Photo Credit: Samsung
സാംസങ് ഗാലക്‌സി എസ് 25 അൾട്രയ്ക്ക് 5,000 എംഎഎച്ച് ബാറ്ററിയുണ്ട്
ഈ വർഷം ജനുവരിയിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിലൂടെയാണ് സാംസങ്ങ് തങ്ങളുടെ പ്രീമിയം സ്മാർട്ട്‌ഫോണായ ഗാലക്‌സി S25 അൾട്ര ഇന്ത്യയിൽ അവതരിപ്പിച്ചത്. 1,29,999 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയ ഈ ഫോൺ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ലൈനപ്പിന്റെ ഭാഗമായിരുന്നു. സാംസങ്ങ് നൽകുന്ന പുതിയ ഓഫറുകളുടെ ഭാഗമായി ഇപ്പോൾ ഗാലക്‌സി S25 അൾട്രാ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കഴിയും. ഈ ഫോൺ വാങ്ങുമ്പോൾ ഇൻസ്റ്റൻ്റ് ക്യാഷ്ബാക്കായി സാംസങ് 12,000 രൂപ വരെ വാഗ്ദാനം ചെയ്യുന്നു. അതിനുപുറമെ, പഴയ സ്മാർട്ട്‌ഫോണുകൾ കൈമാറ്റം ചെയ്ത് മികച്ച ഡീൽ നേടാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ട്. തവണകളായി പണമടയ്ക്കാൻ ഇഷ്ടപ്പെടുന്നവർക്ക്, നോ-കോസ്റ്റ് EMI ഓപ്ഷനുകളും ലഭ്യമാണ്. ഈ സീരീസിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന കസ്റ്റം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്‌സി പ്രോസസറാണ് ഗാലക്‌സി S25 അൾട്രായ്ക്ക് കരുത്ത് പകരുന്നത്. ഇത് 12 ജിബി റാമുമായി വരുന്നു.
സാംസങ്ങ് തങ്ങളുടെ ഓൺലൈൻ സ്റ്റോർ വഴി ഗാലക്‌സി S25 അൾട്രായ്ക്ക് പരിമിതകാലത്തേക്ക് ഡിസ്കൗണ്ട് നൽകുന്നുണ്ട്. ടൈറ്റാനിയം സിൽവർബ്ലൂ നിറത്തിലുള്ള ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 11,000 രൂപയുടെ ഇൻസ്റ്റൻ്റ് ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ 12,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. ഇത് ഫോണിൻ്റെ പ്രാരംഭ വില 1,29,999 രൂപയിൽ നിന്ന് 1,17,999 രൂപയായി കുറയ്ക്കുന്നു. ഏപ്രിൽ 30 വരെ ഓഫർ ലഭിക്കും.
ഷോപ്പ് ആപ്പ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുകയാണെങ്കിൽ വാങ്ങുന്നവർക്ക് 4,000 രൂപയുടെ എക്സ്ട്രാ വെൽക്കം ബെനഫിറ്റുകളും ലഭിക്കും. ഗാലക്‌സി S25 അൾട്രയ്ക്കുള്ള നോ-കോസ്റ്റ് EMI പ്ലാനുകൾ 3,278 രൂപയിൽ ആരംഭിക്കുന്നു. പഴയ ഫോണുകൾ കൈമാറ്റം ചെയ്യുന്നതിലൂടെ ആളുകൾക്ക് 75,000 രൂപ വരെ കിഴിവ് നേടാനും കഴിയും.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ സാംസങ്ങിൻ്റെ വൺ Ul 7-ൽ ആണ് ഗാലക്‌സി S25 അൾട്രാ പ്രവർത്തിക്കുന്നത്. 1,400 x 3,120 പിക്‌സൽ റെസല്യൂഷനുള്ള വലിയ 6.9 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. സ്‌ക്രീൻ 120Hz വരെ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നതിനാൽ സ്‌ക്രോൾ ചെയ്യുമ്പോഴും ഗെയിമുകൾ കളിക്കുമ്പോഴുമെല്ലാം ദൃശ്യങ്ങൾ മികച്ചതായിരിക്കും. പോറലുകളിൽ നിന്നും കേടുപാടുകളിൽ നിന്നും ഡിസ്‌പ്ലേയെ സുരക്ഷിതമാക്കാൻ കോർണിംഗ് ഗൊറില്ല ആർമർ 2 സംരക്ഷണമുണ്ട്.
ഗാലക്‌സി ഉപകരണങ്ങൾക്കായി പ്രത്യേകം നിർമ്മിച്ച ഒരു കസ്റ്റം സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്പിലാണ് ഫോൺ പ്രവർത്തിക്കുന്നത്. മൾട്ടിടാസ്കിംഗിനു സഹായിക്കുന്ന 12 ജിബി റാമും ഇതിൽ ഉൾപ്പെടുന്നു, കൂടാതെ നിങ്ങൾക്ക് 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജ് ലഭിക്കും, ഇത് ആപ്പുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയ്‌ക്കായി ധാരാളം ഇടം നൽകുന്നു. ഉപയോക്തൃ അനുഭവം മികച്ചതും കൂടുതൽ സഹായകരവുമാക്കുന്നതിന് നിരവധി ഗാലക്‌സി Al സവിശേഷതകളും ഗാലക്‌സി S25 അൾട്രായിൽ ഉൾപ്പെടുന്നു.
ക്യാമറകളുടെ കാര്യത്തിൽ, ഗാലക്‌സി S25 അൾട്രായിൽ നാല് റിയർ ക്യാമറകളുണ്ട്. പ്രധാന ക്യാമറ 200 മെഗാപിക്സലാണ്, ഇത് ഫോട്ടോകൾ കൃത്യതയോടെ പകർത്താൻ സഹായിക്കുന്നു. വിശാലമായ ഷോട്ടുകൾക്കായി 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, സൂം-ഇൻ ചിത്രങ്ങൾക്ക് മറ്റൊരു 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, അധിക സൂമിങ്ങ് കഴിവുകൾക്കായി 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയും ഉണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു.
സാധാരണ ഉപയോഗമാണെങ്കിൽ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. 45W വയർഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗും ഇതു പിന്തുണയ്ക്കുന്നു, അതിനാൽ നിങ്ങൾക്ക് ഇത് കേബിൾ ഉപയോഗിച്ചോ വയർലെസ് ആയോ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും.
പരസ്യം
പരസ്യം