റെഡ്മാജിക് 11 എയർ അഗോളവിപണികളിൽ എത്തി; പ്രധാനപ്പെട്ട വിവരങ്ങൾ അറിയാം
Photo Credit: Red Magic
റെഡ് മാജിക് 11 എയർ രണ്ട് നിറങ്ങളിൽ അവതരിപ്പിച്ചു.
ഗെയിമിംഗ് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ നുബിയയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തി റെഡ്മാജിക് 11 എയർ ആഗോള വിപണികളിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. പെർഫോമൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ഗെയിമിങ്ങിനു കൂടുതൽ പ്രാധാന്യം നൽകുന്ന ഉപയോക്താക്കൾക്കു വേണ്ടി ഡിസൈൻ ചെയ്‌തിരിക്കുന്ന ഈ പുതിയ ഹാൻഡ്‌സെറ്റിനു കരുത്തു നൽകുക ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ്. കൂടാതെ 16 ജിബി വരെയുള്ള LPDDR5x അൾട്രാ റാമും ഇതിൽ വരുന്നു. ഉയർന്ന റിഫ്രഷ് റേറ്റുള്ള 6.85 ഇഞ്ച് വലിയ ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത. നീണ്ട ഗെയിമിംഗ് സെഷനുകൾ കൈകാര്യം ചെയ്യുന്നതിനായി, ഡ്യുവൽ ആക്റ്റീവ് കൂളിംഗ് ഫാനുകളും ഒന്നിലധികം തെർമൽ ലെയറുകളും ഉൾപ്പെടുന്ന ഒരു അഡ്വാൻസ്ഡ് ICE കൂളിംഗ് സിസ്റ്റത്തോടു കൂടിയാണ് നൂബിയ റെഡ്മാജിക് 11 എയർ സജ്ജീകരിച്ചിരിക്കുന്നത്. 120W ഫാസ്റ്റ് ചാർജിംഗിനു പിന്തുണ നൽകുന്ന വലിയ 7,000mAh ബാറ്ററി ദീർഘമായ ഉപയോഗ സമയം ഉറപ്പാക്കുകയും ചെയ്യുന്നു.
12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന റെഡ്മാജിക് 11 എയറിൻ്റെ അടിസ്ഥാന വേരിയന്റിനു വില 499 (ഏകദേശം 55,000 രൂപ) യൂറോ ആണ്. 16 ജിബി റാമും 512 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഉയർന്ന നിലവാരമുള്ള വേരിയന്റും നൂബിയ വാഗ്ദാനം ചെയ്യുന്നു, കോൺഫിഗറേഷൻ മാറുമ്പോൾ വിലയിലും മാറ്റമുണ്ടാകും.
ക്വാണ്ടം ബ്ലാക്ക്, സ്റ്റാർഡസ്റ്റ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാകും. ഔദ്യോഗിക വെബ്‌സൈറ്റായ redmagic.gg വഴിയും ആഗോള വിപണികളിലെ തിരഞ്ഞെടുത്ത റീട്ടെയിൽ പാർട്ട്ണേഴ്സ് വഴിയും ഈ ഫോൺ വാങ്ങാനാകും. EUR 1 (ഏകദേശം 110 രൂപ) വൗച്ചർ നൽകി ഉപഭോക്താക്കൾക്ക് റെഡ്മാജിക് 11 എയർ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. ഈ പ്രീ-ബുക്കിംഗ് ഓഫറിൽ EUR 30 (ഏകദേശം 3,300 രൂപ) കിഴിവ്, ഫ്രീ ഗിഫ്റ്റ്, ഫോണിലേക്കുള്ള ആദ്യകാല ആക്‌സസ് എന്നിവ ഉൾപ്പെടുന്നു. റെഡ് മാജിക് 11 എയറിന്റെ ആഗോള വിൽപ്പന ഫെബ്രുവരി 11 മുതൽ ആരംഭിക്കും.
റെഡ് മാജിക് 11 എയറിൽ 2,688×1,216 പിക്‌സൽ റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമുള്ള 6.85 ഇഞ്ച് 1.5K ഡിസ്‌പ്ലേയുണ്ട്. സ്‌ക്രീൻ 95.1 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയെയും സ്റ്റാർ ഷീൽഡ് ഐ പ്രൊട്ടക്ഷൻ ടെക്‌നോളജി 2.0-നെയും പിന്തുണയ്ക്കുന്നു. കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന് 2,592Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, SGS ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
കമ്പനി പറയുന്നതനുസരിച്ച്, മാജിക് ടച്ച് 3.0 ടെക്നോളജി 960Hz വരെ മൾട്ടി-ഫ്രീക്വൻസി ടച്ച് സാമ്പിൾ റേറ്റും 2,500Hz വരെ ഇൻസ്റ്റൻ്റ് ടച്ച് റെസ്പോൺസും നൽകുന്നു. ഇതു വേഗതയേറിയ ഗെയിമിംഗിൽ കൃത്യത മെച്ചപ്പെടുത്താൻ സഹായിക്കും.
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റും കമ്പനി സ്വയം വികസിപ്പിച്ച റെഡ്‌കോർ R4 ഗെയിമിംഗ് ചിപ്പും ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നു. 16GB വരെ LPDDR5x അൾട്രാ റാമും 512GB വരെ UFS 4.1 സ്റ്റോറേജും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റെഡ്മാജിക് ഒഎസ് 11.0-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
ഗെയിമിംഗിനായി, ഹാൻഡ്‌സെറ്റിൽ ക്യൂബ് സ്കൈ എഞ്ചിൻ 3.0, 520Hz ടച്ച് സാമ്പിൾ റേറ്റ് ഉള്ള ഷോൾഡർ ട്രിഗർ ബട്ടണുകൾ, ബൈപാസ് ചാർജിംഗ്, ഒരു ബിൽറ്റ്-ഇൻ പിസി എമുലേറ്റർ എന്നിവ ഉൾപ്പെടുന്നു. ഡ്യുവൽ ആക്റ്റീവ് കൂളിംഗ് ഫാനുകൾ, കട്ടിയുള്ള ഒരു വേപ്പർ ചേമ്പർ, ഗ്രാഫീൻ കോപ്പർ ഫോയിൽ, വിൻഡ് ചേസർ 4.0 ടെക്നോളജി എന്നിവയുള്ള ഒരു ICE കൂളിംഗ് സിസ്റ്റം ആണ് ഇതിൻ്റെ തെർമൽ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നത്.
ക്യാമറകളുടെ കാര്യത്തിൽ, 50 മെഗാപിക്സൽ പ്രൈമറി സെൻസറും 50 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഉള്ള ഡ്യുവൽ റിയർ സെറ്റപ്പാണ് ഈ ഫോണിനുള്ളത്. 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുള്ള ഫോണിൽ 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററിയും ഉൾപ്പെടുന്നു. ഫോണിൻ്റെ ഭാരം 207 ഗ്രാം ആണ്.
പരസ്യം
പരസ്യം
Google Maps Is Adding Gemini Support for Walking and Cycling Navigation