കുറഞ്ഞേക്കും; ഗാലക്സി S26, ഗാലക്സി S26+ എന്നിവയ്ക്ക് വില കൂടില്ല

Photo Credit: Samsung

സാംസങ് ഗാലക്‌സി എസ് 26 സീരീസിന് ഗാലക്‌സി എസ് 25 നിരയിൽ നിന്ന് ചില ഡിസൈൻ മാറ്റങ്ങൾ കാണാൻ കഴിയും.

ഹൈലൈറ്റ്സ്
  • സാംസങ്ങ് ഗാലക്സി S26 അൾട്രാക്ക് മുൻഗാമിയേക്കാൾ 100 യൂറോ വിലക്കുറവ് പ്രതീക
  • ഗാലക്സി S26, ഗാലക്സി S26+ എന്നിവയ്ക്ക് വില കൂടാൻ സാധ്യതയില്ല
  • മെമ്മറി ഭാഗങ്ങൾക്കു ചിലവേറിയെങ്കിലും സാംസങ്ങ് വില കൂട്ടാൻ സാധ്യതയില്ല
പരസ്യം

സാംസങ്ങ് ഗാലക്‌സി S26 സീരീസ് അടുത്ത മാസം ഇന്ത്യയിലും ആഗോള വിപണികളിലും പുറത്തിറങ്ങുമെന്നാണ് അഭ്യൂഹങ്ങൾ. ഇതിനിടയിൽ ലീക്കായി പുറത്തു വന്ന ഏറ്റവും പുതിയ വിവരങ്ങൾ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ലൈനപ്പിന്റെ വിലയെക്കുറിച്ച് സൂചനകൾ നൽകുന്നുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാലക്‌സി S25 ലൈനപ്പിനു ശേഷം പുറത്തിറങ്ങുന്ന ഈ സീരീസിൽ ഗാലക്‌സി S26, ഗാലക്‌സി S26+, ഗാലക്‌സി S26 അൾട്രാ എന്നീ ഫോണുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ്ങ് ഇതുവരെ ഔദ്യോഗികമായി വില സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ വർഷം കമ്പനി മിക്ക മോഡലുകളുടെയും വില വർദ്ധിപ്പിച്ചേക്കില്ലെന്നാണ് പുതിയ സൂചന. അതു മാത്രമല്ല, ഗാലക്‌സി S26 അൾട്രാ ചില വിപണികളിൽ അതിന്റെ മുൻഗാമിയേക്കാൾ കുറഞ്ഞ വിലയിൽ എത്തിയേക്കാം. ഫോൺ നിർമിക്കാനുള്ള ഭാഗങ്ങളുടെ ചെലവുകൾ, പ്രത്യേകിച്ച് മെമ്മറിയുടെ വില വർദ്ധിച്ചു വരുന്ന സമയത്താണ് സാംസങ്ങ് ഇങ്ങിനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. ലീക്കായി പുറത്തുവന്ന വിലകൾ സൂചിപ്പിക്കുന്നത് അധികമായി വരുന്ന ചിലവ് ഉപയോക്താക്കൾക്കു കൈമാറാൻ സാംസങ്ങ് നിലവിൽ ഒരുക്കമല്ലെന്നാണ്.

സാംസങ്ങ് ഗാലക്സി S26 സീരീസിൻ്റെ വിലയെക്കുറിച്ച് ലീക്കായ വിവരങ്ങൾ:

സാംസങ്ങ് ഗാലക്‌സി S26 സീരീസിൻ്റെ വിലയെക്കുറിച്ചുള്ള സൂചനകൾ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ബ്ലൂസ്‌കി സോഷ്യലിൽ പ്രശസ്ത ടിപ്‌സ്റ്റർ റോളണ്ട് ക്വാണ്ട്റ്റാണ് പങ്കുവെച്ചത്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, സാംസങ്ങ് ഗാലക്‌സി S26 അൾട്രയുടെ വില ഗാലക്‌സി S25 അൾട്രയേക്കാൾ 100 യൂറോ കുറവായിരിക്കാം. ഈ വിലക്കുറവ് ഫോണിൻ്റെ 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് ബാധകമാകുമെന്ന് പറയപ്പെടുന്നു. യൂറോപ്യൻ യൂണിയന് പുറത്തുള്ള വിപണികളിൽ നിന്നുള്ള റീട്ടെയിൽ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങൾ, മറ്റ് പ്രദേശങ്ങളിലും സമാനമായ വില തന്നെ ആയിരിക്കാൻ സാധ്യതയുണ്ട്.

