കിടിലൻ ഫോണുകളുമായി സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025 ഇവൻ്റ് ജൂലൈയിൽ

ഗാലക്സി അൺപാക്ക്ഡ് 2025 ഇവൻ്റ് ജൂലൈയിൽ നടക്കുമെന്നു സ്ഥിരീകരിച്ച് സാംസങ്ങ്.

കിടിലൻ ഫോണുകളുമായി സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025 ഇവൻ്റ്  ജൂലൈയിൽ

Photo Credit: Samsung

സാംസങ് ഗാലക്‌സി അൺപാക്ക്ഡ് 2025 കമ്പനിയുടെ ഈ വർഷത്തെ രണ്ടാമത്തെ ഇവന്റാണ്.

ഹൈലൈറ്റ്സ്
  • ന്യൂയോർക്കിൽ വെച്ചാണ് സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025 നടക്കുക
  • ഗാലക്സി Z ഫോൾഡ് 7, ഗാലക്സി Z ഫ്ലിപ് 7 തുടങ്ങിയ ഫോണുകൾ ഇവൻ്റിൽ അവതരിപ്പിക്
  • ഗാലക്സി വാച്ച് 8 സീരീസ്, ഗാലക്സി ബഡ്സ് കോർ തുടങ്ങിയവയും ഇവൻ്റിൽ ലോഞ്ച് ചെ
പരസ്യം

അടുത്ത ഗാലക്‌സി അൺപാക്ക്ഡ് ഇവന്റ് ജൂലൈ 9-ന് നടക്കുമെന്ന് സാംസങ്ങ് പ്രഖ്യാപിച്ചു. ന്യൂയോർക്കിലെ ബ്രൂക്‌ലിനിൽ വെച്ചു നടക്കുന്ന പരിപാടി സാംസങ്ങിൻ്റെ വെബ്സൈറ്റിലൂടെയും യുട്യൂബ് ചാനലിലൂടെയും ലോകമെമ്പാടുമുള്ളവർക്ക് തത്സമയം കാണാൻ കഴിയും. ഈ വർഷത്തെ പരിപാടിയിൽ സാംസങ്ങ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനു കൂടുതൽ പ്രാധാന്യം നൽകും. സ്മാർട്ട്‌ഫോണുകൾ എന്നതിലുപരിയായി കൂടുതൽ കാര്യക്ഷമമായി ആശയവിനിമയം നടത്താനും ക്രിയേറ്റീവ് ആകാനും ബന്ധങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്ന ബുദ്ധിയുള്ള ചങ്ങാതിമാരായി ഗാലക്‌സി ഡിവൈസുകൾ മാറുന്നുണ്ടെന്ന് സാംസങ്ങ് പറയുന്നു. S24 സീരീസിനൊപ്പമാണ് സാംസങ് ആദ്യമായി ഗാലക്‌സി AI അവതരിപ്പിച്ചത്. അതിനുശേഷം ബജറ്റ് ഫ്രണ്ട്ലി ഫോണുകൾ ഉൾപ്പെടെയുള്ള മറ്റ് മോഡലുകളിലേക്ക് കമ്പനി AI സവിശേഷതകൾ വികസിപ്പിക്കുകയും ചെയ്തു. വരാനിരിക്കുന്ന അൺപാക്ക്ഡ് ഇവന്റിൽ, സാംസങ്ങ് തങ്ങളുടെ പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളായ ഗാലക്‌സി Z ഫോൾഡ് 7, ഗാലക്‌സി Z ഫ്ലിപ് 7 എന്നിവ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവയ്ക്കൊപ്പം, ഗാലക്‌സി വാച്ച് 8 സീരീസിന്റെയും ഗാലക്‌സി ബഡ്‌സ് കോറിൻ്റെയും അരങ്ങേറ്റം ഈ ഇവന്റിൽ നടന്നേക്കും.

സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025 ഇവൻ്റിൻ്റെ തീയ്യതി, സമയം മുതലായ വിവരങ്ങൾ:

ഗാലക്‌സി അൺപാക്ക്ഡ് 2025 ഇവന്റ് ജൂലൈ 9-ന് രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 7:30) നടക്കുമെന്ന് സാംസങ്ങ് പ്രഖ്യാപിച്ചു. ഈ ഇവൻ്റിൽ വെച്ച് കമ്പനി തങ്ങളുടെ ഗാലക്‌സി പ്രൊഡക്റ്റുകളുടെ ഭാഗമായ പുതിയ, മികച്ച ഡിവൈസുകൾ അവതരിപ്പിക്കും.

സാംസങ്ങിന്റെ ഈ വർഷത്തെ രണ്ടാമത്തെ ഗാലക്‌സി അൺപാക്ക്ഡ് ഇവന്റാണിത്. ഇതിനു മുൻപ് ജനുവരിയിൽ ഇവൻ്റ് സംഘടിപ്പിച്ചിരുന്നു. പുതിയ ഇവൻ്റിൽ
എന്തൊക്കെയാണു ലോഞ്ച് ചെയ്യുകയെന്ന് സാംസങ്ങ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ “ഏറ്റവും പുതിയ AI പവേർഡ് ഇന്റർഫേസുമായി വരുന്ന നെക്സ്റ്റ് ജനറേഷൻ ഗാലക്സി ഡിവൈസുകൾ" അവതരിപ്പിക്കപ്പെടും എന്നു കമ്പനി സൂചന നൽകിയിട്ടുണ്ട്. ഈ പുതിയ ഉപകരണങ്ങൾ വിപുലമായ ഹാർഡ്‌വെയർ അവതരിപ്പിക്കുമെന്നും, ഗാലക്‌സി AI സവിശേഷതകളെ പിന്തുണയ്ക്കുമെന്നും, സാംസങ്ങിന്റെ ഉയർന്ന നിലവാരമുള്ള ഡിസൈൻ പ്രതിഫലിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

സാംസങ്ങ് ഗാലക്സി അൺപാക്ക്ഡ് 2025 ഇവൻ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം:

നിരവധി പേർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് 2025 ഇവന്റിനായി സാംസങ്ങ് തയ്യാറെടുക്കുകയാണ്. ഫോൾഡബിൾ സ്മാർട്ട്‌ഫോണുകൾ അടക്കം നിരവധി പ്രൊഡക്റ്റുകൾ ഈ പരിപാടിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പേരുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഗാലക്‌സി Z ഫോൾഡ് 7 ഉൾപ്പെടെയുള്ള നെക്സ്റ്റ് ജനറേഷൻ ഫോൾഡബിളുകൾ സാംസങ്ങ് അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗാലക്‌സി Z ഫോൾഡ് 7 ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഫോൾഡബിൾ ഫോണായിരിക്കുമെന്ന് സാംസങ്ങ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് മുമ്പത്തേക്കാൾ കൂടുതൽ പ്രീമിയം അനുഭവം ഇതിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയും.

അതിനൊപ്പം, സാംസങ്ങ് തങ്ങളുടെ ക്ലാംഷെൽ-സ്റ്റൈൽ ലൈനപ്പിലെ പുതിയ മോഡലായ ഗാലക്‌സി Z ഫ്ലിപ്പ് 7 അവതരിപ്പിക്കാനും സാധ്യതയുണ്ട്. മികച്ച പ്രകടനവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന, സാംസങ്ങ് പുതിയതായി പുറത്തിറക്കിയ എക്‌സിനോസ് 2500 ചിപ്പ് ഇതിനു കരുത്തു നൽകിയേക്കാം.

താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്ന ഗാലക്‌സി Z ഫ്ലിപ്പ് FE (ഫാൻ എഡിഷൻ) ഇതിനൊപ്പം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. സാധാരണ ഫ്ലിപ്പിന് സമാനമായ ഡിസൈൻ തന്നെയാകും ഈ മോഡലിനും ഉണ്ടാവുക. എങ്കിലും, വലിയ വില നൽകാതെ ഫോൾഡബിളുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് കൂടുതൽ മികച്ചൊരു ഓപ്ഷനായിരിക്കും.

ഫോണുകൾക്കു പുറമെ, സാംസങ്ങ് ഗാലക്‌സി വാച്ച് 8 സീരീസും ഇതിൽ അവതരിപ്പിക്കാൻ സാധ്യകയുണ്ട്. ഇതിൽ വാച്ച് 8, വാച്ച് 8 ക്ലാസിക്, വാച്ച് അൾട്ര (2025) എന്നിവയെല്ലാം ഉൾപ്പെട്ടേക്കും. ക്ലാസിക് മോഡലിൽ ജനപ്രീതി നേടിയ റൊട്ടേറ്റിങ്ങ് ബെസെൽ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നു. കൂടാതെ ബട്ടൺ ലേഔട്ടോടു കൂടിയ സ്ക്വിർക്കിൾ ആകൃതിയിലുള്ള ഡിസൈൻ ആയിരിക്കാനും സാധ്യതയുണ്ട്.

