വമ്പൻ ഡിസ്കൗണ്ട്; വേഗം സാംസങ്ങ് ഗാലക്സി S25 അൾട്രാ സ്വന്തമാക്കിക്കോ
പതിവ് ഡിസ്കൗണ്ടുകൾക്കു പുറമേ, സാംസങ് ഗാലക്‌സി S25 അൾട്രാ വാങ്ങുന്നവർക്കു കൂടുതൽ ലാഭമുണ്ടാക്കാൻ സഹായിക്കുന്ന ട്രേഡ്-ഇൻ ഡീലുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഫോണിൻ്റെ മോഡൽ, അതിൻ്റെ ഇപ്പോഴത്തെ അവസ്ഥ, നിങ്ങളുടെ പ്രദേശത്ത് ഓഫറിന്റെ ലഭ്യത എങ്ങിനെയാണ് എന്നിവയെ ആശ്രയിച്ച് 75,000 രൂപ വരെ കിഴിവ് ലഭിക്കും. ഉദാഹരണത്തിന്, നല്ല അവസ്ഥയിലുള്ള ഒരു ഗാലക്‌സി S24 അൾട്ര ഫോൺ നിങ്ങൾ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ, 57,650 രൂപ വരെ കിഴിവ് ലഭിക്കും. ഇതോടെ എക്സ്ചേഞ്ച് മൂല്യം ഉൾപ്പെടുത്തിയാൽ സാംസങ്ങ് ഗാലക്‌സി S25 അൾട്രയുടെ വില 60,349 രൂപയായി കുറയും.