റഫറൻസിനായി, സാംസങ്ങ് ഗാലക്‌സി S25 അൾട്രായുടെ വില നിലവിൽ യൂറോപ്പിൽ ആരംഭിക്കുന്നത് 1,469 യൂറോയിലാണ്. ലീക്കുകൾ കൃത്യമാണെങ്കിൽ, ഗാലക്‌സി S26 അൾട്രാ ഏകദേശം 1,369 യൂറോ എന്ന വിലയിൽ ലോഞ്ച് ചെയ്‌തേക്കാം. എന്നിരുന്നാലും, ഗാലക്‌സി S26 അൾട്രായുടെ ടോപ്പ്-എൻഡ് 1TB വേരിയന്റിന് കഴിഞ്ഞ വർഷത്തെ അതേ വിലയായ 1,849 യൂറോ തന്നെ ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

അതേസമയം, സ്റ്റാൻഡേർഡ് ഗാലക്‌സി S26, ഗാലക്‌സി S26+ എന്നിവയ്ക്ക് വില വർദ്ധിക്കാൻ സാധ്യതയില്ല. അടിസ്ഥാന 256GB വേരിയന്റുകൾക്ക് യഥാക്രമം 919 യൂറോ, 1,159 യൂറോ എന്നിങ്ങനെ വിലയുള്ള ഗാലക്സി S25, ഗാലക്സി S25+ എന്നിവക്കു സമാനമായ വിലയിൽ ഈ മോഡലുകൾ ലോഞ്ച് ചെയ്തേക്കാം. ഈ വർഷം മെമ്മറി ഘടകങ്ങളുടെ ചെലവു വർദ്ധിച്ചത് സാംസങ്ങ് സ്വയം ഏറ്റെടുക്കുമെന്നും ടിപ്സ്റ്റർ അവകാശപ്പെട്ടു.

സാംസങ്ങ് ഗാലക്സി S26 സീരീസിൻ്റെ ലോഞ്ച് ടൈംലൈനിനെ കുറിച്ചുള്ള വിവരങ്ങൾ:

വിലയക്കുറിച്ചുള്ള സൂചനകൾക്കു പുറമേ, സാംസങ്ങ് ഗാലക്‌സി S26 സീരീസിന്റെ ലോഞ്ച് ടൈംലൈനിലേക്കും ഈ ലീക്കുകൾ വെളിച്ചം വീശുന്നു. മുൻ റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി 25-ന് ആഗോളതലത്തിൽ സാംസങ്ങ് ഗാലക്‌സി S26 ലൈനപ്പ് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ ഗാലക്‌സി എസ് സീരീസ് സ്മാർട്ട്‌ഫോണുകളുടേതിന് സമാനമായ ലോഞ്ച് ഷെഡ്യൂളാണ് ഇതും പിന്തുടരുക.

മാർച്ച് 11 മുതൽ തിരഞ്ഞെടുത്ത വിപണികളിൽ സ്മാർട്ട്‌ഫോണുകൾ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലേക്കു ഫോൺ വരുന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സാംസങ്ങ് സാധാരണയായി ആഗോള വിപണികൾക്കൊപ്പമോ അല്ലെങ്കിൽ അതിനു തൊട്ടുപിന്നാലെയോ ഇന്ത്യയിൽ ഗാലക്‌സി എസ് സീരീസ് പുറത്തിറക്കാറുണ്ട്.

പ്രീ-ഓർഡർ കാലയളവിൽ സാംസങ്ങ് സൗജന്യമായി സ്റ്റോറേജ് അപ്‌ഗ്രേഡുകൾ വാഗ്ദാനം ചെയ്തേക്കാമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അത്തരം സൗജന്യ അപ്‌ഗ്രേഡുകൾ പ്രതീക്ഷിക്കാൻ കഴിയില്ലെന്ന് ടിപ്‌സ്റ്റർ അവകാശപ്പെടുന്നു. പകരം, വർദ്ധിച്ചു വരുന്ന മെമ്മറിയുടെ ചെലവ് ഇതിലൂടെ നികത്തി വില സ്ഥിരതയോടെ നിലനിർത്താനാകും കമ്പനിയുടെ ശ്രമം. ഇന്ത്യയിലെ വിലയെക്കുറിച്ചും പ്രീ-ഓർഡർ ഓഫറുകളെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക ലോഞ്ചിനോട് അടുക്കുമ്പോൾ വ്യക്തമാകും.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. Vivo Y31d બુધવારે કંબોડિયા અને વિયેતનામ સહિત પસંદગીના વૈશ્વિક બજારોમાં લોન્ચ કરાયો
  2. കരുത്തു കാണിക്കാൻ റെഡ്മിയുടെ രണ്ടു ഫോണുകൾ ഇന്ത്യയിൽ; റെഡ്മി നോട്ട് 15 പ്രോ, നോട്ട് 15 പ്രോ+ എന്നിവ ലോഞ്ച് ചെയ്തു
  3. സാംസങ്ങ് ഗാലക്സി S26 അൾട്രാക്ക് മുൻഗാമിയേക്കാൾ വില കുറഞ്ഞേക്കും; ഗാലക്സി S26, ഗാലക്സി S26+ എന്നിവയ്ക്ക് വില കൂടില്ല
  4. വരാൻ പോകുന്നത് ഓപ്പോ ഫൈൻഡ് X9s പ്രോ; പുതിയ ഫ്ലാഗ്ഷിപ്പ് ഫോണിൽ ഡ്യുവൽ 200 മെഗാപിക്സൽ ക്യാമറകൾ ഉണ്ടാകും
  5. ഇനി ഫോണിലേക്ക് ഒളിഞ്ഞു നോക്കിയിട്ടും കാര്യമില്ല; പ്രൈവസി സ്ക്രീൻ ഫീച്ചർ ഔദ്യോഗികമായി അവതരിപ്പിച്ച് സാംസങ്ങ്
  6. 15,000 രൂപ ഡിസ്കൗണ്ടിൽ ഐഫോൺ 16 സ്വന്തമാക്കാൻ സുവർണാവസരം; ഫ്ലിപ്കാർട്ടിലെ ഡീൽ എങ്ങിനെ നേടാമെന്നറിയാം
  7. സൈബർ അറ്റാക്കുകൾക്കു തടയിടാൻ വാട്സ്ആപ്പിൻ്റെ പുതിയ ഫീച്ചർ; സ്ട്രിക്റ്റ് അക്കൗണ്ട് സെറ്റിംഗ്സിനെ കുറിച്ച് അറിയാം
  8. വമ്പൻ ക്യാമറ സെറ്റപ്പുമായി ഷവോമി 17 മാക്സ് എത്തും; ക്യാമറ സെറ്റപ്പിനെ കുറിച്ചു ലീക്കായ വിവരങ്ങൾ അറിയാം
  9. ഫെബ്രുവരിയിൽ സാംസങ്ങ് ഗാലക്സി A57 ലോഞ്ച് ചെയ്യും; ഡിസൈനും സവിശേഷതകളും വെളിപ്പെടുത്തി ചിത്രങ്ങൾ പുറത്ത്
  10. 50 മെഗാപിക്സൽ ട്രിപ്പിൾ സീസ് ക്യാമറകളുമായി വിവോ X200T ഇന്ത്യൻ വിപണിയിലെത്തി; വില, സവിശേഷതകൾ അറിയാം
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »