ലോഞ്ചിങ്ങിനു മുൻപേ ലാവ ബ്ലേസ് ഡ്രാഗൺ 5G ഫോണിൻ്റെ സവിശേഷതകൾ പുറത്ത്
Photo Credit: Lava
ലാവ ബ്ലേസ് ഡ്രാഗൺ 5G ഗോൾഡൻ മിസ്റ്റ്, മിഡ്‌നൈറ്റ് മിസ്റ്റ് എന്നീ നിറങ്ങളിൽ ലഭ്യമാകും
മറ്റു സ്മാർട്ട്ഫോൺ ബ്രാൻഡുകൾ എല്ലാ സെഗ്മെൻ്റിലുമുള്ള ഫോണുകൾ പുറത്തിറക്കുമ്പോൾ പ്രീമിയം സ്മാർട്ട്ഫോണുകളെ കുറിച്ചു ചിന്തിക്കുക പോലും ചെയ്യാതെ, സാധാരണക്കാർക്കു വേണ്ടി ബജറ്റ് നിരക്കിലുള്ള ഫോണുകൾ പുറത്തിറക്കുന്ന ഇന്ത്യൻ ബ്രാൻഡാണ് ലാവ. ജൂലൈ 25-ന് ഇന്ത്യയിൽ തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണായ ലാവ ബ്ലേസ് ഡ്രാഗൺ 5G പുറത്തിറക്കാൻ കമ്പനി ഒരുങ്ങുകയാണ്. ഔദ്യോഗിക റിലീസിന് മുന്നോടിയായി, ഫോണിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടുണ്ട്. അതിൽ ഡിസൈൻ, കളർ ഓപ്ഷനുകൾ, പ്രധാന സവിശേഷതകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. 50 മെഗാപിക്സൽ മെയിൻ സെൻസർ ഉൾക്കൊള്ളുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായാണ് ബ്ലേസ് ഡ്രാഗൺ 5G എത്തുന്നത്. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോണിൻ്റെ ബാറ്ററി കപ്പാസിറ്റി 5,000mAh ആണ്. ഈ സ്മാർട്ട്‌ഫോണിന്റെ പ്രൈസ് റേഞ്ചും ലാവ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ വില ലോഞ്ച് സമയത്ത് മാത്രമേ വെളിപ്പെടുത്തൂ. ഇതിനു പുറമേ, ലാവ മറ്റൊരു സ്മാർട്ട്‌ഫോണായ ബ്ലേസ് അമോലെഡ് 2-നെക്കുറിച്ചും മുൻപ് സൂചന നൽകിയിരുന്നു.
ജൂലൈ 25-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ലാവ ബ്ലേസ് ഡ്രാഗൺ 5G ഇന്ത്യയിൽ പുറത്തിറങ്ങും. ഔദ്യോഗിക റിലീസിന് മുന്നോടിയായി, ആമസോൺ ഇന്ത്യ മൈക്രോസൈറ്റ് ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഫോണിൻ്റെ പ്രൈസ് റേഞ്ചുംലഭ്യമായ കളർ ഓപ്ഷനുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ അവർ സ്ഥിരീകരിക്കുന്നു.
ലാവ പങ്കിട്ട പ്രൊമോഷണൽ പോസ്റ്റർ പ്രകാരം, ബ്ലേസ് ഡ്രാഗൺ 5G ഫോണിൻ്റെ പ്രാരംഭ വില 10,000 രൂപയിൽ താഴെയായിരിക്കും. കൃത്യമായ തുക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, "₹X,999" എന്ന വാക്കു കൊണ്ട് വിലയെക്കുറിച്ച് ടീസറിൽ സൂചന നൽകുന്നുണ്ട്. ഏകദേശം 9,999 രൂപയായിരിക്കും ഈ ഫോണിനു വില വരികയെന്ന് ഇതിൽ നിന്നും അനുമാനിക്കാം. വില സ്ഥിരീകരിച്ചാൽ, ഇത് ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന 5G സ്മാർട്ട്‌ഫോണുകളിൽ ഒന്നായി മാറും.
