ഡ്യുവൽ റിയർ ക്യാമറയുമായി ലാവ അഗ്നി 4 എത്തും; ബാറ്ററി സവിശേഷതകളും പുറത്തു വന്നു

ലാവ അഗ്നി 4 ടീസർ പുറത്ത്; പുതിയ ഫോണിൻ്റെ ചില സവിശേഷതകൾ അറിയാം

ഡ്യുവൽ റിയർ ക്യാമറയുമായി ലാവ അഗ്നി 4 എത്തും; ബാറ്ററി സവിശേഷതകളും പുറത്തു വന്നു

Photo Credit: X/Lava Mobiles

ലാവ അഗ്നി 3 യുടെ പിൻഗാമിയാണ് ലാവ അഗ്നി 4.

ഹൈലൈറ്റ്സ്
  • ലാവ അഗ്നി 3-യുടെ പിൻഗാമി ആയാണ് ലാവ അഗ്നി 4 എത്തുന്നത്
  • മീഡിയാടെക് ഡൈമൻസിറ്റി 8350 ചിപ്പ് ഇതിലുണ്ടായേക്കും
  • ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ സെൻസറുകളാണു പ്രതീക്ഷിക്കുന്നത്
പരസ്യം

ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവയുടെ പല ഫോണുകളും ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിയതാണ്. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ നൽകുന്ന ലാവയുടെ അഗ്നി സീരീസ് ഫോണുകൾ സമീപകാലത്ത് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ ആ സീരീസിലെ പുതിയ ഫോൺ ലോഞ്ച് ചെയ്യാൻ കമ്പനി ഒരുങ്ങുകയാണ്. ലാവ അഗ്നി 3 5G ഫോണിൻ്റെ പിൻഗാമിയായി ലാവ അഗ്നി 4 നവംബറിൽ ഇന്ത്യയിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടയിൽ ഫോണിൻ്റെ പ്രധാന സവിശേഷതകളിലൊന്ന് എടുത്തുകാണിക്കുന്ന ഒരു ടീസർ ലാവ പങ്കിടുകയുണ്ടായി. വരാനിരിക്കുന്ന ഫോണിൽ തിരശ്ചീനമായി, ഒരു ഗുളികയുടെ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. മറ്റൊരു അപ്‌ഡേറ്റ് പ്രകാരം, ലാവ അഗ്നി 4 ഒരു സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ലിസ്റ്റിംഗ് ഫോണിൻ്റെ പ്രധാന സ്പെസിഫിക്കേഷൻ സ്ഥിരീകരിക്കുക മാത്രമല്ല, ലോഞ്ച് വളരെ അടുത്താണെന്നു കൂടിയാണു സൂചിപ്പിക്കുന്നത്. ലോഞ്ച് തീയ്യതി അടുക്കുമ്പോഴേക്കും ഈ ഫോണിൻ്റെ കൂടുതൽ സവിശേഷതകൾ പുറത്തു വരുമെന്നും പ്രതീക്ഷിക്കുന്നു.

ലാവ അഗ്നി 4 ടീസർ പുറത്തുവന്നു:

ലോഞ്ച് ചെയ്യാനിരിക്കുന്ന തങ്ങളുടെ പുതിയ ഫോണായ ലാവ അഗ്നി 4-ന്റെ ടീസർ സാമൂഹ്യമാധ്യമമായ എക്സിലൂടെ (മുമ്പ് ട്വിറ്റർ) ലാവ മൊബൈൽസ് പങ്കുവെച്ചു. നത്തിംഗ് ഫോൺ 2a-ക്കു സമാനമായ രീതിയിൽ തിരശ്ചീനമായി, ഗുളികയുടെ ആകൃതിയിലുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പ് ഫോണിലുണ്ടാകുമെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. ക്യാമറകൾക്ക് മുകളിൽ ഒരു ഡ്യുവൽ എൽഇഡി ഫ്ലാഷുണ്ട്, അവയ്ക്കിടയിൽ "AGNI" എന്ന വാക്കും പ്രിന്റ് ചെയ്തിരിക്കുന്നു.

അതേസമയം, LBP1071A എന്ന മോഡൽ നമ്പറുള്ള ഒരു പുതിയ ലാവ സ്മാർട്ട്‌ഫോൺ IECEE സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും കണ്ടെത്തിയിട്ടുണ്ട്. ഇത് ലാവ അഗ്നി 4 ആണെന്ന് വിശ്വസിക്കപ്പെടുന്നു. ലിസ്റ്റിംഗ് കാണിക്കുന്നത് ഫോൺ 7,000mAh ലിഥിയം പോളിമർ ബാറ്ററിയുമായി വരുമെന്നാണ്.

ഈ വിവരങ്ങൾ ശരിയാണെങ്കിൽ, 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000mAh ബാറ്ററിയുള്ള ലാവ അഗ്നി 3-നെ അപേക്ഷിച്ച് ഇത് ഒരു വലിയ അപ്‌ഗ്രേഡ് ആയിരിക്കും ലാവ അഗ്നി 4.

ലാവ അഗ്നി 4 ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന ലാവ അഗ്നി 4-ൽ 6.78 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാണ് ഉണ്ടാവുക. ഇത് 120Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നതായിരിക്കും. UFS 4.0 സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റ് ഫോണിനു കരുത്തു നൽകുമെന്നും പ്രതീക്ഷിക്കുന്നു. ഇത് വേഗതയേറിയ പ്രകടനവും ആപ്പ് ലോഡിംഗ് ടൈമും നൽകും.

ക്യാമറകളുടെ കാര്യത്തിൽ, രണ്ട് 50 മെഗാപിക്സൽ സെൻസറുകൾ ഉള്ള ഒരു ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ആണ് ലാവ അവതരിപ്പിച്ചിരിക്കുന്നത്. 7,000mAh-ൽ കൂടുതൽ ബാറ്ററിയും ഈ ഫോണിൽ ഉണ്ടാകുമെന്നു പറയപ്പെടുന്നു. IECEE സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ട ലാവ മോഡലിൻ്റെ വിശദാംശങ്ങൾ ഇതിനെ ശരി വെക്കുന്നതാണ്. അതായത് മുൻ മോഡലിനെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട ബാറ്ററിയുമായാണ് പുതിയ ഫോൺ എത്തുന്നത്.

കമ്പനി ഇതുവരെ ഫോണിൻ്റെ ഔദ്യോഗിക ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ ലാവ അഗ്നി 4-ന് 25,000 രൂപയിൽ താഴെ വില വരുമെന്നു പ്രതീക്ഷിക്കുന്നു. താരതമ്യത്തിനായി, മുൻഗാമിയായ ലാവ അഗ്നി 3-യുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയൻ്റ് 20,999 രൂപ എന്ന വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അതിനെ അപേക്ഷിച്ച്, പുതിയ മോഡൽ ഡിസൈൻ, ബാറ്ററി, പെർഫോമൻസ് എന്നിവയിൽ നിരവധി അപ്‌ഗ്രേഡുകളുമായാണ് എത്തുന്നത്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പും 7,300mAh ബാറ്ററിയും; വൺപ്ലസ് 15 ഇന്ത്യൻ വിപണിയിലെത്തി
  2. 200 മെഗാപിക്സൽ പ്രൈമറി സെൻസർ; സാംസങ്ങ് ഗാലക്സി S26 സീരീസ് ഫോണുകളുടെ ക്യാമറ സവിശേഷതകൾ പുറത്ത്
  3. വെറും 7,299 രൂപയ്ക്കൊരു ഗംഭീര ഫോൺ; ഐടെൽ A90 ലിമിറ്റഡ് എഡിഷൻ 128 GB മോഡൽ ഇന്ത്യൻ വിപണിയിലെത്തി
  4. ഫ്ലാഗ്ഷിപ്പ് ഫോൺ താങ്ങാനാവുന്ന വിലയിൽ; പോക്കോ F8 അൾട്രാ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു
  5. വിപണി കീഴടക്കാൻ ഓപ്പോ റെനോ 15 സീരീസ് വരുന്നു; ഇന്ത്യയിലെ ലോഞ്ച് തീയ്യതി, വില വിവരങ്ങൾ എന്നിവ പുറത്ത്
  6. ഒരു രൂപ സർവീസ് ചാർജില്ലാതെ ഐക്യൂ ഫോണുകൾ അറ്റകുറ്റപ്പണി നടത്താം; സർവീസ് ഡേ പ്രഖ്യാപിച്ച് ഐക്യൂ
  7. ഏറ്റവും ഭാരമേറിയ ഐഫോൺ വരുന്നു; ഐഫോൺ 17 പ്രോ മാക്സിനേക്കാൾ വലിപ്പം ഐഫോൺ 18 പ്രോ മാക്സിനുണ്ടായേക്കും
  8. ഡിസ്പ്ലേയുടെ കാര്യത്തിൽ വൺപ്ലസ് വേറെ ലെവലിലേക്ക്; 240Hz ഡൈനാമിക് റിഫ്രഷ് റേറ്റ് സ്ക്രീനുമായി വൺപ്ലസ് 16 എത്തിയേക്കും
  9. സീസ് ബാക്ക്ഡ് ക്യാമറയും ടെലിഫോട്ടോ എക്സ്റ്റൻഡർ കിറ്റും; ഇന്ത്യയിൽ മാസ് എൻട്രി നടത്താൻ വിവോ X300 സീരീസ്
  10. 8,000mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പും; റിയൽമി നിയോ 8-ൻ്റെ സവിശേഷതകൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »