മോട്ടോ G67, മോട്ടോ G77 എന്നിവ വിപണിയിലെത്തി; പ്രധാന വിശേഷങ്ങൾ അറിയാം
Photo Credit: Motorola
മോട്ടോ G67 (ഇടത്) ഉം മോട്ടോ G77 (വലത്) ഉം IP64, MIL-STD 810H മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നു.
തിരഞ്ഞെടുത്ത ചില EMEA വിപണികളിൽ (യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക) മോട്ടോ G67, മോട്ടോ G77 എന്നീ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി തങ്ങളുടെ മോട്ടോ G സീരീസ് മോട്ടറോള വിപുലീകരിച്ചു. വലിയ AMOLED ഡിസ്‌പ്ലേകൾ, മെച്ചപ്പെട്ട ക്യാമറ ഹാർഡ്‌വെയർ, ശക്തമായ ഡിസൈൻ എന്നിവയിലൂടെ പ്രീമിയം എക്സ്പീരിയൻസ് നൽകുന്നതിൽ പുതിയ മിഡ്-റേഞ്ച് ഫോണുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മോട്ടറോളയുടെ ഹലോ UI-യിൽ പ്രവർത്തിക്കുന്നു. മോട്ടോ G67, മോട്ടോ G77 എന്നീ ഫോണുകൾക്ക് മീഡിയടെക് ഡൈമെൻസിറ്റി പ്രോസസറുകളാണ് കരുത്തു നൽകുന്നത്, കൂടാതെ 5G കണക്റ്റിവിറ്റിക്കുള്ള പിന്തുണയുമുണ്ട്. MIL-STD-810H സർട്ടിഫിക്കേഷനോടൊപ്പം പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP64 റേറ്റിങ്ങാണ് ഇവക്കു ലഭിച്ചിരിക്കുന്നത്. 30W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ നൽകുന്ന 5,200mAh ബാറ്ററി രണ്ട് സ്മാർട്ട്‌ഫോണുകളിലും സജ്ജീകരിച്ചിട്ടുണ്ട്. മിഡ്-റേഞ്ച് സ്മാർട്ട്ഫോണുകൾ ആണെങ്കിലും അതിനേക്കാൾ ഉയർന്ന അനുഭവം നൽകാൻ ഈ സ്മാർട്ട്ഫോണുകൾക്കു കഴിയും എന്നാണു പ്രതീക്ഷിക്കുന്നത്.
യുകെയിൽ മോട്ടോ G67-ന്റെ വില GBP 199.99 ആണ്, അതായത് ഇന്ത്യയിൽ ഏകദേശം 25,400 രൂപ. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന ഒറ്റ വേരിയന്റിലാണ് സ്മാർട്ട്‌ഫോൺ ലഭ്യമാവുക. പാന്റോൺ ആർട്ടിക് സീൽ, പാന്റോൺ നൈൽ എന്നീ രണ്ട് പാന്റോൺ സർട്ടിഫൈഡ് കളർ ഓപ്ഷനുകളിൽ മോട്ടോറോള മോട്ടോ G67 വാങ്ങാൻ കഴിയും.
അതേസമയം, മോട്ടോ G77-ന്റെ വില GBP 250 ആണ്, അതായത് ഏകദേശം 31,700 ഇന്ത്യൻ രൂപ. 8 ജിബി റാമും 128 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജും ഇതിനുണ്ട്. പാന്റോൺ ഷേഡഡ് സ്പ്രൂസ്, പാന്റോൺ ബ്ലാക്ക് ഒലിവ് കളർ വേരിയന്റുകളിൽ ഹാൻഡ്‌സെറ്റ് ലഭ്യമാണ്. മോട്ടോ G67, മോട്ടോ G77 എന്നിവ മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി തിരഞ്ഞെടുത്ത EMEA വിപണികളിൽ വാങ്ങാൻ ലഭ്യമാണ്.
മോട്ടോ G67, മോട്ടോ G77 എന്നിവയിൽ 120Hz റിഫ്രഷ് റേറ്റ്, 10-ബിറ്റ് കളർ സപ്പോർട്ട്, 100 ശതമാനം DCI-P3 കളർ ഗാമട്ട്, 5,000nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.78 ഇഞ്ച് എക്‌സ്ട്രീം AMOLED ഡിസ്‌പ്ലേയാണ് ഉണ്ടാവുക. ഡിസ്‌പ്ലേ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i കൊണ്ട് പരിരക്ഷിച്ചിരിക്കുന്നു, കൂടാതെ SGS ലോ ബ്ലൂ ലൈറ്റ്, ലോ മോഷൻ ബ്ലർ സർട്ടിഫിക്കേഷനുകളും ഉണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് മോട്ടോ G67-ന് കരുത്ത് പകരുന്നത്. അതേസമയം മോട്ടോ G77 മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസറിൽ പ്രവർത്തിക്കുന്നു. 4GB റാമും 128GB സ്റ്റോറേജും മോട്ടോ G67-ൽ ഉൾപ്പെടുന്നു, 2TB വരെ മൈക്രോ എസ്ഡി കാർഡിനെയും പിന്തുണയ്ക്കും. അതേ സ്റ്റോറേജും എക്സ്പാൻഷൻ സപ്പോർട്ടുമുള്ള 8GB റാം മോട്ടോ G77 വാഗ്ദാനം ചെയ്യുന്നു. രണ്ട് ഫോണുകളും ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയ ഹലോ UI-യിൽ പ്രവർത്തിക്കുന്നു. ഫിംഗർപ്രിന്റ് ഓതൻ്റിക്കേഷൻ, ഫേസ് അൺലോക്ക്, തിങ്ക്‌ഷീൽഡ് സെക്യൂരിറ്റി എന്നിവയും ഇതു വാഗ്ദാനം ചെയ്യുന്നു.
ക്യാമറ വിഭാഗത്തിൽ, മോട്ടോ G67-ൽ 50 മെഗാപിക്സൽ സോണി LYT-600 മെയിൻ സെൻസറും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഉണ്ട്. മോട്ടോ G77-ൽ 3x ലോസ്‌ലെസ് സൂമും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും പിന്തുണയ്ക്കുന്ന 108 മെഗാപിക്സൽ മെയിൻ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് ഫോണുകളിലും 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
ക്യാമറ സവിശേഷതകളിൽ നൈറ്റ് വിഷൻ, പോർട്രെയിറ്റ് മോഡ്, പ്രോ മോഡ്, ഓട്ടോ സ്‌മൈൽ ക്യാപ്‌ചർ, ഗൂഗിൾ ലെൻസ് സപ്പോർട്ട്, 2K വീഡിയോ റെക്കോർഡിംഗ് എന്നിവ ഉൾപ്പെടുന്നു. ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ ഔട്ട്‌പുട്ട് എന്നിവയുള്ള സ്റ്റീരിയോ സ്പീക്കറുകളാണ് ഓഡിയോ കൈകാര്യം ചെയ്യുന്നത്.
30W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,200mAh ബാറ്ററിയാണ് രണ്ട് സ്മാർട്ട്‌ഫോണുകളിലുമുള്ളത്. ഒറ്റ ചാർജിൽ ദിവസം മുഴുവൻ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് മോട്ടറോള അവകാശപ്പെടുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi ac, ബ്ലൂടൂത്ത് 5.4, NFC, GPS, GLONASS, ഗലീലിയോ, BeiDou, QZSS, ഫിസിക്കൽ നാനോ സിം, eSIM ഉൾപ്പെടുന്ന ഡ്യുവൽ സിം സപ്പോർട്ട് എന്നിവ ഉൾപ്പെടുന്നു. മോട്ടോ G77 അഡീഷണൽ 5G ബാൻഡുകളെയും പിന്തുണയ്ക്കുന്നു.
മോട്ടോ G67, മോട്ടോ G77 എന്നിവയ്ക്ക് 164.18 x 77.37 x 7.33mm വലിപ്പവും 182 ഗ്രാം ഭാരവുമാണുള്ളത്. പൊടി, ജല പ്രതിരോധത്തിനായി IP64 റേറ്റിങ്ങും MIL-STD-810H സർട്ടിഫൈഡ് ബിൽഡും അവയ്ക്ക് ഉണ്ട്.
പരസ്യം
പരസ്യം
Google Maps Is Adding Gemini Support for Walking and Cycling Navigation