വൺപ്ലസ് 13R-ന് വിലക്കുറവ്; ഫ്ലിപ്കാർട്ട് ഡീലിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാം
പുറത്തിറക്കിയ സമയത്തെ അപേക്ഷിച്ച് കുറഞ്ഞ വിലയിലാണ് OnePlus 13R ഇപ്പോൾ വിൽക്കുന്നത്.
"ഫ്ലാഗ്ഷിപ്പ് കില്ലർ" എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന വൺപ്ലസ് 13R സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതു സുവർണാവസരം. നിലവിൽ ഫ്ലിപ്കാർട്ടിൽ വലിയ വിലക്കുറവാണ് ഈ ഫോണിനുള്ളത്. മിതമായ വിലയ്ക്ക് പ്രീമിയം പെർഫോമൻസ് ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനായിരിക്കും. 42,999 രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്‌ഫോൺ ഇപ്പോൾ കൂടുതൽ ആകർഷകമായ വിലയിൽ ലഭ്യമാണ്. ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണയും സ്റ്റോറേജും ഫാസ്റ്റ് ചാർജിംഗുമുള്ള ശക്തമായ ആൻഡ്രോയിഡ് ഫോണുകൾക്ക് ആവശ്യം വർദ്ധിക്കുന്ന സമയത്താണ് ഈ വിലക്കിഴിവ് ലഭിക്കുന്നത്. പ്രീമിയം ഡിസ്‌പ്ലേ, ശക്തമായ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ്, വലിയ ബാറ്ററി എന്നിവ ഉപയോഗിച്ച് വൺപ്ലസ് 13R ഉയർന്ന വിലയുള്ള ഫ്ലാഗ്ഷിപ്പ് മോഡലുകളുമായി നേരിട്ട് മത്സരിക്കുന്നു. ഓഫറിനു പുറമെ ഫ്ലിപ്കാർട്ട് അധിക ബാങ്ക് ഡിസ്‌കൗണ്ടുകളും ഫ്ലെക്‌സിബിൾ ഇഎംഐ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. 50 മെഗാപിക്സൽ സോണി LYT-700 സെൻസറും 6,000mAh ബാറ്ററിയുമുള്ള ഫോണാണ് വൺപ്ലസ് 13R. ഫ്ലിപ്കാർട്ട് ഓഫറിന്റെ വിവരങ്ങളും ഫോണിൻ്റെ സവിശേഷതകളും അറിയാം.
വൺപ്ലസ് 13R ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് 42,999 രൂപയായിരുന്നു പ്രാരംഭ വില. ഫ്ലിപ്കാർട്ടിൽ, ഈ സ്മാർട്ട്‌ഫോൺ ഇപ്പോൾ 37,990 രൂപയ്ക്ക് ലഭ്യമാണ്, ഇത് 5,009 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടാണ്. ഇതിനു പുറമെ, നിങ്ങൾ ഫ്ലിപ്കാർട്ട് ആക്സിസ് അല്ലെങ്കിൽ ഫ്ലിപ്കാർട്ട് എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ 1,900 രൂപ അധിക കിഴിവു ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് പ്രതിമാസം 1,336 രൂപ മുതൽ ആരംഭിക്കുന്ന 36 മാസത്തേക്കു വരെയുള്ള ഇഎംഐ ഓപ്ഷനും ലഭിക്കും.
ഡ്യുവൽ-സിം (നാനോ) ഫോണായ വൺപ്ലസ് 13R, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ ഓക്സിജൻ ഒഎസ് 15.0-ൽ പ്രവർത്തിക്കുന്നു. 1,264 x 2,780 പിക്സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് ഫുൾ എച്ച്ഡി+ എൽടിപിഒ ഡിസ്പ്ലേയാണ് ഇതിനുള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 4,500nits വരെ പീക്ക് ബ്രൈറ്റ്നസ്, 93.9 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവ ഈ സ്ക്രീൻ വാഗ്ദാനം ചെയ്യുന്നു. ഡിസ്പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i ഉപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ട്.
ഫ്ലാഗ്ഷിപ്പ് ലെവൽ പ്രകടനം നൽകുന്ന സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് ഫോണിനു കരുത്ത് പകരുന്നത്. ഇതു 16 ജിബി വരെ റാമുമായി ജോടിയാക്കിയിരിക്കുന്നു, കൂടാതെ 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു.
ക്യാമറ വിഭാഗത്തിൽ, വൺപ്ലസ് 13R ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണു വരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 50 മെഗാപിക്സൽ സോണി എൽവൈടി-700 പ്രൈമറി സെൻസർ, 2x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഈ സ്മാർട്ട്‌ഫോണിന് 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
കണക്റ്റിവിറ്റി ഓപ്ഷനുകളും സെൻസറുകളും വൺപ്ലസ് 13-ന് സമാനമാണ്. OReality ഓഡിയോ പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും മികച്ച കോൾ ക്വാളിറ്റിക്കായി മൂന്ന് മൈക്രോഫോണുകളും ഈ ഫോണിലുണ്ട്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, അലേർട്ട് സ്ലൈഡർ, പൊടി, ജലം എന്നിവയെ പ്രതിരോധിക്കാനുള്ള IP65 റേറ്റിംഗ് എന്നിവയും ഇതിലുണ്ട്. 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് വൺപ്ലസ് 13R-ൽ ഉള്ളത്. ഫോണിന് 161.72 x 75.8 x 8.02mm വലിപ്പവും 206 ഗ്രാം ഭാരവുമുണ്ടാകും.
പരസ്യം
പരസ്യം
Google Maps Is Adding Gemini Support for Walking and Cycling Navigation