2024 ജൂലൈയിൽ സാംസങ്ങ് ഗാലക്സി ബഡ്സ് 3-ക്കൊപ്പം ഇന്ത്യയിൽ ലോഞ്ച് ചെയ്ത മറ്റൊരു ഇയർഫോണാണ് സാംസങ്ങ് ഗാലക്സി ബഡ്സ് 3 പ്രോ. ഈ രണ്ട് ഇയർബഡുകളും ഇന്ത്യൻ വിപണിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോഞ്ച് ചെയ്ത സമയത്ത് സാംസങ്ങ് ഗാലക്സി ബഡ്സ് 3-ക്ക് 14,999 രൂപയും ഗാലക്സി ബഡ്സ് 3 പ്രോയ്ക്ക് 19,999 രൂപയുമായിരുന്നു വിലയുണ്ടായിരുന്നത്. ഈ ഇയർഫോണുകൾ ഇന്ത്യയിൽ പുറത്തിറങ്ങി ഒരു വർഷം തികയാനിരിക്കെ സാംസങ്ങ് ഗാലക്സി ബഡ്സ് 3 പ്രോ ഡിസ്കൗണ്ട് വിലയ്ക്ക് സ്വന്തമാക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. ആമസോൺ പ്രൈം ഡേ 2025 സെയിലിലാണ് ഈ വയർലെസ് ഇയർഫോൺ വിലക്കുറവിൽ ലഭ്യമാവുക. എന്തൊക്കെ കിഴിവുകളാണ് ഈ ഇയർഫോണിനു ലഭിക്കുകയെന്ന കാര്യം ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 12 മുതൽ 14 വരെയുള്ള, പ്രൈം ഡേ 2025 സെയിൽ നടക്കുന്ന മൂന്നു ദിവസങ്ങളിൽ മാത്രമേ ഈ ഓഫർ ഉണ്ടാവുകയുള്ളൂ എന്ന കാര്യം ഇയർബഡ്‌സ് വാങ്ങാൻ താൽപര്യമുള്ളവർ പ്രത്യേകം ശ്രദ്ധിക്കുക.
ആമസോൺ പ്രൈം ഡേ 2025-ൽ സാംസങ്ങ് ഗാലക്സി ബഡ്സ് 3 പ്രോയ്ക്കുള്ള ഡിസ്കൗണ്ടുകൾ:
വരാനിരിക്കുന്ന ആമസോൺ പ്രൈം ഡേ 2025 സെയിലിൽ സാംസങ് ഗാലക്‌സി ബഡ്സ് 3 പ്രോ പ്രത്യേക കിഴിവോടു കൂടിയ വിലയ്ക്ക് ലഭ്യമാകുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. ലോഞ്ച് സമയത്ത് 19,999 രൂപ എന്ന വിലയിൽ പുറത്തിറങ്ങിയ ഇയർബഡുകൾ ഇപ്പോൾ ഈ സെയിലിൻ്റെ സമയത്ത് 10,999 രൂപയ്ക്ക് വാങ്ങാം. യഥാർത്ഥ ലോഞ്ച് വിലയിൽ നിന്ന് 9,000 രൂപയോളം വിലക്കുറവ് ഇതിലൂടെ നിങ്ങൾക്കു നേടാം.
തിരഞ്ഞെടുത്ത ബാങ്കുകളിൽ നിന്നുള്ള ഓഫറുകൾ ഈ ഡിസ്കൗണ്ട് വിലയിൽ ഉൾപ്പെടുന്നു. എസ്‌ബിഐ അല്ലെങ്കിൽ ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സെയിൽ സമയത്ത് 10 ശതമാനം കിഴിവ് ലഭിക്കും. കൂടാതെ, എച്ച്‌എസ്‌ബിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഫെഡറൽ ബാങ്ക്, വൺകാർഡ് ക്രെഡിറ്റ് കാർഡുകളുടെ ഉപയോക്താക്കൾക്ക് 1,500 രൂപ വരെയും അധിക ഡിസ്കൗണ്ട് ലഭിക്കും.
ബാങ്ക് ഓഫറുകൾക്ക് പുറമേ, ക്യാഷ്ബാക്ക് ഡീലുകൾ, കൂപ്പൺ ഡിസ്‌കൗണ്ടുകൾ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്നവർക്ക് പ്രയോജനപ്പെടുത്താം. ഈ അധിക ഓഫറുകൾക്ക് ചെലവ് കുറയ്ക്കാനും എളുപ്പത്തിലുള്ള പ്രതിമാസ പേയ്‌മെന്റുകൾ വഴി വാങ്ങൽ കൂടുതൽ താങ്ങാവുന്നതാക്കാനും കഴിയും.
സാംസങ് ഗാലക്‌സി ബഡ്സ് 3 പ്രോ സിൽവർ, വൈറ്റ് എന്നിങ്ങനെ രണ്ടു നിറങ്ങളിൽ ലഭ്യമാകും. ജൂലൈ 12-ന് ഇന്ത്യയിൽ ആരംഭിക്കുന്ന പ്രൈം ഡേ 2025 സെയിൽ സമയത്ത് ഈ ഡീൽ ആരംഭിക്കും. ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഇയർബഡ്‌സ് സ്വന്തമാക്കാൻ താൽപര്യമുള്ളവർ വാങ്ങുന്നതിനു മുൻപ് ചെക്ക്ഔട്ടിൽ എല്ലാ ഓഫറുകളും പരിശോധിക്കാൻ മറക്കരുത്.
സാംസങ്ങ് ഗാലക്സി ബഡ്സ് 3 പ്രോയുടെ പ്രധാന സവിശേഷതകൾ:
ടു-വേ 10.5mm ഡൈനാമിക് ഡ്രൈവറുകളും 6.1mm പ്ലാനർ ഡ്രൈവറുകളുമുള്ള വയർലെസ് ഇയർഫോണാണ് സാംസങ് ഗാലക്‌സി ബഡ്സ് 3 പ്രോ. ഈ ഇയർബഡുകൾ അഡ്വാൻസ്ഡ് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനെ (ANC) പിന്തുണയ്ക്കുന്നു. ഇത് AI ഉപയോഗിച്ച് നിങ്ങളുടെ ചുറ്റുപാടുകളെ അടിസ്ഥാനമാക്കി ശബ്ദത്തെ ക്രമീകരിക്കുന്നു. ആവശ്യമുള്ളപ്പോൾ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കാൻ സഹായിക്കുന്ന ആംബിയന്റ് സൗണ്ട് മോഡ്, വോയ്‌സ് ഡിറ്റക്റ്റ്, സൈറൺ ഡിറ്റക്റ്റ് തുടങ്ങിയ സവിശേഷതകളും ഇവയിലുണ്ട്. ത്രീ മൈക്രോഫോൺ സെറ്റപ്പ് പശ്ചാത്തല ശബ്‌ദം കുറച്ചുകൊണ്ട് വോയ്‌സ് കോളുകളിൽ വ്യക്തത ഉറപ്പാക്കുന്നു.
ഗാലക്‌സി ബഡ്സ് 3 പ്രോ ബ്ലൂടൂത്ത് 5.4-നെ പിന്തുണയ്ക്കുന്നു. ഇത് ഒരേ സമയം രണ്ട് ഡിവൈസുകളിലേക്ക് കണക്റ്റു ചെയ്യാനും ഓട്ടോ സ്വിച്ച് ഫീച്ചർ ഉപയോഗിച്ച്, കണക്റ്റു ചെയ്ത ഡിവൈസുകൾക്കിടയിൽ എളുപ്പത്തിൽ മാറാൻ കഴിയും. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇയർബഡുകൾ
IP57 റേറ്റിംഗോടെയാണ് വരുന്നത്. നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്ന AI ഇന്റർപ്രെറ്റർ,
AI വോയ്‌സ് കമാൻഡ് പോലുള്ള ഗാലക്‌സി AI ഫീച്ചറുകളെയും ഈ ഇയർഫോണുകൾ പിന്തുണയ്ക്കുന്നു.
ചാർജിംഗ് കേസിൽ 515mAh ബാറ്ററിയാണുള്ളത്. അതേസമയം ഓരോ ഇയർബഡിലും 53mAh ബാറ്ററിയുണ്ട്.
ANC ഓഫാക്കിയാൽ, കേയ്സ് ഉൾപ്പെടെ മൊത്തം ബാറ്ററി ലൈഫ് 30 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് സാംസങ്ങ് അവകാശപ്പെടുന്നു. ഓരോ ഇയർബഡിന്റെയും ഭാരം 5.4 ഗ്രാമും കേയ്സുമായി സംയോജിപ്പിക്കുമ്പോൾ 46.5 ഗ്രാമും ആണ്.