വമ്പൻ സവിശേഷകളുമായി എത്തുന്ന മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ; ലാവ അഗ്നി 4-ൻ്റെ വില സംബന്ധിച്ച വിവരങ്ങൾ പുറത്ത്

ലാവ അഗ്നി 4 രണ്ടു നിറങ്ങളിലെത്തും; വിലയെക്കുറിച്ചും സൂചനകൾ

വമ്പൻ സവിശേഷകളുമായി എത്തുന്ന മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ; ലാവ അഗ്നി 4-ൻ്റെ വില സംബന്ധിച്ച വിവരങ്ങൾ പുറത്ത്

Photo Credit: Lava

ലാവ അഗ്നി 4 നവംബർ 20ന്, രണ്ട് നിറങ്ങളിൽ, ₹30,000ൽ താഴെ

ഹൈലൈറ്റ്സ്
  • ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ലാവ അഗ്നി 4 ഫോണിലുണ്ടാവുക
  • 7,000mAh ബാറ്ററി ഈ ഫോണിൽ പ്രതീക്ഷിക്കുന്നു
  • അലുമിനിയം ഫ്രയിമുമായാണ് ലാവ അഗ്നി 4 ഫോൺ എത്തുന്നത്
പരസ്യം

കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ നൽകുന്ന ഫോണുകൾ പുറത്തിറക്കി ശ്രദ്ധേയമായ ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവയുടെ പുതിയ ഫോണായ അഗ്നി 4 5G നവംബർ 20-ന് ലോഞ്ച് ചെയ്യാനിരിക്കുകയാണ്. ലാവ അഗ്നി 3 5G-യുടെ പിൻഗാമിയായാണ് ഈ ഫോൺ പുറത്തു വരുന്നത്. പ്ലാസ്റ്റിക് ഫ്രെയിമിന് പകരം അലുമിനിയം ഫ്രെയിമാണ് പുതിയ ഫോണിന് ഉണ്ടാവുകയെന്ന് ലാവ വെളിപ്പെടുത്തി. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായി എത്തുമെന്നു പ്രതീക്ഷിക്കുന്ന ഫോണിന് പുതിയൊരു സൈഡ് ബട്ടണും ഉണ്ടായിരിക്കും. ഇത് പെട്ടെന്നു ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുക്കുന്നതിനു വേണ്ടിയുള്ള ആപ്പിളിന്റെ ക്യാമറ കൺട്രോൾ ബട്ടണിന് സമാനമായ ഒന്നായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. കൃത്യമായ മോഡൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലാവ അഗ്നി 4 ഫോണിൽ മീഡിയടെക് പ്രോസസർ ആയിരിക്കുമെന്ന് കമ്പനി പറഞ്ഞു. അടുത്തിടെ, ഫോണിന്റെ കളർ ഓപ്ഷനുകളും കമ്പനി വെളിപ്പെടുത്തി. ഇതോടൊപ്പം, ലീക്കായ റിപ്പോർട്ടുകൾ ഫോണിൻ്റെ പ്രതീക്ഷിക്കുന്ന വിലയും പുറത്തു വിട്ടിട്ടുണ്ട്. മിഡ്-റേഞ്ച് വിഭാഗത്തിലുള്ള ഫോണായിരിക്കും ലാവ അഗ്നി 4.

ലാവ അഗ്നി 4 രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും:

സാമൂഹ്യമാധ്യമമായ എക്സിൽ (മുമ്പ് ട്വിറ്റർ) കമ്പനി അടുത്തിടെ ഷെയർ ചെയ്ത ഒരു പോസ്റ്റ് അനുസരിച്ച്, ലാവ അഗ്നി 4 ലൂണാർ മിസ്റ്റ്, ഫാന്റം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ പുറത്തിറങ്ങും. ഫോൺ അലുമിനിയം ഫ്രെയിമിലാണു വരികയെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്, ഇത് പ്ലാസ്റ്റിക് ഫ്രെയിമുകളെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം ലുക്ക് നൽകാൻ സഹായിക്കും. കൃത്യമായ മോഡൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റും ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കമ്പനി പുറത്തുവിട്ട ടീസർ ചിത്രങ്ങളിൽ, വോളിയവും പവർ ബട്ടണുകളും ഫോണിന്റെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്നു. ഫ്രെയിമിന്റെ വലതുവശത്ത് അല്പം താഴെയായി മറ്റൊരു ബട്ടണും ഉണ്ട്. ആപ്പിളിലെ ക്യാമറ കൺട്രോൾ ബട്ടണിന് സമാനമായ രീതിയിൽ ഈ ബട്ടൺ ഒരു ക്യാമറ ക്യാപ്‌ചർ കീയായി പ്രവർത്തിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് വേഗത്തിൽ ഫോട്ടോകളും വീഡിയോകളും എടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

ലാവ അഗ്നി 4 ഫോണിനു പ്രതീക്ഷിക്കുന്ന വിലയും പ്രധാന സവിശേഷതകളും:

എക്സിൽ (മുമ്പ് ട്വിറ്റർ) ടിപ്‌സ്റ്ററായ പരാസ് ഗുഗ്ലാനി (@passionategeekz) അടുത്തിടെ പോസ്റ്റ് ചെയ്തതു പ്രകാരം, ലാവ അഗ്നി 4-ന് ഇന്ത്യയിൽ 30,000 രൂപയിൽ താഴെയാണു വില പ്രതീക്ഷിക്കുന്നത്. പ്രീമിയം അലുമിനിയം ഫ്രെയിം, ഗുളികയുടെ ആകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂൾ, AMOLED ഡിസ്‌പ്ലേ എന്നിവ ഫോണിൽ വരുമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

ലാവ അഗ്നി 4-ൽ USB 3.1 സ്റ്റോറേജ് ഉൾപ്പെടുമെന്ന് അഭ്യൂഹമുണ്ട്. വേഗതയേറിയ ഡാറ്റ ട്രാൻസ്ഫറിനും മികച്ച പ്രകടനത്തിനും കാര്യക്ഷമതയ്ക്കുമായി LPDDR5X റാമും ഇതു വാഗ്ദാനം ചെയ്യും. കസ്റ്റമർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനു വേണ്ടി AI അടിസ്ഥാനമാക്കിയുള്ള സവിശേഷതകളുമായി ഈ ഫോൺ വരാൻ സാധ്യതയുണ്ട്."സീറോ ബ്ലോട്ട്‌വെയർ" സോഫ്റ്റ്‌വെയർ അനുഭവം നൽകുന്ന ഫോണായിരിക്കും ഇതെന്നും ലാവ സ്ഥിരീകരിച്ചു, അതായത് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത അനാവശ്യമായ ആപ്പുകൾ ഇതിൽ ഉൾപ്പെടില്ല. കൂടാതെ, കമ്പനി ഫ്രീ ഹോം റീപ്ലേസ്‌മെന്റ് സർവീസും വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോൺ തകരാറിലായിൽ വീട്ടിലെത്തി അതു പരിഹരിച്ചു നൽകുമെന്നാണ് ഇതിനർത്ഥം.

മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റ് ആകും ഫോണിൽ ഉണ്ടാവുകയെന്നും 7,000mAh ബാറ്ററി ഉൾപ്പെടുത്തുമെന്നും അടുത്തിടെ വന്ന മറ്റൊരു റിപ്പോർട്ടും സൂചിപ്പിച്ചു. മികച്ച ദൃശ്യങ്ങൾക്കായി 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേ ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ആദ്യമായി സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പുമായി എത്തുന്ന ഫോൺ; വൺപ്ലസ് ഏയ്സ് 6 പ്രോ മാക്സിൻ്റെ സവിശേഷതകൾ ലീക്കായി
  2. എഡ്ജ് സീരീസിലെ മെലിഞ്ഞ സുന്ദരി എത്തിപ്പോയി; മോട്ടറോള എഡ്ജ് 70 ആഗോളവിപണിയിൽ ലോഞ്ച് ചെയ്തു
  3. കരുത്തുറ്റ ബാറ്ററി, 50 മെഗാപിക്സൽ സോണി ക്യാമറ; മോട്ടോ G67 പവർ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  4. സൈബർ ആക്രമണങ്ങളിൽ നിന്നും ഇനി കൂടുതൽ സുരക്ഷ; വാട്സ്ആപ്പ് പുതിയ ഫീച്ചറിൻ്റെ പണിപ്പുരയിൽ
  5. വമ്പൻ സവിശേഷകളുമായി എത്തുന്ന മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ; ലാവ അഗ്നി 4-ൻ്റെ വില സംബന്ധിച്ച വിവരങ്ങൾ പുറത്ത്
  6. സാംസങ്ങിൻ്റെ പുതിയ ഫോൺ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; ഗാലക്സി A57 മോഡൽ സാംസങ്ങ് സെർവറുകളിൽ കണ്ടെത്തി
  7. ഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിലേക്ക് മാസ് എൻട്രി; റിയൽമി C85 5G, റിയൽമി C85 പ്രോ 4G എന്നിവ ലോഞ്ച് ചെയ്തു
  8. സ്മാർട്ട്ഫോൺ വിപണിയിൽ പോക്കോയുടെ ഡബിൾ പഞ്ച്; പോക്കോ F8 അൾട്രാ, പോക്കോ F8 പ്രോ എന്നിവ ഉടനെ ലോഞ്ച് ചെയ്യും
  9. ഓപ്പോ റെനോ 15 മിനിയുടെ അരങ്ങേറ്റം റെനോ 15 സീരീസിൽ ഉണ്ടായേക്കും; ഇന്ത്യയിലെ ലോഞ്ച് ടൈംലൈൻ പുറത്ത്
  10. വിവോയുടെ പുതിയ ബജറ്റ് ഫോൺ വിപണി കീഴടക്കാനെത്തി; വിവോ Y19s ഇന്ത്യയിൽ ലോഞ്ച് ചെയ്തു
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »