249 രൂപയുടെ റീചാർജ് പ്ലാൻ എയർടെൽ നിർത്തലാക്കി
Photo Credit: Reuters
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് എയർടെൽ
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വിശ്വസിക്കാൻ കഴിയാത്ത തീരുമാനമാണ് രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ കഴിഞ്ഞ ദിവസം എടുത്തിരിക്കുന്നത്. ഇന്ത്യയിലെ ജനപ്രിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ ഒന്നായ 249 രൂപയുടെ പ്ലാൻ ഭാരതി എയർടെൽ നിർത്തലാക്കി. കമ്പനിയുടെ അടിസ്ഥാന എൻട്രി ലെവൽ പായ്ക്കായിരുന്നു 249 രൂപയുടെ പ്ലാൻ. ഇതിലൂടെ ഉപയോക്താക്കൾക്ക് ദിവസവും അതിവേഗ ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, കൂടാതെ മറ്റു ചില ആനുകൂല്യങ്ങൾ എന്നിവ നൽകിയിരുന്നു. ഇപ്പോൾ, ഈ പ്ലാൻ ഉപയോഗിച്ചിരുന്ന എയർടെൽ ഉപഭോക്താക്കൾക്ക് അതേ തരത്തിലുള്ള ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുന്നതിന് അൽപ്പം കൂടുതൽ വിലയുള്ള റീചാർജ് പ്ലാൻ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഈ നീക്കത്തോടെ, 249 രൂപ പ്രീപെയ്ഡ് പ്ലാൻ നീക്കം ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായി എയർടെൽ മാറി. നേരത്തെ, റിലയൻസ് ജിയോയും ഇതേ വിലയിലുള്ള പ്ലാൻ നിർത്തലാക്കിയിരുന്നു. 249 രൂപ പായ്ക്ക് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കു വേണ്ടി എയർടെൽ മറ്റു പ്ലാനുകളുമായി എത്തുമെന്നു പ്രതീക്ഷിക്കുന്നു.
249 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ എയർടെൽ ഔദ്യോഗികമായി നിർത്തലാക്കി. കമ്പനി കൊണ്ടുവന്ന ഈ പുതിയ മാറ്റം എയർടെൽ താങ്ക്സ് ആപ്പിൽ ഇതിനകം തന്നെ കാണാൻ കഴിയുന്നുണ്ട്. പ്ലാനിൻ്റെ "വില പുതുക്കി" എന്ന വിവരം ആപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
ഈ പായ്ക്ക് മുമ്പ് 24 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത്. 249 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് പ്രതിദിനം 1 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, പരിധിയില്ലാത്ത കോളുകൾ (ലോക്കൽ, എസ്ടിഡി, റോമിംഗ്) എന്നിവ ലഭിച്ചിരുന്നു. ഈ പ്രധാന ആനുകൂല്യങ്ങൾക്കൊപ്പം, കുറച്ച് അധിക സവിശേഷതകളും ഈ പായ്ക്കിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
ഉദാഹരണത്തിന്, ഇൻകമിംഗ് കോളുകൾക്കും എസ്എംഎസുകൾക്കും തത്സമയ സ്പാം അലേർട്ടുകൾ കൃത്യമായി ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നു. ഇത് സ്കാമുകൾ, അനാവശ്യ നമ്പറുകൾ എന്നിവ ഒഴിവാക്കാൻ അവരെ സഹായിച്ചു. ഇതു കൂടാതെ പായ്ക്ക് എയർടെൽ എക്സ്സ്ട്രീം കണ്ടൻ്റുകളിലേക്ക് സൗജന്യ ആക്സസും നൽകി.ഉപയോക്താക്കൾക്ക് 30 ദിവസത്തെ ഹെലോട്യൂൺസ് സബ്സ്ക്രിപ്ഷൻ ആസ്വദിക്കാനും ഈ പ്ലാനിലൂടെ കഴിഞ്ഞിരുന്നു.
പുതിയ പങ്കാളിത്തത്തിലേക്കുള്ള എയർടെല്ലിൻ്റെ ചുവടുവെപ്പായിരുന്നു മറ്റൊരു വലിയ ഹൈലൈറ്റ്. എയർടെൽ അടുത്തിടെ AI സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റിയുമായി കൈകോർത്തത് വാർത്തകളിൽ ഇടം പിടിച്ച കാര്യമാണ്. ഈ സഹകരണത്തിലൂടെ, എയർടെൽ ഉപഭോക്താക്കൾക്ക് 17,000 രൂപ വിലമതിക്കുന്ന 12 മാസത്തെ പെർപ്ലെക്സിറ്റി പ്രോ സബ്സ്ക്രിപ്ഷൻ സൗജന്യമായി വാഗ്ദാനം ചെയ്തിരുന്നു. 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും ഈ ആനുകൂല്യം ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് നിരവധി ഉപയോക്താക്കളെ കൂടുതൽ ആകർഷകമാക്കി. ഇപ്പോൾ ഈ പായ്ക്ക് നിർത്തലാക്കിയതിനാൽ, സമാനമായ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ ഉപഭോക്താക്കൾ അൽപ്പം ഉയർന്ന വിലയുള്ള പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടിവരും.
എയർടെൽ 249 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ നിർത്തലാക്കിയതോടെ, കമ്പനിയുടെ 299 രൂപയുടെ പായ്ക്കാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനാൻ. ദിവസേനയുള്ള 1GB അതിവേഗ ഇന്റർനെറ്റ്, അൺലിമിറ്റഡ് കോളുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്‌ക്കൊപ്പം 28 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാൻ നൽകുന്നു. നിർത്തലാക്കിയ 249 രൂപയുടെ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ, അൽപ്പം കൂടുതൽ വാലിഡിറ്റിയോടെ ഉപയോക്താക്കൾക്ക് അതേ ആനുകൂല്യങ്ങൾ ലഭിക്കുന്നു.
നേരത്തെ റിലയൻസ് ജിയോ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ പരിഷ്കരിച്ചിരുന്നു. 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്തിരുന്ന 249 രൂപയുടെ പ്ലാൻ എയർടെല്ലിന് സമാനമായ രീതിയിൽ അവർ നീക്കം ചെയ്തു. ഇപ്പോൾ, ഇതേ ആനുകൂല്യങ്ങളോടെ 28 ദിവസത്തേക്കു വാലിഡിറ്റി നൽകുന്ന 299 രൂപയുടെ പ്ലാനാണ് ജിയോയുടെയും ഏറ്റവും വില കുറഞ്ഞ റീചാർജ് പ്ലാൻ.
അതേസമയം, വോഡഫോൺ ഐഡിയ (വഐ) ഇതുവരെ അത്തരമൊരു മാറ്റം വരുത്തിയിട്ടില്ല. എയർടെല്ലും ജിയോയും നൽകിയിരുന്ന അതേ ആനുകൂല്യങ്ങളുള്ള 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വിഐ ഇപ്പോഴും വാഗ്ദാനം ചെയ്യുന്നു. ഇത് ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു പ്രധാനപ്പെട്ട ടെലികോം ഓപ്പറേറ്ററാണ് വിഐ.
ces_story_below_text
പരസ്യം
പരസ്യം
Is Space Sticky? New Study Challenges Standard Dark Energy Theory
Sirai OTT Release: When, Where to Watch the Tamil Courtroom Drama Online
Wheel of Fortune India OTT Release: When, Where to Watch Akshay Kumar-Hosted Global Game Show