ലാവ സ്റ്റോം പ്ലേ 5G, ലാവ സ്റ്റോം ലൈറ്റ് 5G എന്നിവ ലോഞ്ച് ചെയ്യുമെന്നു സ്ഥിരീകരിച്ചു.
Photo Credit: Lava
ലാവ സ്റ്റോം 5G (ചിത്രം) 2023 ഡിസംബറിൽ ഇന്ത്യയിൽ പുറത്തിറങ്ങി.
ബജറ്റ്, മിഡ്-റേഞ്ച് ഫോണുകൾ പുറത്തിറക്കി സാധാരണക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നായി മാറിയ ലാവ ഇന്ത്യയിൽ തങ്ങളുടെ സ്റ്റോം 5G സീരീസിൽ പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. 2023 ഡിസംബറിലാണ് സാധാരണ ലാവ സ്റ്റോം 5G മോഡൽ കമ്പനി പുറത്തിറക്കിയത്. മീഡിയടെക് ഡൈമെൻസിറ്റി 6080 പ്രൊസസർ, 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 33W വയേർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററി എന്നിവയുമായാണ് ആ ഫോൺ പുറത്തിറങ്ങിയത്. ഈ ലൈനപ്പിൻ്റെ ഭാഗമായി ലാവ സ്റ്റോം പ്ലേ 5G, ലാവ സ്റ്റോം ലൈറ്റ് 5G എന്നീ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതുവരെ സവിശേഷതകൾ പൂർണമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ടീസറുകളിലൂടെ ചില സവിശേഷതകളും വിശദാംശങ്ങളും ലാവ നൽകിയിട്ടുണ്ട്. "പ്ലേ" മോഡൽ ഗെയിമർമാരെയോ വിനോദത്തിനായി ഫോൺ കൂടുതൽ ഉപയോഗിക്കുന്നവരെയോ ലക്ഷ്യം വച്ചുള്ളതായിരിക്കാം. അതേസമയം "ലൈറ്റ്" മോഡൽ സവിശേഷതകൾ അല്പം കുറഞ്ഞ, വില കുറഞ്ഞ മോഡലായിരിക്കും.
ഇന്ത്യൻ സ്മാർട്ട്‌ഫോൺ ബ്രാൻഡായ ലാവ, ലാവ സ്റ്റോം പ്ലേ 5G, ലാവ സ്റ്റോം ലൈറ്റ് 5G എന്നീ രണ്ട് പുതിയ 5G സ്മാർട്ട്‌ഫോണുകൾ രാജ്യത്തു പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഈ രണ്ട് ഫോണുകളും ആമസോൺ ഇന്ത്യയിലൂടെയും ലാവ ഇ-സ്റ്റോർ വഴിയും വാങ്ങാൻ ലഭ്യമാകും.
മീഡിയടെക് ഡൈമെൻസിറ്റി 7060 ചിപ്‌സെറ്റുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും ലാവ സ്റ്റോം പ്ലേ 5G. മെച്ചപ്പെട്ട പ്രകടനവും വേഗത്തിലുള്ള ഡാറ്റ ആക്‌സസും ഉറപ്പു നൽകുന്ന LPDDR5 റാമും UFS 3.1 ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടും. ഈ സവിശേഷതകൾ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, മറ്റുള്ള സവിശേഷതകൾ, വില, കൃത്യമായ ലോഞ്ച് തീയതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പങ്കിടുമെന്ന് ലാവ സൂചിപ്പിച്ചു.
പഴയ ലാവ സ്റ്റോം 5G 2023 ഡിസംബറിലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഏക വേരിയന്റിന് 13,499 രൂപയായിരുന്നു വില. ഗെയ്ൽ ഗ്രീൻ, തണ്ടർ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. മീഡിയടെക് ഡൈമെൻസിറ്റി 6080 പ്രോസസറിൽ ഇത് പ്രവർത്തിക്കുന്നു, വയർഡ് ചാർജർ വഴി 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഈ ഫോണിനു കരുത്ത് പകരുന്നത്. സുരക്ഷയ്ക്കായി, ഉപകരണത്തിൽ ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടുന്നു, കൂടാതെ ലാവ സ്റ്റോം 5G ഫേസ് അൺലോക്കിനെയും പിന്തുണയ്ക്കുന്നുണ്ട്.
ക്യാമറകളുടെ കാര്യത്തിൽ, ലാവ സ്റ്റോം 5G-യിൽ 50 മെഗാപിക്സൽ മെയിൻ സെൻസറും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. മുൻവശത്ത്, 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഇതിനു നൽകിയിരിക്കുന്നത്. ചെറുതായി വളഞ്ഞ, (2.5D) 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് ഫുൾ HD+ IPS ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi, ബ്ലൂടൂത്ത് 5.0, GPRS, OTG, GLONASS, 3.5mm ഹെഡ്‌ഫോൺ ജാക്ക്, USB ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.
ലാവ സ്റ്റോം പ്ലേ 5G, സ്റ്റോം ലൈറ്റ് 5G എന്നിവ ഉടനെ തന്നെ ലോഞ്ച് ചെയ്യുന്നതിലൂടെ തങ്ങളുടെ ബഡ്ജറ്റ്, മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകളുടെ നിര വികസിപ്പിച്ച് സാധാരണക്കാരായ ജനങ്ങൾക്ക് കൂടുതൽ ഓപ്ഷൻ നൽകുന്നതിനായി ലാവ ശ്രമിക്കുകയാണെന്നു വ്യക്തം. നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും സമീപഭാവിയിൽ ഈ രണ്ടു ഫോണുകളുടെയും മറ്റു സവിശേഷതകൾ പുറത്തു വരുമെന്നു പ്രതീക്ഷിക്കാം.
ces_story_below_text
പരസ്യം
പരസ്യം
Honor Power 2 AnTuTu Benchmark Score, Colourways Teased Ahead of January 5 China Launch