റെഡ്മി 15 5G സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു
Photo Credit: Xiaomi
ഫ്രോസ്റ്റഡ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സാൻഡി പർപ്പിൾ എന്നീ നിറങ്ങളിലാണ് റെഡ്മി 15 5G വിൽപ്പനയ്ക്ക് എത്തുന്നത്
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ശക്തമായ സാന്നിധ്യമായ റെഡ്മിയുടെ ഏറ്റവും പുതിയ ഫോണായ റെഡ്മി 15 5G രാജ്യത്തു ലോഞ്ച് ചെയ്തു. 7,000mAh വലിപ്പമുള്ള സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഈ ഫോണിൻ്റെ പ്രധാന സവിശേഷത. 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഈ ഫോൺ റിവേഴ്സ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നതിനാൽ മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള പവർ ബാങ്കായും ഉപയോഗിക്കാൻ കഴിയും. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6s Gen 3 പ്രോസസറാണ് ഈ ഫോണിനു കരുത്തു നൽകുന്നത്. റെഡ്മി 15 5G ഫോണിൽ 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയുണ്ട്. ദീർഘനേരം ഉപയോഗിക്കുമ്പോഴും കണ്ണുകൾ സുരക്ഷിതമാണെന്ന് ഉറപ്പു നൽകുന്ന മൂന്നു TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനുകളും ഇതിനുണ്ട്. 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും 8 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഈ ഫോണിലുള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ ഹൈപ്പർഒഎസ് 2.0-യിൽ പ്രവർത്തിക്കുന്ന ഗൂഗിളിന്റെ ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ നിരവധി AI സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.
മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളുമായാണ് റെഡ്മി 15 5G ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന്റെ വില 14,999 രൂപയാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള രണ്ടാമത്തെ മോഡലിനു 15,999 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് വേരിയൻ്റിൻ്റെ വില 16,999 രൂപയുമാണ്.
ഓഗസ്റ്റ് 28 മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തുമെന്ന് ഷവോമി സ്ഥിരീകരിച്ചു. ആമസോൺ, ഷവോമി ഇന്ത്യ വെബ്‌സൈറ്റ് എന്നിവയിലൂടെയും രാജ്യത്തുടനീളമുള്ള ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഇത് ഓൺലൈനായി വാങ്ങാനാകും. ഫ്രോസ്റ്റഡ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സാൻഡി പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിൽ റെഡ്മി 15 5G ലഭ്യമാകും.
6.9 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്‌പ്ലേയാണ് (1,080×2,340 പിക്‌സൽ) റെഡ്മി 15 5G ഫോണിലുള്ളത്. ഇthu 144Hz റിഫ്രഷ് റേറ്റ്, 288Hz ടച്ച് സാമ്പിൾ റേറ്റ്, 850 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയെ പിന്തുണയ്ക്കുന്നു. കണ്ണുകളുടെ സംരക്ഷണം ഉറപ്പു വരുത്താൻ ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ വ്യൂവിംഗ്, സർക്കാഡിയൻ-ഫ്രണ്ട്‌ലി യൂസ് എന്നിവയ്‌ക്കായുള്ള TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനുകളും ഇതിനുണ്ട്.
8GB വരെ LPDDR4x റാമും 256GB വരെ UFS 2.2 സ്റ്റോറേജുമായി ജോഡിയാക്കിയ സ്‌നാപ്ഡ്രാഗൺ 6s Gen 3 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2.0-ൽ ഇത് പ്രവർത്തിക്കുന്നു. രണ്ട് വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ പാച്ചുകളും ഷവോമി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗൂഗിളിന്റെ ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ AI സവിശേഷതകളെയും ഹാൻഡ്‌സെറ്റ് പിന്തുണയ്ക്കുന്നു.
ക്യാമറകൾക്കായി, റെഡ്മി 15 5G-യിൽ 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും AI സപ്പോർട്ടും ഉണ്ട്. മുൻവശത്ത്, 8 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. ഫോട്ടോ എഡിറ്റിംഗ് എളുപ്പമാക്കാൻ AI സ്കൈ, AI ബ്യൂട്ടി, AI ഇറേസ് തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്. ഡോൾബി-സർട്ടിഫൈഡ് സ്റ്റീരിയോ സ്പീക്കറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമറകൾക്കായി, റെഡ്മി 15 5G-യിൽ Al സപ്പോർട്ടുള്ള 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. മുൻവശത്തെ ക്യാമറ 8 മെഗാപിക്സലാണ്.
ബാറ്ററി ലൈഫ് ഒരു പ്രധാന ഹൈലൈറ്റാണ്. 33W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഫോണിൽ വരുന്നത്. ഇത് 18W റിവേഴ്സ് വയർഡ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു.
സുരക്ഷയ്ക്കായി ഉപകരണത്തിന് സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്നതിൽ IP64 റേറ്റിങ്ങാണ് ഇതിനുള്ളത്. വീട്ടുപകരണങ്ങൾക്കുള്ള റിമോട്ടായി പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്ന ഒരു IR ബ്ലാസ്റ്ററും ഷവോമി ഇതിലുൾപ്പെടുത്തിയിരിക്കുന്നു.
കണക്റ്റിവിറ്റിക്കായി, 5G, 4G, Wi-Fi, ബ്ലൂടൂത്ത്, GPS, USB ടൈപ്പ്-സി എന്നിവയെ റെഡ്മി 15 5G പിന്തുണയ്ക്കുന്നു. ഈ ഹാൻഡ്‌സെറ്റിന് 168.48 × 80.45 × 8.40 മില്ലിമീറ്റർ വലിപ്പവും 217 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം