സാംസങ്ങിനെ വീഴ്ത്താൻ പിക്സൽ; ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് ലോഞ്ചിങ്ങ് പൂർത്തിയായി

ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് ലോഞ്ച് ചെയ്തു

സാംസങ്ങിനെ വീഴ്ത്താൻ പിക്സൽ; ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് ലോഞ്ചിങ്ങ് പൂർത്തിയായി

Photo Credit: Google

ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് (ചിത്രത്തിൽ) മുമ്പത്തെ മോഡലിന് സമാനമായ രൂപകൽപ്പനയാണ് പുലർത്തുന്നത്

ഹൈലൈറ്റ്സ്
  • 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണില
  • ജെമിനി ലൈവ്, സർക്കിൾ ടു സെർച്ച് തുടങ്ങി നിരവധി Al ഫീച്ചറുകളെ ഈ ഫോൺ പിന്തു
  • വയേർഡ്, വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,015mAh ബാറ്ററിയാണ് ഗൂഗിൾ
പരസ്യം

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഗൂഗിൾ പിക്സൽ ബുധനാഴ്ച നടന്ന മെയ്ഡ് ബൈ ഗൂഗിൾ ഇവന്റിൽ അവരുടെ ഏറ്റവും പുതിയ ഫോണായ ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും പുതിയ ഫോൾഡബിൾ ഫോണായ ഇത് ബുക്ക്-സ്റ്റൈൽ ഫോർമാറ്റിലാണു ഡിസൈൻ ചെയ്‌തിരിക്കുന്നത്. രണ്ട് ഡിസ്‌പ്ലേകളുമായി വരുന്ന ഈ ഫോണിൻ്റെ പുറത്ത് 6.4 ഇഞ്ച് OLED കവർ സ്‌ക്രീനും, തുറക്കുമ്പോൾ അകത്ത് കൂടുതൽ വലിപ്പമുള്ള 8 ഇഞ്ച് OLED മെയിൻ സ്‌ക്രീനുമുണ്ടാകും. ടെൻസർ M2 സെക്യൂരിറ്റി ചിപ്പുമായി ജോടിയാക്കിയ 3nm പ്രോസസ്സിൽ നിർമ്മിച്ച ഗൂഗിളിന്റെ ഏറ്റവും പുതിയ ടെൻസർ G5 പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രാഫിക്കായി, പിക്സൽ 10 പ്രോ ഫോൾഡിൽ 48 മെഗാപിക്സൽ മെയിൻ ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും വൈഡ്, സൂം ഷോട്ടുകൾക്കായി മറ്റ് സപ്പോർട്ടിംഗ് സെൻസറുകളും ഉണ്ട്. 5,015mAh ബാറ്ററിയാണ് ഫോണിലുള്ളത്, ഇത് വയർഡ് ചാർജിംഗിനെയും വയർലെസ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു.

ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിൻ്റെ ഇന്ത്യയിലെ വിലയും കളർ ഓപ്ഷനുകളും:

അമേരിക്കയിൽ, ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിൻ്റെ 256 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് പ്രാരംഭ വില 1,799 ഡോളർ (ഏകദേശം 1,56,600 രൂപ) ആണ്. കൂടുതൽ സ്റ്റോറേജ് ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 512 ജിബി വേരിയന്റ് തിരഞ്ഞെടുക്കാം, അതിന്റെ വില 1,919 ഡോളർ (ഏകദേശം 1,67,000 രൂപ) ആണ്. ഏറ്റവും ഉയർന്ന 1 ടിബി വേരിയൻ്റിൻ്റെ വില 2,149 ഡോളർ (ഏകദേശം 1,87,000 രൂപ) ആണ്.

അതേസമയം, ഇന്ത്യയിൽ, ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിന്റെ 256GB പതിപ്പ് മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. ഈ മോഡലിന്റെ ഔദ്യോഗിക വില 1,72,999 രൂപയാണ്. ഇന്ത്യയിലുള്ളവർക്ക് മൂൺസ്റ്റോൺ, ജേഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കാം.

ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡിൻ്റെ പ്രധാന സവിശേഷതകൾ:

ഡ്യുവൽ സിം സപ്പോർട്ടുള്ള (ഒരു നാനോ സിമ്മും ഒരു ഇസിമ്മും) പ്രീമിയം ഫോൾഡബിൾ സ്മാർട്ട്‌ഫോണാണ് ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ്. ഇത് ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്നു. ഈ ഫോണിന് പുറത്ത്, 1,080 × 2,364 പിക്‌സൽ റെസല്യൂഷനുള്ള 6.4 ഇഞ്ച് OLED കവർ സ്‌ക്രീനും അകത്ത്, 2,076 × 2,152 പിക്‌സൽ റെസല്യൂഷനുള്ള ഒരു വലിയ 8.0 ഇഞ്ച് OLED പാനലുമാണുള്ളത്.

ഗൂഗിളിന്റെ 3nm ടെൻസർ G5 ചിപ്‌സെറ്റാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്, ടൈറ്റൻ M2 സെക്യൂരിറ്റി ചിപ്പും 16GB LPDDR5X റാമും ഇതിൽ ഉൾപ്പെടുന്നു. 256GB, 512GB, 1TB എന്നിവയാണ് സ്‌റ്റോറേജ് ഓപ്ഷനുകൾ. ഏഴ് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു.

ജെമിനി ലൈവ്, സർക്കിൾ ടു സെർച്ച്, കോൾ അസിസ്റ്റ് തുടങ്ങിയ AI സവിശേഷതകൾ ഇതിലുണ്ട്. ക്യാമറ കോച്ച്, ആഡ് മി, ഫേസ് അൺബ്ലർ, ബെസ്റ്റ് ടേക്ക്, ഓട്ടോ ഫ്രെയിം, മാജിക് ഇറേസർ, റീഇമാജിൻ, പോർട്രെയിറ്റ് മോഡ് തുടങ്ങിയ പുതിയ ടൂളുകളും ക്യാമറ ആപ്പിലുണ്ടാകും.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള ഫോണിൽ f/1.7 അപ്പേർച്ചറുള്ള 48MP മെയിൻ സെൻസർ, 127 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 10.5MP അൾട്രാവൈഡ് ലെൻസ്, 10x ഒപ്റ്റിക്കൽ സൂമുള്ള 10.8MP ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, രണ്ട് 10MP സെൽഫി ക്യാമറകളുണ്ട്, ഒന്ന് കവർ സ്ക്രീനിലും മറ്റൊന്ന് മെയിൻ ഡിസ്പ്ലേയിലുമാണ്.

കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi 7, ബ്ലൂടൂത്ത് 6, NFC, GPS, USB ടൈപ്പ്-C എന്നിവ ഉൾപ്പെടുന്നു. മടക്കുമ്പോൾ 155.2×76.3×10.8 മില്ലിമീറ്ററും തുറക്കുമ്പോൾ 155.2×150.4×5.2 മില്ലിമീറ്ററുമാണ് ഇതിൻ്റെ വലിപ്പം. 258 ഗ്രാം ഭാരമുള്ള ഈ ഫോൺ പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68 റേറ്റു ചെയ്ത പിക്സലിൻ്റെ ആദ്യ ഫോൺ കൂടിയാണ്. 30W വയർഡ് ചാർജിംഗിനെയും 15W Qi2 വയർലെസ് ചാർജിംഗിനെയും പിന്തുണയ്ക്കുന്ന 5,015mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 200MP ക്യാമറ, 1TB സ്റ്റോറേജ്: ഒപ്പോ ഫൈൻഡ് X9 അൾട്രാ വരുന്നു!
  2. ടാബ്‌ലെറ്റുകൾക്ക് വില കൂട്ടി മോട്ടറോള; ഇന്ത്യയിലെ പുതിയ നിരക്കുകൾ പുറത്ത്
  3. ജെമിനിയിലെ പുതിയ 'പേഴ്സണൽ ഇന്റലിജൻസ്' ഫീച്ചർ: എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം
  4. ടൈപ്പിംഗ് ഇനി വേണ്ട; ഒരൊറ്റ ക്ലിക്കിൽ എഐ കമാൻഡുകൾ പ്രവർത്തിപ്പിക്കാൻ ക്രോം 'സ്കിൽസ്'.
  5. 8,500mAh ബാറ്ററിയും 165Hz ഡിസ്‌പ്ലേയും; വൺപ്ലസ് എയ്‌സ് 6 അൾട്രാ ലോഞ്ച് ഉടൻ.
  6. സ്മാർട്ട്‌ഫോൺ വിപണി വിറപ്പിക്കാൻ റെഡ്മി K90 Max വരുന്നു!
  7. സ്മാർട്ട്ഫോണോ അതോ ക്യാമറയോ? 10x ഒപ്റ്റിക്കൽ സൂമും 8K വീഡിയോയുമായി ഓപ്പോ ഫൈൻഡ് X9 അൾട്രാ
  8. മോട്ടറോളയുടെ പുതിയ എഡ്ജ് 70 പ്രോ ഫോൺ ഉടൻ ഫ്ലിപ്പ്കാർട്ടിൽ
  9. തിയേറ്റർ അനുഭവം ഇനി വീട്ടിൽ! അത്യാധുനിക സാങ്കേതികവിദ്യയുമായി ഷവോമി ടിവി എസ് മിനി എൽഇഡി
  10. ലൂമിയോയുടെ മാസ്സ് എൻട്രി!കാഴ്ചയുടെ പുതിയ വിസ്മയം ഇന്ത്യയിലേക്ക്.
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »