സാംസങ്ങിൻ്റെ പുതിയ നീക്കം; ഇന്ത്യയിൽ ഗാലക്സി S25 അൾട്രായുടെ വില കുറഞ്ഞു.
                Photo Credit: Samsung
സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ ക്വാഡ് റിയർ ക്യാമറ യൂണിറ്റ് ഉണ്ട്
ഒരു മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിച്ചിരിക്കുകയാണോ നിങ്ങൾ? എങ്കിൽ വൈകിക്കേണ്ട, സാംസങ് ഗാലക്‌സി S25 അൾട്രാ ഇന്ത്യയിൽ ഇപ്പോൾ ഡിസ്കൗണ്ട് വിലയ്ക്ക് ലഭ്യമാണ്. ജനുവരിയിൽ പുറത്തിറങ്ങിയ ഈ പ്രീമിയം സ്മാർട്ട്‌ഫോണിന് 1,29,999 രൂപയായിരുന്നു പ്രാരംഭ വില. എന്നാലിപ്പോൾ ഏതു സ്റ്റോറേജ് ഓപ്ഷനിൽ ഈ ഫോൺ തിരഞ്ഞെടുത്താലും 12,000 രൂപയുടെ ഇൻസ്റ്റൻ്റ് ക്യാഷ്ബാക്ക് സാംസങ്ങ് വാഗ്ദാനം ചെയ്യുന്നു. ഇതിനു പുറമേ എക്സ്ചേഞ്ച് ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ പ്ലാനുകൾ തുടങ്ങിയ മറ്റുള്ള ആനുകൂല്യങ്ങളും നിങ്ങൾക്കു ലഭിക്കും. സാംസങ്ങ് ഗാലക്‌സി S25 അൾട്രാക്ക് സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ഫോർ ഗാലക്‌സി പ്രോസസർ ആണു കരുത്തു നൽകുന്നത്. ഇത് 12GB റാമുമായി വരികയും 1TB വരെ ഇന്റേണൽ സ്റ്റോറേജ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. പിന്നിൽ ക്വാഡ്-ക്യാമറ സെറ്റപ്പാണ് ഈ ഫോണിനുള്ളത്. മികച്ച നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും വാഗ്ദാനം ചെയ്യുന്ന 200 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ക്യാമറ ഡിപാർട്ട്മെൻ്റിലെ പ്രധാന ഹൈലൈറ്റ്.
കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ഇന്ത്യയിൽ ഗാലക്‌സി S25 അൾട്രായ്ക്ക് പരിമിതകാലത്തേക്കു ഡിസ്കൗണ്ട് ഓഫർ സാംസങ്ങ് വാഗ്ദാനം ചെയ്യുന്നു. ഈ ഡീലിന്റെ ഭാഗമായി, ഫോണിന്റെ ഏതു സ്റ്റോറേജ് വേരിയന്റുകൾ വാങ്ങിയാലും 12,000 രൂപ ഇൻസ്റ്റൻ്റ് ക്യാഷ്ബാക്ക് ലഭിക്കും.
ഈ ഓഫർ പ്രഖ്യാപിച്ചതോടെ, 256GB സ്റ്റോറേജുള്ള സാംസങ്ങ് ഗാലക്‌സി S25 അൾട്രയുടെ അടിസ്ഥാന മോഡൽ ഇപ്പോൾ 1,17,999 രൂപയ്ക്ക് ലഭ്യമാകും. ഇതു ലോഞ്ച് ചെയ്യുമ്പോൾ ഉണ്ടായിരുന്ന വില 1,29,999 രൂപയായിരുന്നു. ഇപ്പോൾ 512 ജിബി സ്റ്റോറേജ് വേരിയന്റിന് 1,29,999 രൂപ നൽകിയാൽ മതി. ഇതിൻ്റെ മുമ്പത്തെ വില 1,41,999 രൂപ ആയിരുന്നു.
ഡിസ്കൗണ്ട് വന്നതോടെ സാംസങ്ങ് ഗാലക്‌സി S25 അൾട്രയുടെ 1TB സ്റ്റോറേജുള്ള ഏറ്റവും ഉയർന്ന വേരിയൻ്റിൻ്റെ വില 1,53,999 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇതിന് യഥാർത്ഥത്തിൽ 1,65,999 രൂപയായിരുന്നു ലോഞ്ച് ചെയ്ത സമയത്തെ വില.
പ്രതിമാസം 3,278 രൂപയിൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഇതിനൊപ്പം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. കൂടാതെ, നിങ്ങളുടെ കയ്യിലുള്ള പഴയ സ്മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യുന്നതിലൂടെ 75,000 രൂപ വരെ കിഴിവ് നേടാനും അവസരമുണ്ട്.
ജനുവരിയിൽ നടന്ന ഈ വർഷത്തെ ആദ്യത്തെ ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിലാണ് ഗാലക്‌സി S25 അൾട്ര സാംസങ്ങ് പുറത്തിറക്കിയത്. ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ ഫിസിക്കൽ സ്റ്റോറുകളിൽ, ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ് സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമാണ്. അതേസമയം, സാംസങ്ങിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്ന് ഇത് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ടൈറ്റാനിയം ജേഡ്‌ഗ്രീൻ, ടൈറ്റാനിയം ജെറ്റ്‌ബ്ലാക്ക്, ടൈറ്റാനിയം പിങ്ക്‌ഗോൾഡ് തുടങ്ങിയ ഓൺലൈൻ-എക്‌സ്‌ക്ലൂസീവ് നിറങ്ങളിൽ നിന്നും തിരഞ്ഞെടുക്കാം.
ഗാലക്‌സി S25 അൾട്രയിൽ 120Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.9 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. സാംസങ്ങ് ഉപകരണങ്ങൾക്കായി പ്രത്യേകം നിർമിക്കുന്ന ഒരു കസ്റ്റം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്സി ചിപ്പ് ആണ് ഫോണിന് കരുത്ത് പകരുന്നത്. 12GB വരെ റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജും ഇത് വാഗ്ദാനം ചെയ്യുന്നു.
ഈ ഫോണിൻ്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നായി പറയാൻ കഴിയുക അതിന്റെ ക്യാമറകളാണ്. 200 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ക്വാഡ്-ക്യാമറ സെറ്റപ്പാണ് പിൻവശത്തുള്ളത്. വൈഡ് ഷോട്ടുകളും സൂം-ഇൻ ഇമേജുകളും ഉൾപ്പെടെ മികച്ച നിലവാരമുള്ള ഫോട്ടോകൾ എടുക്കാൻ ഈ ലെൻസുകൾ അനുവദിക്കുന്നു. സെൽഫികൾക്കായി, ഫോണിൽ 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്ന ഗാലക്‌സി S25 അൾട്രാ, സാംസങ്ങിന്റെ വൺ Ul7 സ്കിൻ ഉൾക്കൊള്ളുന്നു. ഫോട്ടോ എഡിറ്റിംഗ്, ലൈവ് ട്രാൻസ്ലേഷൻ, പ്രൊഡക്ടിവിറ്റി ടൂളുകൾ തുടങ്ങിയ ജോലികൾ മെച്ചപ്പെടുത്തുന്ന ഗാലക്‌സി Al ഫീച്ചറുകളും ഇതിലുണ്ട്. 45W വയർഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഈ ഫോണിനുള്ളത്.
പരസ്യം
പരസ്യം
                            
                            
                                Samsung Galaxy S26 Series Price Hike Likely Due to Rising Price of Key Components: Report