ഹോണർ മാജിക് വി ഫ്ലിപ്പ് 2 ചൈനയിൽ ലോഞ്ച് ചെയ്തു
Photo Credit: Honor
ഹോണർ മാജിക് വി ഫ്ലിപ്പ് 2 IP58, IP59 പൊടി, ജല പ്രതിരോധ റേറ്റിംഗുകൾ പാലിക്കുമെന്ന് അവകാശപ്പെടുന്നു
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണറിൻ്റെ പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ഹോണർ മാജിക് വി ഫ്ലിപ്പ് 2 വ്യാഴാഴ്ച ചൈനയിൽ ലോഞ്ച് ചെയ്തു. നിരവധി മികച്ച സവിശേഷതകളുമായി വരുന്ന ഈ ഫോണിൽ 5,500mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻഗാമിയായ ഹോണർ മാജിക് വി ഫ്ലിപ്പിലുണ്ടായിരുന്ന 4,310mAh ബാറ്ററിയെ അപേക്ഷിച്ച് ഇതൊരു അപ്ഗ്രേഡാണ്. പിന്നിൽ 200 മെഗാപിക്സൽ മെയിൻ ഔട്ട്‌വേർഡ്-ഫേസിംഗ് ക്യാമറയും 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുമാണ് ഈ ഫോണിലുള്ളത്. മാജിക് വി ഫ്ലിപ്പ് 2 ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റുമായി വരുന്നു, കൂടാതെ ഇത് 16GB വരെ റാമുമായി ജോടിയാക്കിയിട്ടുണ്ട് ഈ ഫോൾഡബിൾ ഫോണിന് 6.82 ഇഞ്ച് LTPO OLED ഇന്നർ ഡിസ്‌പ്ലേയുണ്ട്. ഇതിനു പുറമേ 4 ഇഞ്ച് LTPO OLED കവർ ഡിസ്‌പ്ലേയും ഇതിലുണ്ട്. നിലവിൽ ചൈനയിൽ ലോഞ്ച് ചെയ്ത ഫോൺ ഇന്ത്യൻ വിപണിയിലേക്ക് എത്തുമോ എന്ന കാര്യത്തെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
ഹോണർ മാജിക് വി ഫ്ലിപ്പ് 2 ഫോണിൻ്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് ചൈനയിൽ 5,499 യുവാൻ (ഏകദേശം 66,900 രൂപ) ആണു വില വരുന്നത്. 12 ജിബി റാം + 512 ജിബി സ്റ്റോറേജ് പതിപ്പിന് 5,999 യുവാൻ (ഏകദേശം 73,000 രൂപ), 12 ജിബി റാം + 1 ടിബി സ്റ്റോറേജ് മോഡലിന് 6,499 യുവാൻ (ഏകദേശം 79,100 രൂപ) എന്നിങ്ങനെയാണു വില. 16 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള ടോപ്പ്-എൻഡ് വേരിയന്റിന് 7,499 യുവാൻ (ഏകദേശം 91,300 രൂപ) വിലയുണ്ട്.
ഫോണിന്റെ പ്രീ-ഓർഡറുകൾ ചൈനയിൽ ഇതിനകം ആരംഭിച്ചു. ഔദ്യോഗിക ഹോണർ ഓൺലൈൻ സ്റ്റോറിലൂടെയും തിരഞ്ഞെടുത്ത ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെയും ഉപഭോക്താക്കൾക്ക് ഉപകരണം ബുക്ക് ചെയ്യാം. ഡോൺ പർപ്പിൾ, ഡ്രീം വീവർ ബ്ലൂ, മൂൺ ഷാഡോ വൈറ്റ്, ടൈറ്റാനിയം എയർ ഗ്രേ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത പേരുകൾ) എന്നീ നാല് നിറങ്ങളിൽ ഹോണർ മാജിക് വി ഫ്ലിപ്പ് 2 ലഭ്യമാകും. ഓഗസ്റ്റ് 28 മുതൽ രാജ്യത്ത് സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചു.
രണ്ട് ഡിസ്‌പ്ലേകളുള്ള ഫോൾഡബിൾ സ്മാർട്ട്‌ഫോണാണ് ഹോണർ മാജിക് വി ഫ്ലിപ്പ് 2. അകത്തുള്ള മെയിൻ സ്‌ക്രീൻ ഫുൾ എച്ച്‌ഡി+ റെസല്യൂഷനുള്ള (1,232×2,868 പിക്‌സൽ) 6.82 ഇഞ്ച് OLED LTPO പാനലാണ്. പുറത്ത് 1,200×1,092 പിക്‌സൽ റെസല്യൂഷനുള്ള 4 ഇഞ്ച് LTPO OLED കവർ സ്‌ക്രീനാണുള്ളത്.
16GB വരെ LPDDR5x റാമും 1TB വരെ UFS 4.0 സ്റ്റോറേജും ഉള്ള സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള MagicOS 9.0.1 ആണ് ഇതിൽ വരുന്നത്. OIS ഉള്ള 200 മെഗാപിക്സൽ മെയിൻ ഔട്ട്‌ഹെഡ് ക്യാമറയും 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഇതിലുണ്ട്. ഉള്ളിൽ, 50 മെഗാപിക്സൽ സെൽഫി ക്യാമറ നൽകിയിരിക്കുന്നു. മുൻവശത്തും പിൻവശത്തുമുള്ള ക്യാമറകൾക്ക് 4K വീഡിയോകൾ റെക്കോർഡു ചെയ്യാൻ കഴിയും.
80W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 7.5W റിവേഴ്‌സ് വയർലെസ് ചാർജിംഗ് എന്നിവ പിന്തുണയ്ക്കുന്ന 5,500mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G VoLTE, Wi-Fi 7, ബ്ലൂടൂത്ത് 5.3, GPS, NFC, USB ടൈപ്പ്-സി എന്നിവ ഉൾപ്പെടുന്നു. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുള്ള ഫോണിന് പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP58/IP59 റേറ്റിങ്ങാണുള്ളത്. തുറന്നു വെച്ചാൽ 167.1×86.5×6.9 മില്ലിമീറ്റർ വലിപ്പമുള്ള ഈ ഫോണിൻ്റെ ഭാരം 193 ഗ്രാം ആണ്.
പരസ്യം
പരസ്യം