സാംസങ്ങ് ഗാലക്സി S24 ആമസോണിൽ നിന്നും വിലക്കുറവിൽ സ്വന്തമാക്കാം; ഓഫറിൻ്റെ വിവരങ്ങൾ
Photo Credit: Flipkart
2024 ജനുവരിയിലാണ് സാംസങ് ഗാലക്‌സി എസ്24 5ജി ആദ്യമായി അവതരിപ്പിച്ചത്.
ഫ്ലാഗ്ഷിപ്പ് ലെവൽ ഫോണുകൾക്കു വേണ്ടി പണം ചെലവഴിക്കാൻ കഴിയില്ല, എന്നാൽ ഒരു പ്രീമിയം സ്മാർട്ട്‌ഫോൺ വാങ്ങാൻ നിങ്ങൾക്കു താൽപര്യവുമുണ്ടെങ്കിൽ ഇതാണു ഏറ്റവും മികച്ച അവസരം. 74,999 രൂപയെന്ന പ്രാരംഭ വിലയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സാംസങ്ങ് ഗാലക്‌സി S24 5G ഇപ്പോൾ ആമസോണിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. നിലവിൽ 45,999 രൂപയിൽ താഴെ വിലയ്ക്ക് വിൽക്കുന്ന സ്മാർട്ട്ഫോണിനുള്ള ഓഫർ ഇപ്പോൾ ഓൺലൈനിൽ ലഭ്യമായ ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് ഡീലുകളിൽ ഒന്നാണ്. നേരിട്ടുള്ള വിലക്കുറവിന് പുറമേ, ചിലവ് കൂടുതൽ കുറയ്ക്കാൻ കഴിയുന്ന അധിക ബാങ്ക്, കാർഡ് ഡിസ്‌കൗണ്ടുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് ഗാലക്‌സി S24 5G ഫോണിനു കരുത്തു നൽകുന്നത്, കൂടാതെ കോംപാക്റ്റ് ഡിസൈൻ, നിലവാരമുള്ള അമോലെഡ് ഡിസ്‌പ്ലേ, മികച്ച ക്യാമറകൾ എന്നിവയും ഫോൺ വാഗ്ദാനം ചെയ്യുന്നു. ഈ ഓഫർ പരിമിതമായ സമയത്തേക്കു മാത്രമായതിനാൽ വാങ്ങാൻ താൽപര്യമുള്ളവർ വേഗത്തിൽ തീരുമാനമെടുക്കണം.
സാംസങ്ങ് ഗാലക്‌സി S24 5G നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 43,999 രൂപയ്ക്കാണ്, അതായത് അതിന്റെ യഥാർത്ഥ ലോഞ്ച് വിലയായ 74,999 രൂപയിൽ നിന്ന് 31,000 രൂപയുടെ വിലക്കുറവ് ലഭിക്കും. ഫ്ലാറ്റ് ഡിസ്‌കൗണ്ടിന് പുറമേ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു വാങ്ങുന്നവർക്ക് 1,319 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. പ്രതിമാസ തവണകൾ 1,582 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
പഴയ സ്മാർട്ട്‌ഫോണിന്റെ ബ്രാൻഡ്, മോഡൽ, നിലവിലെ അവസ്ഥ എന്നിവയെ അടിസ്ഥാനമാക്കി 35,950 രൂപ വരെ കിഴിവ് നൽകുന്ന ഒരു എക്‌സ്‌ചേഞ്ച് ഓഫറും ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ഫോണിൻ്റെ അവസ്ഥ അനുസരിച്ച് എക്‌സ്‌ചേഞ്ച് മൂല്യം വ്യത്യാസപ്പെടും. അധിക കവറേജ് ആഗ്രഹിക്കുന്നവർക്ക് കൂടുതൽ പണം നൽകി എക്സ്റ്റെൻഡഡ് വാറന്റി പ്ലാൻ, സ്‌ക്രീൻ പ്രൊട്ടക്ഷൻ പോലുള്ള ഓപ്ഷണൽ ആഡ്-ഓണുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
സാംസങ്ങ് ഗാലക്സി S24 5G ഫോണിന് അഡ്രീനോ 750 GPU-യുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് കരുത്തു നൽകുന്നത്. 8GB RAM-ഉം 256GB വരെ ഇന്റേണൽ സ്റ്റോറേജും ഇതിൽ ലഭ്യമാണ്. 1,080×2,340 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.2-ഇഞ്ച് ഫുൾ-HD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 16 ദശലക്ഷം നിറങ്ങൾക്കുള്ള പിന്തുണ എന്നിവയും ഈ സ്മാർട്ട്‌ഫോണിന്റെ സവിശേഷതകളാണ്. ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ വൺ UI 7 ഔട്ട് ഓഫ് ദി ബോക്‌സിൽ പ്രവർത്തിക്കുന്നു.
ഫോട്ടോഗ്രാഫിക്കായി, ഗാലക്സി S24 5G-യിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 12 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 3x ഒപ്റ്റിക്കൽ സൂമുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ക്യാമറയുമുണ്ടാകും. ഫോണിൽ ആക്‌സിലറോമീറ്റർ, ഗൈറോ സെൻസർ, ഫിംഗർപ്രിന്റ് സെൻസർ, ബാരോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ തുടങ്ങിയ നിരവധി സെൻസറുകൾ ഉൾപ്പെടുന്നു.
ഫോണിന് ഏഴ് വർഷം വരെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകൾ ലഭിക്കുമെന്ന് സാംസങ്ങ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഗാലക്‌സി S24 5G-യിൽ 25W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,000mAh ബാറ്ററിയുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഫോണിന് 147×70.6×7.6mm വലിപ്പവും ഏകദേശം 167 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം
Oppo Reno 16 Series Early Leak Hints at Launch Timeline, Dimensity 8500 Chipset and Other Key Features