പുതിയ വയർലെസ് ഇയർബഡുകളായ ഗാലക്‌സി ബഡ്‌സ് കോർ പുറത്തിറക്കുന്നതിനെക്കുറിച്ചും സാംസങ്ങ് സൂചന നൽകുന്നു. ഇത് ഗാലക്‌സി ഓഡിയോ വിഭാഗത്തിലെ ഏറ്റവും ബജറ്റ്-ഫ്രണ്ട്‌ലി ഓപ്ഷനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സാംസങ്ങ് ഗൂഗിളുമായി ചേർന്ന് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വരാനിരിക്കുന്ന XR (എക്സ്റ്റൻഡഡ് റിയാലിറ്റി) ഹെഡ്‌സെറ്റായ പ്രോജക്റ്റ് മൂഹനെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും ഈ പരിപാടിയിൽ ഉണ്ടായേക്കും. സാംസങ്ങ് തങ്ങളുടെ ആദ്യത്തെ ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോണും ഈ പരിപാടിയിൽ അവതരിപ്പിക്കുമെന്നു കരുതുന്നു. കമ്പനി കുറച്ചു കാലമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ഫോണിൻ്റെ അരങ്ങേറ്റം ഇവൻ്റിൽ ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ട്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. Motorola Edge 70 ક્લાઉડ ડાન્સર સ્પેશિયલ એડિશન પસંદગીના બજારોમાં લોન્ચ કરાશે
  2. മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ്ങ് ഗാലക്സി ബഡ്സ് 4 പ്രോ എത്തും; ഗാലക്സി ബഡ്സ് 4-ലെ ബാറ്ററി വലിപ്പം കുറയാനും സാധ്യത
  3. ലിക്വിഡ് ഗ്ലാസ് യൂസർ ഇൻ്റർഫേസ് സൃഷ്ടിച്ച ഡിസൈൻ ചീഫിനെ ആപ്പിളിൽ നിന്നും മെറ്റ റാഞ്ചി; വിശദമായ വിവരങ്ങൾ അറിയാം
  4. മൂന്നായി മടക്കാവുന്ന ഷവോമി മിക്സ് ട്രൈ-ഫോൾഡിൻ്റെ ലോഞ്ചിങ്ങ് ഉടനെ; ഫോൺ സർട്ടിഫിക്കേഷൻ വെബ്സൈറ്റിലെത്തി
  5. സ്വരോവ്സ്കി ക്രിസ്റ്റലുമായി മോട്ടറോള എഡ്ജ് 70 ക്ലൗഡ് ഡാൻസർ സ്പെഷ്യൽ എഡിഷൻ വിപണിയിൽ; വില, സവിശേഷതകൾ അറിയാം
  6. 2025-ലെ ഏറ്റവും മികച്ച ആപ്പുകൾക്കുള്ള അവാർഡുകൾ ആപ്പിൾ പ്രഖ്യാപിച്ചു; പുരസ്കാരങ്ങൾ നേടിയ ആപ്പുകൾ ഇവരാണ്
  7. ബജറ്റ് ഫ്രണ്ട്ലി ഫോണുമായി പോക്കോ എത്തുന്നു; ഇന്ത്യയിൽ പോക്കോ C85 5G ലോഞ്ച് ചെയ്യുന്ന തീയ്യതി പ്രഖ്യാപിച്ചു
  8. മറ്റൊരു ബജറ്റ് ഫോണുമായി റെഡ്മി; ഇന്ത്യയിൽ ലോഞ്ച് ചെയ്ത റെഡ്മി 15C 5G-യുടെ വില, സവിശേഷതകൾ അറിയാം
  9. ഐഫോൺ 17 ഫാമിലിയിലേക്ക് പുതിയൊരു അംഗം കൂടി; ഐഫോൺ 17e-യുടെ ഡിസൈൻ അടക്കമുള്ള സവിശേഷതകൾ പുറത്ത്
  10. നത്തിങ്ങ് ഉപയോക്താക്കൾ തന്നെ ഡിസൈൻ ചെയ്യുന്ന ഫോൺ; നത്തിങ്ങ് ഫോൺ 3a കമ്മ്യൂണിറ്റി എഡിഷൻ ലോഞ്ചിങ്ങ് പ്രഖ്യാപിച്ചു
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »