ലാവ ഷാർക്ക് 2-ൻ്റെ കളർ, ബാക്ക് പാനൽ ഡിസൈൻ വിവരങ്ങൾ പുറത്ത്
Photo Credit: Lava
ലാവ ഷാർക്ക് 2 രണ്ട് നിറങ്ങളിൽ ലഭ്യമാകും
ഇന്ത്യയിലെ സാധാരണക്കാരുടെ ബ്രാൻഡായി അറിയപ്പെടുന്ന ലാവയുടെ പുതിയ സ്മാർട്ട്ഫോണായ ലാവ ഷാർക്ക് 2 ഉടനെ തന്നെ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ലാവ ഷാർക്ക് 5G-യുടെ പിൻഗാമിയായാണ് ഈ പുതിയ മോഡൽ എത്തുന്നത്. ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ്, ഫോണിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ കമ്പനി പങ്കുവക്കുകയുണ്ടായി. ലാവ ഷാർക്ക് 2 രണ്ട് നിറങ്ങളിലാണു ലഭ്യമാവുക. ഡിസൈനിൻ്റെ കാര്യത്തിൽ, ഫോണിന് തിളക്കമുള്ള റിയർ പാനൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതു ഫോണിന് ആകർഷകമായ ഒരു രൂപം നൽകുന്നു. ക്യാമറ ഡെക്കോ എന്നറിയപ്പെടുന്ന ഫോണിന്റെ ക്യാമറ ഏരിയ ടീസറിൽ എടുത്തു കാണിച്ചിട്ടുണ്ട്. ലാവയുടെ തന്നെ മറ്റൊരു ഫോണായ ബോൾഡ് N1 പ്രോ 5G-യോട് വളരെ സാമ്യമുള്ള രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലാവയുടെ സിഗ്നേച്ചർ ശൈലിയും പുതിയ ഡിസൈനും സംയോജിപ്പിച്ച ഈ ഫോണിനെ കുറിച്ചുള്ള ചില വിവരങ്ങൾ ഇതിലൂടെ ലഭ്യമാകുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ ബ്രാൻഡായ ലാവയുടെ പുതിയ ഫോൺ ഉടൻ തന്നെ വിപണിയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.
എക്സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ, തങ്ങളുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോൺ ബ്ബാക്ക്, സിൽവർ എന്നീ രണ്ട് നിറങ്ങളിൽ വരുമെന്ന് ലാവ മൊബൈൽസ് പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഈ നിറങ്ങളുടെ കൃത്യമായ പേരുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫോണിന്റെ ഫ്രെയിമിന് അതിന്റെ റിയർ പാനലിന്റെ അതേ നിറമായിരിക്കും എന്നാണു കരുതേണ്ടത്.
മുകളിൽ ഇടത് മൂലയിൽ ചതുരാകൃതിയിലുള്ള ക്യാമറ ഏരിയയും താഴെ ലാവ ബ്രാൻഡിംഗും ഉള്ള തിളങ്ങുന്ന റിയർ പാനൽ ഡിസൈൻ ലാവ ഷാർക്ക് 2-വിന് ഉണ്ടെന്ന് പറയപ്പെടുന്നു. ക്യാമറ സെറ്റപ്പിൽ മൂന്ന് സെൻസറുകളും ഒരു LED ഫ്ലാഷും ഉൾപ്പെടുന്നു. ക്യാമറ ഏരിയയ്ക്കുള്ളിൽ "50MP AI ക്യാമറ" എന്ന് എഴുതിയിട്ടുണ്ട്. ലാവ ഷാർക്ക് 2-ന് 50 മെഗാപിക്സൽ AI പവർഡ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്ന് കമ്പനി നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
ടീസർ ചിത്രങ്ങൾ പ്രകാരം, സിം ട്രേ ഇടതുവശത്താണ് സ്ഥാപിച്ചിരിക്കുന്നു, പവർ, വോളിയം ബട്ടണുകൾ വലതുവശത്തും വരുന്നു. മുൻ ടീസറുകളിൽ ഒരു സ്പീക്കർ ഗ്രിൽ, 3.5mm ഹെഡ്‌ഫോൺ ജാക്ക്, താഴെ ഒരു USB ടൈപ്പ്-സി പോർട്ട് എന്നിവയും കാണിക്കുന്നുണ്ട്.
മുൻ മോഡലായ ലാവ ഷാർക്ക് 5G-യേക്കാൾ മികച്ച സവിശേഷതകളുമായി ലാവ ഷാർക്ക് 2 എത്തും. ലാവ ഷാർക്ക് 5G-യിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ ഡിസ്‌പ്ലേയുണ്ട്. 4GB റാമും 64GB ഇന്റേണൽ സ്റ്റോറേജുമുള്ള ഈ ഫോൺ യൂണിസോക്ക് T765 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. ഫോണിന് പിന്നിൽ രണ്ട് ക്യാമറകളുള്ളതിലെ പ്രധാന ക്യാമറ 13 മെഗാപിക്സലാണ്, സെൽഫികൾക്കായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയും ഇതിലുണ്ട്.
ലാവ ഷാർക്ക് 2 എപ്പോൾ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ലോഞ്ച് തീയതി അടുക്കുമ്പോൾ അതിന്റെ ഡിസൈൻ, മറ്റ് സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ സാധാരണക്കാരായ സ്മാർട്ട്ഫോൺ പ്രേമികൾ പ്രതീക്ഷയോടെയാണ് ഈ ഫോണിനായി കാത്തിരിക്കുന്നത്.
പരസ്യം
പരസ്യം