ഗോൾഡൻ മിസ്റ്റ്, മിഡ്‌നൈറ്റ് മിസ്റ്റ് എന്നീ രണ്ട് എലഗന്റ് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ഫോണിന് പ്രീമിയം, സ്റ്റൈലിഷ് ലുക്ക് നൽകുന്നതിനാണ് ഈ ഓപ്ഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോണിന്റെ കൂടുതൽ സവിശേഷതകളെ കുറിച്ചുള്ള വിവരങ്ങൾ ലോഞ്ച് ഇവന്റിൽ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറാണ് ലാവ ബ്ലേസ് ഡ്രാഗൺ 5G സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 4 ജിബി എൽപിഡിഡിആർ 4x റാമും 128 ജിബി യുഎഫ്എസ് 3.1 ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉണ്ടാകും. ആവശ്യമുള്ളപ്പോൾ സ്റ്റോറേജ് സ്പേസ് ഉപയോഗിച്ച് റാം താൽക്കാലികമായി വർദ്ധിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന, 4 ജിബി വരെയുള്ള വെർച്വൽ റാം എക്സ്റ്റൻഷനും ലാവ വാഗ്ദാനം ചെയ്യുന്നു. ബ്ലേസ് ഡ്രാഗൺ 5G സ്റ്റോക്ക് ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കും. അതുകൊണ്ടു തന്നെ ഉപയോക്താക്കൾക്ക് ഔട്ട് ഓഫ് ദി ബോക്സ് ക്ലീനായ, ബ്ലോട്ട്- ഫ്രീ എക്സ്പീരിയൻസ് ലഭിക്കും.
720×1,612 പിക്സൽ റെസല്യൂഷനുള്ള 6.74 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയാണ് ഈ ഫോണിൻ്റെ സവിശേഷത. 2.5D കർവ്ഡ് സ്ക്രീൻ ഡിസൈനും സുഗമമായ സ്ക്രോളിംഗിനും ആനിമേഷനുകൾക്കുമായി 120Hz റീഫ്രഷ് റേറ്റും ഇതിന് ഉണ്ടായിരിക്കും. ഡിസ്‌പ്ലേ 450nits പീക്ക് ബ്രൈറ്റ്‌നെസ് ലെവലും 20:9 എന്ന ആസ്പെക്റ്റ് റേഷ്യോയും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഫോണിനെ വീഡിയോകൾക്കും ബ്രൗസിംഗിനും കൂടുതൽ അനുയോജ്യമാക്കുന്നു. സ്‌ക്രീൻ ഡിസൈനിൽ സ്ലിം ബെസലുകൾ, അൽപ്പം കട്ടിയുള്ള അടിഭാഗം, മുൻ ക്യാമറക്കായി സ്ക്രീനിനു മുകളിൽ മധ്യഭാഗത്തായി സജ്ജീകരിച്ച വാട്ടർഡ്രോപ്പ് നോച്ച് എന്നിവ ഉൾപ്പെടുന്നു.
പിന്നിൽ, ലാവ ബ്ലേസ് ഡ്രാഗൺ 5G-യിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. ലാവ സെക്കൻഡറി സെൻസർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പ്രധാന ക്യാമറ 50 മെഗാപിക്സൽ സെൻസറായിരിക്കും എന്നു വ്യക്തമാക്കിയിട്ടുണ്ട്. 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 18W വയർഡ് ചാർജിംഗിനെ ഈ ഫോൺ പിന്തുണയ്ക്കുന്നു. സുരക്ഷയ്ക്കായി, ഹാൻഡ്‌സെറ്റ് ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഫേസ് അൺലോക്ക് സവിശേഷതയും ഇതു വാഗ്ദാനം ചെയ്യുന്നു.
ces_story_below_text
പരസ്യം
പരസ്യം
Honor Power 2 AnTuTu Benchmark Score, Colourways Teased Ahead of January 5 China Launch