ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡിൻ്റെ പുതിയ അവതാരം; ലാവ ബ്ലേസ് ഡ്രാഗണിൻ്റെ വിവരങ്ങൾ പുറത്ത്

ലാവ ബ്ലേസ് ഡ്രാഗൺ സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക് ഉടനെയെത്തും

ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡിൻ്റെ പുതിയ അവതാരം; ലാവ ബ്ലേസ് ഡ്രാഗണിൻ്റെ വിവരങ്ങൾ പുറത്ത്

Photo Credit: Lava

ലാവ ബ്ലേസ് ഡ്രാഗൺ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് അവതരിപ്പിക്കും

ഹൈലൈറ്റ്സ്
  • 128GB-യുടെ UFS 3.1 ഓൺബോർഡ് സ്റ്റോറേജിനെ ലാവ ബ്ലേസ് ഡ്രാഗൺ പിന്തുണയ്ക്കുന്
  • സ്റ്റോക്ക് ആൻഡ്രോയ്ഡുമായി ഈ ഫോൺ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്
  • 8 മെഗാപിക്സൽ സെൽഫി ഷൂട്ടറാകും ലാവ ബ്ലേസ് ഡ്രാഗണിൽ ഉണ്ടാവുക
പരസ്യം

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് അത്രയധികം ആധിപത്യമില്ലെങ്കിലും മികച്ച ഫോണുകൾ അവരും പുറത്തിറക്കാറുണ്ട്. കൂടുതലും ബജറ്റ് നിരക്കിലുള്ള ഫോണുകൾ ഇറക്കി ഇൻഡസ്ട്രിയിൽ മുന്നോട്ടു പോകുന്ന ഇന്ത്യൻ ബ്രാൻഡായ ലാവയുടെ ഏറ്റവും പുതിയ ഫോൺ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ്. റിലീസിങ്ങ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ച ലാവ ഫോണിൻ്റെ ചില സവിശേഷതകൾ വെളിപ്പെടുത്തിയതിനു പുറമെ, വില സംബന്ധിച്ച സൂചനകളും നൽകിയിട്ടുണ്ട്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന ലാവ ബ്ലേസ് ഡ്രാഗണിലെ പ്രൈമറി ക്യാമറ 50 മെഗാപിക്സൽ സെൻസർ ആയിരിക്കും. ഫോണിനു സ്റ്റൈലിഷ് ലുക്ക് നൽകി പിൻഭാഗത്ത് മഴവില്ലിൻ്റെ നിറമുള്ള ക്യാമറ മൊഡ്യൂൾ ഉണ്ടായിരിക്കും. ഇന്ത്യയിൽ ഇതേ സമയത്തു തന്നെ ലാവ ബ്ലേസ് അമോലെഡ് 2 എന്ന പേരിൽ മറ്റൊരു ഫോണും പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ ബജറ്റ് ഫോണുകൾക്കുള്ള മാർക്കറ്റ് ലക്ഷ്യമിട്ട് രണ്ട് മോഡലുകളും താങ്ങാവുന്ന വിലയിൽ മികച്ച സവിശേഷതകളോടെ എത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ലാവ ബ്ലേസ് ഡ്രാഗൺ ഫോണിൻ്റെ ഇന്ത്യയിലെ ലോഞ്ച് തീയ്യതിയും വില സംബന്ധിച്ച വിവരങ്ങളും:

ജൂലൈ 25-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ലാവ ബ്ലേസ് ഡ്രാഗൺ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ലാവ പ്രഖ്യാപിച്ചു. പുറത്തിറങ്ങിയതിനു ശേഷം ആമസോൺ വഴി ഈ ഫോൺ വാങ്ങാൻ ലഭ്യമാകും. ഈ മാസം അവസാനം മറ്റൊരു മോഡലായ ലാവ ബ്ലേസ് അമോലെഡ് 2-നൊപ്പം ബ്ലേസ് ഡ്രാഗൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ലാവ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ജനപ്രിയ ടിപ്‌സ്റ്ററായ അഭിഷേക് യാദവ് (@yabhishekhd) സാമൂഹ്യമാധ്യമമായ എക്സിൽ (മുമ്പ് ട്വിറ്റർ) ലാവ ബ്ലേസ് ഡ്രാഗണിന്റെ വില ഇന്ത്യയിൽ 10,000 രൂപയിൽ താഴെയായിരിക്കുമെന്ന വിവരം പങ്കുവെച്ചു. ബജറ്റ് സ്മാർട്ട്‌ഫോൺ വിഭാഗത്തിലാകും ഈ ഫോൺ ഉൾപ്പെടുകയെന്ന് ഇതിൽ നിന്നും മനസിലാക്കാം.

ബ്ലേസ് ഡ്രാഗണിന്റെ ലീക്കായ ചില ചിത്രങ്ങളും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഫോട്ടോകളിൽ ഫോൺ ഒരു കറുത്ത നിറത്തിലുള്ള വേരിയന്റിലാണുള്ളത്. റെയിൻബോ കളർ ഫിനിഷിങ്ങുള്ള ഒരു റിയർ ക്യാമറ മൊഡ്യൂളും ഇതിൽ ഉൾപ്പെടുന്നു.

ലാവ ബ്ലേസ് ഡ്രാഗൺ ഫോണിൻ്റെ സവിശേഷതകൾ:

വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ ലാവ ബ്ലേസ് ഡ്രാഗൺ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറിൽ പ്രവർത്തിക്കുമെന്ന് ലാവ സ്ഥിരീകരിച്ചു. എക്സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിലൂടെയാണ് കമ്പനി ഈ വിവരം പങ്കുവെച്ചത്. പോസ്റ്റിനൊപ്പം പങ്കിട്ട ചിത്രത്തിൽ, ഫോണിന്റെ താഴത്തെ ഭാഗം കാണാൻ കഴിയും. സ്പീക്കർ ഗ്രില്ലുകൾ, ഒരു USB ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഇതിൽ കാണാം.

ലാവ ബ്ലേസ് ഡ്രാഗണിന്റെ ഔദ്യോഗിക ഡിസൈൻ റെൻഡറുകളും നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. ഈ ചിത്രങ്ങൾ അനുസരിച്ച്, ഫോൺ ഗോൾഡൻ കളർ വേരിയന്റിൽ വരും. പിന്നിൽ, ഈ ഫോണിന് ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുണ്ട്. ഇതിലെ പ്രധാന ക്യാമറ AI സവിശേഷതകളെ പിന്തുണയ്ക്കപ്പെടുന്ന 50 മെഗാപിക്സൽ സെൻസറാണ്. ക്യാമറയ്ക്ക് അടുത്തായി, ഗുളികയുടെ ആകൃതിയിലുള്ള ഒരു LED ഫ്ലാഷും ഉണ്ട്.

കുറച്ചു കാലം മുൻപു പുറത്തു വന്ന ചില ലീക്കുകളും റിപ്പോർട്ടുകളും ബ്ലേസ് ഡ്രാഗണിന്റെ കൂടുതൽ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്. 18W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയുമായാകും ഫോൺ എത്തുക. ഈ ഫോൺ സ്റ്റോക്ക് ആൻഡ്രോയിഡ് 15-ൽ തന്നെ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതുകൊണ്ട് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത അനാവശ്യ ആപ്പുകൾ ഇല്ലാതെ ഉപയോക്താക്കൾക്ക് മികച്ചൊരു സോഫ്റ്റ്‌വെയർ അനുഭവം ലഭിക്കും.

സെൽഫികൾക്കായി, ബ്ലേസ് ഡ്രാഗണിന് 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ടെന്ന് പറയപ്പെടുന്നു. സ്റ്റോറേജിന്റെ കാര്യത്തിൽ, ഈ ഫോൺ 128 ജിബി യുഎഫ്എസ് 3.1 ഇന്റേണൽ സ്റ്റോറേജ് വാഗ്ദാനം ചെയ്തേക്കാം. ഇത് ഡാറ്റ റീഡ്/റൈറ്റ് സ്പീഡിനു പേരുകേട്ടതാണ്. ഫോൺ 4 ജിബി റാം + 128 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നീ രണ്ട് മെമ്മറി വേരിയന്റുകളിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ces_story_below_text

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. റിയൽമി 16 പ്രോ+ ഫോണിൻ്റെ പ്രധാന വിവരങ്ങൾ പുറത്ത്; ചിപ്പ്സെറ്റ് ഏതെന്നു സ്ഥിരീകരിച്ചു
  2. പുതിയ സ്റ്റിക്കറുകളും വീഡിയോ കോൾ എഫക്റ്റുകളും; ന്യൂ ഇയർ സമ്മാനമായി വാട്സ്ആപ്പിൻ്റെ പുതിയ ഫീച്ചറുകൾ
  3. ഓപ്പോ മറ്റൊരു ഫോൾഡബിൾ ഫോൺ പുറത്തിറക്കുന്നു; 200 മെഗാപിക്സൽ ക്യാമറയുമായി ഓപ്പോ ഫൈൻഡ് N6 എത്തുമെന്നു റിപ്പോർട്ടുകൾ
  4. ക്യാമറ യൂണിറ്റ് വേറെ ലെവലാകും; സാംസങ്ങ് ഗാലക്സി S26 അൾട്ര എത്തുക അപ്ഗ്രേഡ് ചെയ്ത ലെൻസുകളുമായി
  5. ഡിജിറ്റൽ നോട്ട്പാഡിൽ വേറിട്ട സമീപനവുമായി ടിസിഎൽ; നോട്ട് A1 NXTPAPER ലോഞ്ച് ചെയ്തു
  6. സാംസങ്ങ് ഗാലക്സി S26 സീരീസ് വേറെ ലെവൽ തന്നെ; സാറ്റലൈറ്റ് വോയ്സ്, വീഡിയോ കോൾ ഫീച്ചർ ഉണ്ടായേക്കും
  7. കാത്തിരിക്കുന്ന ലോഞ്ചിങ്ങ് അധികം വൈകില്ല; വിവോ X300 അൾട്രായുടെ നിരവധി സവിശേഷതകൾ പുറത്ത്
  8. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഭരിക്കാൻ റിയൽമി 16 പ്രോ+ 5G വരുന്നു; ഫോണിൻ്റെ പ്രധാനപ്പെട്ട സവിശേഷതകൾ സ്ഥിരീകരിച്ചു
  9. രണ്ട് 200 മെഗാപിക്സൽ റിയർ ക്യാമറകൾ; ഓപ്പോ ഫൈൻഡ് X9s-ൻ്റെ കൂടുതൽ സവിശേഷതകൾ ലീക്കായി പുറത്ത്
  10. ഫിറ്റ്നസ്, ലൈഫ്സ്റ്റൈൽ പ്രൊഡക്റ്റുകൾക്ക് വമ്പൻ വിലക്കുറവ്; ആമസോൺ ഗെറ്റ് ഫിറ്റ് ഡേയ്സ് സെയിൽ 2026 പ്രഖ്യാപിച്ചു
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »