ലാവ പ്രോബഡ്സ് N33 നെക്ക്ബാൻഡ് ഇന്ത്യൻ വിപണിയിലെത്തി; കൂടുതൽ വിശദമായി അറിയാം
                ലാവ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ഓഡിയോ വിഭാഗമായ പ്രോബഡ്‌സ്, പ്രോബഡ്‌സ് N33 പുറത്തിറക്കി.
സാധാരണക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ നിർമാതാക്കളിൽ ഒന്നായ ലാവ തങ്ങളുടെ ആദ്യത്തെ നെക്ക്ബാൻഡ്-സ്റ്റൈൽ വയർലെസ് ഇയർഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പ്രോബഡ്സ് N33 എന്ന പേരിൽ അറിയപ്പെടുന്ന ഈ ഇയർഫോണുകൾ ബജറ്റ് റേഞ്ചിലാണു വരുന്നത്. മികച്ച ബാറ്ററി ലൈഫും എളുപ്പത്തിൽ കൊണ്ടു നടക്കാൻ കഴിയുന്നതും താങ്ങാനാവുന്ന വിലയുള്ളതുമായ ANC ഇയർഫോണുകൾ ആഗ്രഹിക്കുന്നവർക്കായി നിർമ്മിച്ചവയാണ് ഈ നെക്ക്ബാൻഡ് ഇയർഫോണുകൾ. പ്രോബഡ്സ് N33-ന് പുറത്തെ ശബ്‌ദം 30dB വരെ കുറയ്ക്കാൻ കഴിയുമെന്നും, അതിനാൽ വലിയ ശല്യമില്ലാതെ മ്യൂസിക്കും കോളുകളും ആസ്വദിക്കാൻ ഉപയോക്താക്കൾക്കു കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ANC ഓഫാക്കിയിരിക്കുന്ന സമയത്ത്, ഈ ഇയർഫോണുകളുടെ ബാറ്ററി ഒറ്റ ചാർജിൽ 40 മണിക്കൂർ വരെ നിലനിൽക്കും. നെക്ക്ബാൻഡ് ഡിസൈൻ ആയതിനാൽ, പ്രോബഡ്സ് N33 ദീർഘനേരം ധരിക്കാൻ സുഖകരവും ഒപ്പം കൊണ്ടുനടക്കാൻ എളുപ്പവുമാണ്. ഇന്ത്യയുടെ സ്വന്തം ബ്രാൻഡായ ലാവയിൽ നിന്നും പുതിയതായി വിപണിയിൽ എത്തിയ ഇയർഫോണിന് താങ്ങാനാവുന്ന വില മാത്രമാണുള്ളത്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
ലാവ പ്രോബഡ്സ് N33 നെക്ക്ബാൻഡ് ഇന്ത്യയിൽ 1,299 രൂപ എന്ന വിലയിലാണു ലോഞ്ച് ചെയ്തിരിക്കുന്നത്. ഒബ്‌സിഡിയൻ ബ്ലാക്ക്, കോസ്മിക് ടീൽ ഗ്രീൻ എന്നീ രണ്ട് നിറങ്ങളിൽ ഇത് ലഭ്യമാകും. ഈ നെക്ക്ബാൻഡ് ഇയർഫോണുകൾ ഇന്ന് മുതൽ ലാവയുടെ ഒഫീഷ്യൽ ഇ-സ്റ്റോർ വഴിയും ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും വാങ്ങാൻ ലഭ്യമാണ്.
ലാവ പ്രോബഡ്‌സ് N33 ഇയർഫോണുകൾ 13mm ഡൈനാമിക് ഡ്രൈവറുകളുമായി വരുന്നു. കൂടാതെ, ഇവ 30dB വരെ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനെ (ANC) പിന്തുണയ്ക്കുന്നതിനാൽ മ്യൂസിക്ക് കേൾക്കുമ്പോഴോ കോളുകളിൽ സംസാരിക്കുമ്പോഴോ പശ്ചാത്തല ശബ്‌ദം കുറയ്ക്കാൻ സഹായിക്കും. ഇയർഫോണുകൾ ഊരാതെ തന്നെ പുറത്തെ ശബ്‌ദങ്ങൾ കേൾക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ട്രാൻസ്പരൻസി മോഡും ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ വ്യക്തമായ വോയ്‌സ് കോളുകൾക്കായി, നെക്ക്‌ബാൻഡിൽ എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷൻ (ENC) സാങ്കേതികവിദ്യയുണ്ട്.
പ്രോബഡ്‌സ് N33 ഇയർഫോൺ ANC ഓഫാക്കുമ്പോൾ 40 മണിക്കൂർ വരെ പ്ലേടൈമും ANC ഓണായിരിക്കുമ്പോൾ ഏകദേശം 31 മണിക്കൂർ പ്ലേടൈമും വാഗ്ദാനം ചെയ്യുന്നു. ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 300mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇത് വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 10 മണിക്കൂർ പ്ലേബാക്ക് നൽകും. അതേസമയം, പൂർണ്ണമായി ചാർജ് ചെയ്യണമെങ്കിൽ ഏകദേശം 60 മിനിറ്റ് എടുക്കും.
വയർലെസ് കണക്ഷന്, ഇത് ബ്ലൂടൂത്ത് 5.4 ഉപയോഗിക്കുന്നു. ഡ്യുവൽ-ഡിവൈസ് പെയറിംഗും ഈ നെക്ക്ബാൻഡ് അനുവദിക്കുന്നു, അതിനാൽ ഉപയോക്താക്കൾക്ക് ഫോണിനും ലാപ്‌ടോപ്പിനും ഇടയിൽ എളുപ്പത്തിൽ മാറാൻ കഴിയും. സുഗമമായ ഗെയിമിംഗ് പെർഫോമൻസിനായി ഗെയിമർമാർക്ക് 45ms ലോ-ലേറ്റൻസി പ്രോ ഗെയിം മോഡ് ഉപയോഗിക്കാം. മെറ്റാലിക് ഫിനിഷും വെള്ളം, പൊടി, വിയർപ്പ് എന്നിവയെ പ്രതിരോധിക്കുന്നതിൽ IPX5 റേറ്റിംഗും ഉള്ളതാണ് ഈ നെക്ക്ബാൻഡ്. ഇയർഫോണുകൾ വേർപെടുത്തുമ്പോഴും ഘടിപ്പിക്കുമ്പോഴും അവ ഓട്ടോമാറ്റിക്കായി ഓണാവുകയും ഓഫാവുകയും ചെയ്യുന്ന ഒരു മാഗ്നറ്റിക് ഹാൾ സ്വിച്ച് ഫീച്ചറും ഇതിൽ ഉൾപ്പെടുന്നു. നാല് ബട്ടണുകളുള്ള ഇൻലൈൻ കൺട്രോൾ പാനലിലൂടെ പ്ലേബാക്കും വോളിയം കൺട്രോളും നിങ്ങൾക്കു ചെയ്യാം.
ANC, ബ്ലൂടൂത്ത് 5.4, ലോ ലേറ്റൻസി, നീണ്ട ബാറ്ററി ലൈഫ് തുടങ്ങിയവയുമായി എത്തുന്ന ലാവ പ്രോബഡ്സ് N33 നെക്ക്ബാൻഡ് 1,500 രൂപയിൽ താഴെ വിലയുള്ള ഇയർഫോണുകളിൽ, സവിശേഷതകളുടെ കാര്യത്തിൽ വേറിട്ടു നിൽക്കുന്നു. ബോട്ട് റോക്കേഴ്സ് ട്രിനിറ്റി ഗ്രാൻഡെ, റിയൽമി ബഡ്സ് വയർലെസ് 3 നിയോ, വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് Z3 തുടങ്ങിയ ഇതേ റേഞ്ചിലുള്ള മറ്റ് ഇയർഫോണുകൾ ANC സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പരസ്യം
പരസ്യം
                            
                            
                                Samsung Galaxy S26 Series Price Hike Likely Due to Rising Price of Key Components: Report