ലാവ അഗ്നി 4 ഇന്ത്യൻ വിപണിയിലെത്തി; ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാം
Photo Credit: Lava
ലാവ അഗ്‌നിഇ 4 ₹24,999 വിലയിൽ, 1.5K AMOLEDയും Dimensity 8350യും ലഭ്യം
താങ്ങാനാവുന്ന വിലയിൽ മികച്ച സ്മാർട്ട്‌ഫോണുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ അറിയപ്പെടുന്ന ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ, തങ്ങളുടെ ഹൈ-എൻഡ് മോഡലായ ലാവ അഗ്നി 4 ലോഞ്ച് ചെയ്തു. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള ഫോണുകൾ നൽകി സാധാരണക്കാരായ ആളുകളുടെ അഭിനന്ദനം ഏറ്റുവാങ്ങുന്ന ലാവ, അഗ്നി 4-ലും അതു തുടരുകയാണ്. 2024 ഒക്ടോബറിൽ പുറത്തിറങ്ങിയ ലാവ അഗ്നി 3-യുടെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പായിട്ടാണ് ഈ ഫോൺ വരുന്നത്. 120Hz റീഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫ്ലാറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് അഗ്നി 4-ൽ ഉള്ളത്. പ്രീമിയം അനുഭവം നൽകുന്ന ഒരു കരുത്തുറ്റ അലുമിനിയം അലോയ് മെറ്റൽ ഫ്രെയിമിൽ ഈ ഫോൺ നിർമ്മിച്ചിരിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റും വേഗതയേറിയ LPDDR5X റാമും UFS 4.0 സ്റ്റോറേജും ലാവ ഫോണിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഹാൻഡ്‌സെറ്റിൽ 5,000mAh ബാറ്ററിയും ഉൾപ്പെടുന്നു. പ്രീമിയം-മിഡ് കാറ്റഗറിയിൽ വരുന്ന ഈ ഫോൺ ഇന്ത്യൻ വിപണിയിൽ ശ്രദ്ധേയമാകാൻ സാധ്യതയുണ്ട്.
8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ലാവ അഗ്നി 4-ൻ്റെ സിംഗിൾ വേരിയൻ്റിന് ഇന്ത്യയിൽ 22,999 രൂപയാണ് വില. ഇതൊരു ആമുഖ വിലയാണെന്നും ഇതിനൊപ്പം തന്നെ പ്രത്യേക ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഓഫറുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ലാവ പറയുന്നു.
ഫോൺ ഫാന്റം ബ്ലാക്ക്, ലൂണാർ മിസ്റ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. നവംബർ 25-ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ ഇത് വിൽപ്പനയ്‌ക്കെത്തും.
ലാവ അഗ്നി 4 സ്റ്റോക്ക് ആൻഡ്രോയിഡ് 15-ലാണ് പ്രവർത്തിക്കുന്നത്. മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലാവ വാഗ്ദാനം ചെയ്യുന്നു. 120Hz റിഫ്രഷ് റേറ്റ്, 2,400nits വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്, 446ppi പിക്‌സൽ ഡെൻസിറ്റി എന്നിവയുള്ള 6.67 ഇഞ്ച് ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
മുൻവശത്ത് 1.7mm തുല്യമായ ബെസലുകളുള്ള അലുമിനിയം അലോയ് മെറ്റൽ ഫ്രെയിമും പിന്നിൽ മാറ്റ് AG ഗ്ലാസും ഈ ഉപകരണത്തിൽ ഉപയോഗിക്കുന്നു. മികച്ച ഡ്രോപ്പ് പ്രൊട്ടക്ഷനായി സൂപ്പർ ആന്റി-ഡ്രോപ്പ് ഡയമണ്ട് ഫ്രെയിം, കോർണിംഗ് ഗൊറില്ല ഗ്ലാസ് സ്ക്രീൻ, പൊടി, വെള്ളത്തുള്ളികളെ പ്രതിരോധിക്കാനുള്ള IP64 റേറ്റിംഗ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ വിരലുകൾ നനഞ്ഞതോ എണ്ണമയമുള്ളതോ ആണെങ്കിൽ പോലും സ്‌ക്രീൻ മികച്ച രീതിയിൽ പ്രതികരിക്കുന്ന വെറ്റ് ടച്ച് കൺട്രോൾ ഫീച്ചറും ലാവ ചേർത്തിട്ടുണ്ട്.
8GB LPDDR5X റാമും 256GB UFS 4.0 സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 8350 പ്രോസസറാണ് അഗ്നി 4-ന് കരുത്ത് പകരുന്നത്. ഇത് AnTuTu-വിൽ (v10) 1.4 ദശലക്ഷത്തിലധികം സ്കോർ നേടിയതായി ലാവ പറയുന്നു. 4,300 ചതുരശ്ര മില്ലീമീറ്റർ വിസ്തീർണ്ണമുള്ള, വലിയ കൂളിംഗ് ഏരിയയുള്ള ഒരു VC ലിക്വിഡ് കൂളിംഗ് സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു.
ഫോണിലെ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിൽ f/1.88 അപ്പർച്ചറും OIS ഉം ഉള്ള 50MP പ്രധാന ക്യാമറ, 8MP അൾട്രാ-വൈഡ് ക്യാമറ എന്നിവയുണ്ടാകും. മുൻവശത്ത്, EIS ഉള്ള 50MP സെൽഫി ക്യാമറയുണ്ട്. മുൻവശത്തും പിൻവശത്തുമുള്ള ക്യാമറകൾക്ക് 60fps-ൽ 4K വരെ വീഡിയോകൾ റെക്കോർഡു ചെയ്യാൻ കഴിയും.
സിസ്റ്റം പ്രവർത്തനങ്ങൾക്കായി കോൺവർസേഷണൽ ലേണിങ്ങും വോയ്സ് കൺട്രോളും വാഗ്ദാനം ചെയ്യുന്ന പുതിയ വായു AI സിസ്റ്റവും ലാവ ചേർത്തിട്ടുണ്ട്. AI മാത്ത് ടീച്ചർ, AI ഇംഗ്ലീഷ് ടീച്ചർ, AI മെയിൽ/ഫീമെയിൽ കമ്പാനിയൻസ്, AI ഹോറോസ്കോപ്പ്, AI ടെക്സ്റ്റ് അസിസ്റ്റന്റ്, AI കോൾ സമ്മറി, AI ഫോട്ടോ എഡിറ്റർ, AI ഇമേജ് ജനറേറ്റർ തുടങ്ങി നിരവധി AI ഏജന്റുകൾ ഫോണിൽ ഉൾപ്പെടുന്നു. വോയ്‌സ്, വിഷ്വൽ ഇന്റലിജൻസ് ഫീച്ചറുകൾക്കു പുറമെ ഗൂഗിളിന്റെ സർക്കിൾ ടു സെർച്ചിനെയും ഇത് പിന്തുണയ്ക്കുന്നു.
ഷോർട്ട്, ഡബിൾ അല്ലെങ്കിൽ ലോംഗ് പ്രസ്സുകൾ ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാവുന്ന, 100-ലധികം കോമ്പിനേഷനുകളെ പിന്തുണയ്ക്കുന്ന ആക്ഷൻ കീയുള്ള ലാവയുടെ ആദ്യ ഫോണാണ് അഗ്നി 4. ക്യാമറ, ടോർച്ച്, ആപ്പുകൾ, വൈബ്രേഷൻ മോഡ്, പെട്ടെന്ന് ആവശ്യമുള്ള മറ്റു പ്രവർത്തനങ്ങൾ എന്നിവ ഓപ്പൺ ചെയ്യുന്നതിനായി ഇതു സെറ്റ് ചെയ്തു വെക്കാം.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക്, ആപ്പ് ലോക്ക്, ആന്റി-തെഫ്റ്റ് അലാറം, ആന്റി-പീപ്പിംഗ് ടൂളുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. കണക്റ്റിവിറ്റിക്കായി, ഇത് 5G, 4G LTE, Wi-Fi 6E, ബ്ലൂടൂത്ത് 5.4, USB 3.2 ടൈപ്പ്-സി, ഒരു IR ബ്ലാസ്റ്റർ എന്നിവയെ പിന്തുണയ്ക്കുന്നു. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും മൈക്രോഫോണും ഫോണിലുണ്ട്. 66W ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററിയാണ് ലാവ അഗ്നി 4-ൽ ഉള്ളത്, ഇതു വെറും 19 മിനിറ്റിനുള്ളിൽ 50% ചാർജ്ജ് എത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പരസ്യം
പരസ്യം
Xbox Partner Preview Announcements: Raji: Kaliyuga, 007 First Light, Tides of Annihilation and More