ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ തകരാറിലായ സേവനങ്ങൾ പുന:സ്ഥാപിച്ച് എയർടെൽ.
Photo Credit: Reuters
എയർടെല്ലിന്റെ ഏറ്റവും പുതിയ തടസ്സം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പരിഹരിച്ചു
റിലയൻസ് ജിയോ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ് എയർടെൽ. എന്നാൽ എയർടെൽ ഉപയോക്താക്കൾക്ക് അടുത്തിടെ എട്ടിൻ്റെ പണിയാണു കിട്ടിയത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ രണ്ടു തവണയാണ് എയർടെല്ലിൻ്റെ സേവനങ്ങൾ പല ഇന്ത്യൻ നഗരങ്ങളിലും തകരാറിലായത്. ഈയിടെ സേവനങ്ങൾ കഴിഞ്ഞ ദിവസം കമ്പനി പുനഃസ്ഥാപിക്കുകയും ചെയ്തു. ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, മറ്റ് ചില നഗരങ്ങൾ എന്നിവിടങ്ങളിലെ ഉപയോക്താക്കളാണ് ഞായറാഴ്ച എയർടെല്ലിൻ്റെ നെറ്റ്‌വർക്ക് തകരാറിലായപ്പോൾ പ്രധാനമായും പ്രശ്‌നങ്ങൾ നേരിട്ടത്. റിപ്പോർട്ടുകൾ പ്രകാരം, ഞായറാഴ്ച രാവിലെ മുതൽ ഉപയോക്താക്കളുടെ പരാതികൾ വന്നു തുടങ്ങുകയും ഉച്ചയ്ക്ക് 12 മണിയോടെ (ഉച്ചയ്ക്ക്) അത് വലിയ തോതിൽ വർദ്ധിക്കുകയും ചെയ്തു. ആ സമയത്ത്, 6,800-ലധികം എയർടെൽ ഉപഭോക്താക്കൾ സേവനം ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് പരാതിപ്പെട്ടു. മിക്ക ആളുകളും തങ്ങളുടെ ഫോണുകൾ "നോ സിഗ്നൽ" എന്ന് കാണിക്കുന്നുവെന്നാണു പരാതിപ്പെട്ടത്. അവർക്ക് കോളുകൾ വിളിക്കാനും സ്വീകരിക്കാനും കഴിയുന്നില്ലായിരുന്നു. മറ്റു ചിലർക്ക് ഇന്റർനെറ്റ് കണക്ഷൻ കിട്ടാത്ത പ്രശ്നമായിരുന്നു ഉണ്ടായിരുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ, പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് സേവനങ്ങൾ ഉപയോഗിക്കുന്ന എയർടെൽ ഉപയോക്താക്കളിൽ 6,800-ലധികം പേർ കമ്പനിയുടെ മൊബൈൽ നെറ്റ്‌വർക്കിൽ പ്രശ്‌നങ്ങളുണ്ടെന്ന കാര്യം ഡൗൺടൈം ട്രാക്കിംഗ് വെബ്‌സൈറ്റായ ഡൗൺഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്തു. കോളുകൾ വിളിക്കാനും ടെക്സ്റ്റ് മെസേജുകൾ അയയ്ക്കാനും കഴിയുന്നില്ലെന്ന് നിരവധി വരിക്കാർ പരാതിയിൽ പറഞ്ഞു. നെറ്റ്‌വർക്ക് സേവനങ്ങൾ കൃത്യമായും പൂർണ്ണമായും ലഭ്യമല്ലെന്ന് പറഞ്ഞ് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും ഇട്ടിരുന്നു. ബെംഗളൂരുവിൽ നിന്നാണ് പരാതികൾ പ്രധാനമായും വന്നന്നത്.
എന്നാൽ, ബെംഗളൂരുവിൽ മാത്രമല്ല ഈ പ്രശ്‌നം ഉണ്ടായത്. ചെന്നൈ, കൊൽക്കത്ത തുടങ്ങി ഇന്ത്യയിലെ മറ്റ് വലിയ നഗരങ്ങളിലെ എയർടെൽ ഉപഭോക്താക്കളും ഇതിനു സമാനമായ തടസ്സങ്ങൾ നേരിടുകയും അവ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഡൗൺഡിറ്റക്ടറിന്റെ അഭിപ്രായത്തിൽ, പരാതി നൽകിയ എയർടെൽ ഉപഭോക്താക്കളിൽ ഏകദേശം 50 ശതമാനം പേർ തങ്ങളുടെ ഫോണുകളിൽ സിഗ്നൽ ഇല്ലെന്ന് പരാതിപ്പെട്ടു. മറ്റൊരു 32 ശതമാനം പേർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ വളരെയധിതം ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നു പരാമർശിച്ചു. കൂടാതെ, ഈ സ്ഥലങ്ങളിൽ നിന്നുള്ള ഏകദേശം 18 ശതമാനം ഉപയോക്താക്കൾ പൂർണമായ തോതിലുള്ള "ടോട്ടൽ ബ്ലാക്ക്ഔട്ട്" അനുഭവിച്ചതായും പറഞ്ഞു, ഇവർക്ക് തകരാർ സമയത്ത് എയർടെല്ലിൻ്റെ യാതൊരു സേവനങ്ങളും ലഭ്യമായിരുന്നില്ല.
എയർടെൽ തങ്ങളുടെ ഉപഭോക്താക്കളിൽ ഒരാൾക്ക് X-ൽ (മുമ്പ് ട്വിറ്റർ) നൽകിയ മറുപടിയിലൂടെ നെറ്റ്‌വർക്ക് പ്രതിസന്ധിക്ക് ക്ഷമാപണം നടത്തി. "താൽക്കാലികമായുള്ള കണക്റ്റിവിറ്റി തടസ്സം" ആയിരുന്നു പ്രശ്നമെന്നു പറഞ്ഞ കമ്പനി ഒരു മണിക്കൂറിനുള്ളിൽ ഇത് പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സേവനങ്ങൾ വീണ്ടും ലഭിക്കുന്നതിന് ഫോണുകൾ റീസ്റ്റാർട്ട് ചെയ്യാനും എയർടെൽ ഉപയോക്താക്കളോട് നിർദ്ദേശിച്ചിരുന്നു. ഇതിനു ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ, ഡൗൺഡിറ്റക്ടറിൽ വന്നുകൊണ്ടിരുന്ന പരാതികളുടെ എണ്ണം കുറഞ്ഞു. ഇതിലൂടെ പല ഉപയോക്താക്കളുടെയും സേവനങ്ങൾ പതുക്കെ പുനഃസ്ഥാപിക്കപ്പെട്ടു എന്നു മനസിലാക്കാൻ കഴിഞ്ഞു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെല്ലിൻ്റെ ഉപഭോക്താക്കൾ ഇത്തരമൊരു പ്രശ്‌നം നേരിടുന്നത് സമീപ ദിവസങ്ങളിൽ ഇത് രണ്ടാം തവണയാണ്. ഇതിനു മുൻപ് ഓഗസ്റ്റ് 18-ന് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട ഒരു വലിയ തകരാർ റിപ്പോർട്ട് ചെയ്തിരുന്നു. ആ സമയത്ത് എയർടെൽ ഉപയോഗിക്കുന്ന ആളുകൾക്ക് കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ കഴിഞ്ഞില്ല. ന്യൂഡൽഹിയിലെ തങ്ങളുടെ ടീം അംഗങ്ങൾക്ക് ലളിതമായ വാചക സന്ദേശങ്ങൾ പോലും അയയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ഗാഡ്‌ജെറ്റ്‌സ് 360 സ്ഥിരീകരിക്കുന്നു.
തടസങ്ങൾ നേരിട്ട സമയത്ത് പ്രധാനപ്പെട്ട OTP-കൾ (ഒറ്റത്തവണ പാസ്‌വേഡുകൾ) ലഭിച്ചിരുന്നില്ലെന്ന വിഷയം നിരവധി ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതുമൂലം, OTP വെരിഫിക്കേഷൻ ആവശ്യമുള്ള മൊബൈൽ ആപ്പുകൾ, ബാങ്കിംഗ് സേവനങ്ങൾ, മറ്റ് വെബ്‌സൈറ്റുകൾ എന്നിവയിലേക്ക് ലോഗിൻ ചെയ്യുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു.
എയർടെൽ ഉപയോക്താക്കൾക്ക് പണി കൊടുക്കുന്നതു തുടരുകയാണെന്ന് ചിലർ പറയുന്നു. നെറ്റ്‌വർക്ക് തടസം നേരിട്ടതിനു പുറമേ അടുത്തിടെ എയർടെൽ തങ്ങളുടെ ഏറ്റവും ചെറിയ 249 രൂപ റീചാർജ് പ്ലാൻ ഒഴിവാക്കിയിരുന്നു. ഇതു നിരവധി യൂസേഴ്സിന് നിരാശ നൽകിയ തീരുമാനം ആയിരുന്നു.
പരസ്യം
പരസ്യം