Photo Credit: Samsung
സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 7, വൺ യുഐ 8 ഉള്ള ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്നു
ഫോൾഡബിൾ ഫോണുകളിലെ രാജാവ് എന്നു വിശേഷിപ്പിക്കാൻ കഴിയുന്ന പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയടക്കമുള്ള ആഗോള വിപണികളിൽ ലോഞ്ച് ചെയ്ത് സാംസങ്ങ്. ന്യൂയോർക്കിലെ ബ്രൂക്‌ലിനിൽ നടന്ന സാംസങ്ങ് ആൺപാക്ക്ഡ് 2025 ഇവൻ്റിലാണ് പുതിയ ഫോൾഡബിൾ ഫോണായ സാംസങ്ങ് ഗാലക്സി Z ഫോൾഡ് 7 അവതരിപ്പിച്ചത്. സാംസങ്ങിൻ്റെ മറ്റു നിരവധി പ്രൊഡക്റ്റുകൾക്കൊപ്പം ലോഞ്ച് ചെയ്ത ഈ ഫോൺ ബുക്ക് സ്റ്റെൽ ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്. ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ഫോർ ഗാലക്സി ചിപ്പ്സെറ്റ് കരുത്തു നൽകുന്ന ഈ ഫോൺ ഇതിനു മുൻപു പുറത്തിറങ്ങിയ ഗാലക്സി ഫോൾഡബിൾ ഫോണുകളേക്കാൾ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായിരിക്കും. മുഴുവനായി തുറക്കുമ്പോൾ 4.2 മില്ലിമീറ്റർ മാത്രം കനമുള്ള ഗാലക്സി Z ഫോൾഡ് 7-ന് 215 ഗ്രാം ഭാരമാണുണ്ടാവുക. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി എത്തുന്ന ഈ ഫോണിൻ്റെ മെയിൻ ക്യാമറ 200 മെഗാപിക്സലാണ്. ഡിസ്പ്ലേക്ക് കോർണിങ്ങ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 സംരക്ഷണമുള്ള ഫോൾസബിൾ ഹാൻഡ്സെറ്റിൽ 4,400mAh ബാറ്ററിയാണുണ്ടാവുക.
ഇന്ത്യയിലെ സാംസങ്ങിൻ്റെ വെബ്സൈറ്റിലൂടെ സാംസങ്ങ് ഗാലക്സി Z ഫോൾഡ് 7 ഇപ്പോൾ പ്രീ ഓർഡർ ചെയ്യാനാകും. ജൂലൈ 25 മുതലാണ് വിൽപ്പന ആരംഭിക്കുക. പ്രീ ഓർഡർ സമയത്തെ ഓഫറിൻ്റെ ഭാഗമായി 256GB മോഡലിൻ്റെ അതേ വിലയ്ക്ക് 12GB റാം + 512GB വേരിയൻ്റ് സ്വന്തമാക്കാൻ കഴിയും. ജൂലൈ 12 വരെ മാത്രമേ ഈ ഓഫറിനു സാധുതയുള്ളൂ.
വിലയുടെ കാര്യമെടുത്താൽ, സാംസങ്ങ് ഗാലക്സി Z ഫോൾഡ് 7-ൻ്റെ 12GB റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ വില 1,74,999 രൂപ മുതൽ ആരംഭിക്കുന്നു. 12GB + 512GB പതിപ്പിന് 1,86,999 രൂപയും 16GB + 1TB പതിപ്പിന് 2,10,999 രൂപയുമാണ് വില. ബ്ലൂ ഷാഡോ, ജെറ്റ് ബ്ലാക്ക്, സിൽവർ ഷാഡോ എന്നീ മൂന്നു നിറങ്ങളിൽ ഇതു ലഭ്യമാകും. ഓൺലൈനിൽ മാത്രം ലഭ്യമാകുന്ന ഒരു പ്രത്യേക മിന്റ് കളർ ഓപ്ഷനും ഉണ്ട്.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള സാംസങ്ങിന്റെ വൺ Ul 8-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം ഫോൾഡബിൾ ഫോണായ സാംസങ്ങ് ഗാലക്സി Z ഫോൾഡ് 7-ന് രണ്ട് ഡിസ്‌പ്ലേകളുണ്ട്; 8 ഇഞ്ച് ഇന്നർ QXGA+ ഡൈനാമിക് അമോലെഡ് 2X സ്‌ക്രീനും 6.5 ഇഞ്ച് എക്‌സ്‌റ്റേർ ഫുൾ-എച്ച്‌ഡി+ സ്‌ക്രീനും. ഔട്ടർ ഡിസ്‌പ്ലേക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2-ൻ്റെയും പിന്നിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് 2-ൻ്റെയും പരിരക്ഷണമുണ്ട്.
ഗാലക്‌സി പ്രോസസറിനുള്ള സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ആണ് ഫോണിന് കരുത്ത് പകരുന്നത്, കൂടാതെ 16 ജിബി വരെ റാമും ഇതിൽ വരുന്നു. ശക്തമായ ആർമർ അലുമിനിയം ഫ്രെയിം ഉപയോഗിച്ചു നിർമിച്ച ഈ ഫോണിൽ Al അടിസ്ഥാനമാക്കിയുള്ള നിരവധി സവിശേഷതകളുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള ഫോണിൽ ക്വാഡ് പിക്സൽ ഓട്ടോഫോക്കസ്, OIS, 85-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ എന്നിവയുള്ള 200 മെഗാപിക്സൽ മെയിൻ സെൻസറുണ്ട്. 12MP അൾട്രാ-വൈഡ് ക്യാമറയും 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, രണ്ട് 10MP ക്യാമറകളുണ്ട് - ഒന്ന് കവർ സ്ക്രീനിലും ഒന്ന് അകത്തെ സ്ക്രീനിലുമാണ്.
256GB, 512GB, 1TB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാണ്. 5G, LTE, Wi-Fi 7, ബ്ലൂടൂത്ത് 5.4 എന്നിവയെ പിന്തുണയ്ക്കുന്ന ഫോണിൽ നിരവധി സെൻസറുകളും ഉൾപ്പെടുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP48 റേറ്റിംഗാണ് ഇതിനുള്ളത്.
ഗാലക്‌സി Z ഫോൾഡ് 7-ന് 25W വയർഡ് ചാർജിംഗുള്ള 4,400mAh ബാറ്ററിയുണ്ട്. 30 മിനിറ്റിനുള്ളിൽ 50% ചാർജ് എത്താൻ ഇതിന് കഴിയും. ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0, വയർലെസ് പവർഷെയർ എന്നിവയും ഇത് പിന്തുണയ്ക്കുന്നു.
ഈ മോഡൽ ഗാലക്‌സി Z ഫോൾഡ് 6-നെക്കാൾ മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്. ആൺഫോൾഡ് ചെയ്യുമ്പോൾ 4.2mm കനവും മടക്കുമ്പോൾ 8.9mm കനവുമുള്ള ഇതിന്റെ ഭാരം 215 ഗ്രാം മാത്രമാണ്.
പരസ്യം
പരസ്യം