സാംസങ്ങ് ഗാലക്സി S25 അൾട്രാ പരിമിതമായ കാലത്തേക്ക് വിലക്കുറവിൽ വാങ്ങാൻ അവസരം
Photo Credit: Samsung
സാംസങ് ഗാലക്‌സി എസ് 25 അൾട്രായിൽ ബിൽറ്റ്-ഇൻ എസ്-പെൻ സ്റ്റൈലസ് ഉണ്ട്
സ്മാർട്ട്ഫോണുകളിൽ വമ്പനാണ് സാംസങ് ഗാലക്‌സി S25 അൾട്രാ. ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളിൽ പലർക്കും ഈ ഫോൺ സ്വന്തമാക്കാൻ ആഗ്രഹമുണ്ടാകുമെങ്കിലും വില കൂടുതലായ കാരണം അതിൽ നിന്നും പിൻവലിയുകയാണ്. എന്നാലിപ്പോൾ ഗാലക്‌സി S25 അൾട്രാ സ്വന്തമാക്കാൻ മികച്ചൊരു അവസരം വന്നിട്ടുണ്ട്. ഇന്ത്യയിൽ ഫോണിൻ്റെ വില പരിമിതമായ സമയത്തേക്കു കുറച്ചിട്ടുണ്ട്. പുതിയ ഗാലക്‌സി S25 സീരീസിന്റെ ഭാഗമായ ഈ പ്രീമിയം സ്മാർട്ട്‌ഫോൺ ജനുവരിയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഗാലക്‌സി ഡിവൈസുകൾക്കായി പ്രത്യേകം നിർമ്മിച്ച കസ്റ്റം സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റും 200 മെഗാപിക്സൽ പ്രധാന ക്യാമറ ഉൾപ്പെടെയുള്ള ക്വാഡ് റിയർ ക്യാമറ സംവിധാനവും ഇതിലുണ്ട്. മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന നിരവധി എഐ സവിശേഷതകളെയും ഈ ഫോൺ പിന്തുണയ്ക്കുന്നു. നിലവിലെ ഓഫറിന്റെ ഭാഗമായി, ഉപഭോക്താക്കൾക്ക് ഡിസ്കൗണ്ട് വിലയ്ക്ക് ഗാലക്‌സി S25 അൾട്ര വാങ്ങാം. ഇതിനുപുറമെ, പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യാനുള്ള ഓഫറുകളുമുണ്ട്. കൂടാതെ, പ്രതിമാസ തവണകളായി പണമടയ്ക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.
1,29,999 രൂപ എന്ന പ്രാരംഭ വിലയ്ക്കാണ് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ സാംസങ് ഗാലക്‌സി S25 അൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഇപ്പോൾ, സാംസങ് ഇന്ത്യ പരിമിതമായ സമയത്തേക്ക് ഈ ഫോണിനായി ഡിസ്കൗണ്ട് ഓഫർ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഓഫറിന്റെ ഭാഗമായി, സാംസങ്ങ് ഗാലക്‌സി S25 അൾട്ര വാങ്ങുന്നവർക്ക് 12,000 രൂപ വരെ കിഴിവ് ലഭിക്കും. അതായത് ഫോണിൻ്റെ അടിസ്ഥാന മോഡൽ ഇപ്പോൾ 1,17,999 രൂപയ്ക്കു ലഭ്യമാണ്.
വിലക്കുറവ് ഒരു വേരിയൻ്റിൽ മാത്രമായി സാംസങ്ങ് പരിമിതപ്പെടുത്തിയിട്ടില്ല. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഉയർന്ന മോഡലിനും കിഴിവ് നൽകുന്നുണ്ട്. ഇതിൻ്റെ സാധാരണ വില 1,41,999 രൂപയാണെങ്കിൽ ഡിസ്കൗണ്ട് സമയത്ത് 1,29,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഓഫർ സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാണ്. പരിമിതമായ കാലയളവിൽ മാത്രമാണ് ഈ ഓഫർ ഉപയോഗപ്പെടുത്താൻ അവസരമുള്ളൂ.
പതിവ് ഡിസ്കൗണ്ടുകൾക്കു പുറമേ, സാംസങ് ഗാലക്‌സി S25 അൾട്രാ വാങ്ങുന്നവർക്കു കൂടുതൽ ലാഭമുണ്ടാക്കാൻ സഹായിക്കുന്ന ട്രേഡ്-ഇൻ ഡീലുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഫോണിൻ്റെ മോഡൽ, അതിൻ്റെ ഇപ്പോഴത്തെ അവസ്ഥ, നിങ്ങളുടെ പ്രദേശത്ത് ഓഫറിന്റെ ലഭ്യത എങ്ങിനെയാണ് എന്നിവയെ ആശ്രയിച്ച് 75,000 രൂപ വരെ കിഴിവ് ലഭിക്കും.
ഉദാഹരണത്തിന്, നല്ല അവസ്ഥയിലുള്ള ഒരു ഗാലക്‌സി S24 അൾട്ര ഫോൺ നിങ്ങൾ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ, 57,650 രൂപ വരെ കിഴിവ് ലഭിക്കും. ഇതോടെ എക്സ്ചേഞ്ച് മൂല്യം ഉൾപ്പെടുത്തിയാൽ സാംസങ്ങ് ഗാലക്‌സി S25 അൾട്രയുടെ വില 60,349 രൂപയായി കുറയും.
സാംസങ് വളരെ ഫ്ലെക്സിബിളായ പേയ്‌മെന്റ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 9,833.24 രൂപ മുതൽ ആരംഭിക്കുന്ന ഒരു നോ-കോസ്റ്റ് EMI പ്ലാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങൾ ഒരു സ്റ്റാൻഡേർഡ് EMI ആണു തിരഞ്ഞെടുക്കുന്നതെങ്കിൽ, അവ പ്രതിമാസം 5,721.37 രൂപ മുതലാണ് ആരംഭിക്കുന്നത്.
ഈ ഓഫറുകൾക്ക് പുറമേ, സാംസങ്ങിന് ഒരു പ്രത്യേക മൾട്ടി-ബൈ ഡീലും ഉണ്ട്. ഗാലക്‌സി വാച്ച് അൾട്ര, ഗാലക്‌സി ബഡ്‌സ് 3 സീരീസ് എന്നിവയ്‌ക്കൊപ്പം നിങ്ങൾ ഗാലക്‌സി S25 അൾട്ര വാങ്ങുകയാണെങ്കിൽ, 18,000 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങൾ ലഭിക്കും.
ഈ ഓഫറുകളിലൂടെ സാംസങ്ങിൻ്റെ ഏറ്റവും പുതിയ പ്രീമിയം ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് എല്ലാവർക്കും കൂടുതൽ അനായാസമായതും താങ്ങാവുന്നതുമായ ഒന്നായി മാറുന്നു. മികച്ച സ്മാർട്ട്ഫോണുകൾ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് മികച്ച ഓഫറുകൾ നൽകി വിൽപ്പന വർദ്ധിപ്പിക്കാനാണ് സാംസങ്ങ് ശ്രമിക്കുന്നത്.
ces_story_below_text
പരസ്യം
പരസ്യം
OnePlus Nord 6 Appearance on TDRA Certification Website Hints at Upcoming Launch