6

6 - ख़बरें

  • റിയൽമിയുടെ രണ്ടു ഫോണുകളുടെ വിവരങ്ങൾ പുറത്ത്
    റിയൽമി GT 7 സ്മാർട്ട്‌ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 9400+ പ്രോസസർ ആയിരിക്കും ഉണ്ടാവുകയെന്ന് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെയ്‌ബോയിൽ പോസ്റ്റ് ചെയ്തു. ബാറ്ററി 7,000mAh-ൽ കൂടുതലുള്ള ഫോണായിരിക്കാം ഇതെന്നും ടിപ്‌സ്റ്റർ പരാമർശിച്ചു. പോസ്റ്റിൽ, അവരതിനെ "7X00mAh ബാറ്ററി" എന്നാണ് പരാമർശിച്ചത്. റിയൽമി GT 7 സ്റ്റാൻഡേർഡ് മോഡൽ 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. 206 ഗ്രാം ഭാരവും 8.43mm കനവുമുള്ള റിയൽമി GT 6-നെ അപേക്ഷിച്ച് ഫോണിന് ഫ്ലാറ്റ് ഡിസ്‌പ്ലേയും നേർത്തതും ഭാരം കുറഞ്ഞതുമായ ബോഡിയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • ഇന്ത്യൻ വിപണി കീഴടക്കാൻ ഓപ്പോയുടെ രണ്ടു ഫോണുകളെത്തി
    ഓപ്പോ F29 5G, F29 പ്രോ 5G എന്നിവ 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയുള്ള 6.7 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയുമായാണ് വരുന്നത്. കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് പരിരക്ഷയും ഉണ്ട്. സ്റ്റാൻഡേർഡ് മോഡലിന് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണമുണ്ട്, അതേസമയം പ്രോ മോഡലിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ആണുള്ളത്. ഓപ്പോ F29 5G-യിൽ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 പ്രോസസറും പ്രോ പതിപ്പിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 എനർജി ചിപ്‌സെറ്റുമാണുള്ളത്.
  • റിയൽമിയുടെ രണ്ടു കില്ലാഡികൾ ഇന്ത്യയിലെത്തി
    1.5K റെസല്യൂഷനും സൂപ്പർ-ഫാസ്റ്റ് 2,500Hz ടച്ച് സാമ്പിൾ റേറ്റും ഉള്ള 6.83 ഇഞ്ച് ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയുള്ള റിയൽമി P3 അൾട്രാ 5G-യിൽ മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്രാ ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 12GB വരെ LPDDR5x റാമും 256GB UFS 3.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത്, റിയൽമി P3 5G-യിൽ 120Hz റിഫ്രഷ് റേറ്റ്, 2,000 nits പീക്ക് ബ്രൈറ്റ്‌നസ്, 1,500Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവയുള്ള 6.67 ഇഞ്ച് AMOLED സ്‌ക്രീൻ ഉണ്ട്. ഈ മോഡലിൽ 8GB വരെ റാമും 256GB ഇന്റേണൽ സ്റ്റോറേജും ഉള്ള സ്‌നാപ്ഡ്രാഗൺ 6 Gen 4 5G ചിപ്‌സെറ്റ് ഉപയോഗിക്കുന്നു.
  • സാംസങ്ങിൻ്റെ രണ്ടു കില്ലാഡികളുടെ ഇന്ത്യയിലെ വില അറിയാം
    സാംസങ്ങ് ഗാലക്സി A56 5G, ഗാലക്സി A36 5G എന്നിവ 120Hz റീഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് സ്‌ക്രീനുകളോടെയാണ് (1,080 x 2,340 പിക്സലുകൾ) വരുന്നത്. ഡിസ്‌പ്ലേക്ക് കോർണിംഗ് ഗൊറില്ല വിക്‌റ്റസ്+ ഗ്ലാസിൻ്റെ പരിരക്ഷണമുണ്ട്. ഓട്ടോ ട്രിം, ബെസ്റ്റ് ഫേസ്, Al സെലക്ട്, റീഡ് എലൗഡ് തുടങ്ങിയ AI ഫീച്ചറുകളും രണ്ട് ഫോണുകളിലും ഉണ്ട്. ഗാലക്സി A56 5G പ്രവർത്തിക്കുന്നത് സാംസങ്ങ് എക്സിനോസ് 1580 പ്രൊസസറിലാണ്, അതേസമയം ഗാലക്സി A36 5G ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 3 ചിപ്പാണുള്ളത്. രണ്ട് ഫോണുകളും 12 ജിബി റാമും 256 ജിബി വരെ സ്റ്റോറേജും പിന്തുണയ്ക്കുന്നു.
  • ഷവോമിയുടെ പുതിയ അവതാരം ആഗോള വിപണിയിലേക്കെത്തി
    : രണ്ട് നാനോ സിമ്മുകളെ പിന്തുണക്കുന്ന ഷവോമി 15 അൾട്രാ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ HyperOS 2-ൽ പ്രവർത്തിക്കുന്നു. നാല് പ്രധാന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഷവോമി ഇതിനു വാഗ്ദാനം ചെയ്യുന്നു. സ്നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഫോൺ 16GB വരെ LPDDR5x റാമുമായും 512GB വരെ സ്റ്റോറേജുമായും വരുന്നു. 5G, 4G LTE, Wi-Fi 7, Bluetooth 6, GPS, NFC, USB 3.2 Gen 2 Type-C പോർട്ട് എന്നിവയെ ഫോൺ പിന്തുണയ്‌ക്കുന്നു. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, കോമ്പസ്, ബാരോമീറ്റർ, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്‌കാനർ തുടങ്ങിയ നിരവധി സെൻസറുകളും ഇതിൽ ഉൾപ്പെടുന്നു.
  • റിയൽമിയുടെ രണ്ടു കില്ലാഡികൾ ഇന്ത്യയിലേക്കെത്തുന്നു
    ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്‌മാർട്ട്‌ഫോണുകളാണ് റിയൽമി P3 പ്രോ 5G, റിയൽമി P3x 5G എന്നിവ. റിയൽമി P3 പ്രോ 5G സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 പ്രോസസറാണ് നൽകുന്നത്, കൂടാതെ 12GB വരെ റാമുമായി വരുന്നു. മറുവശത്ത്, റിയൽമി P3x 5G മീഡിയാടെക് ഡൈമെൻസിറ്റി 6400 ചിപ്പിൽ പ്രവർത്തിക്കുന്നു, കൂടാതെ 8GB റാമുമുണ്ട്. രണ്ട് ഫോണുകളിലും 6,000mAh ബാറ്ററിയാണുള്ളത്. റിയൽമി P3 പ്രോ 5G 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, അതേസമയം റിയൽമി P3x 5G ഫോൺ 45W ചാർജിംഗിനെയാണ് പിന്തുണയ്ക്കുന്നത്.
  • ഇന്ത്യൻ വിപണി ഭരിക്കാൻ വിവോ V50 എത്തുന്നു
    ഫുൾ HD+ റെസല്യൂഷനുള്ള (1,080 x 2,392 പിക്സലുകൾ) 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായാണ് വിവോ V50 വരുന്നത്. സ്‌ക്രീൻ ക്വാഡ്-കർവ്ഡ് ആണ്, 120Hz റീഫ്രഷ് റേറ്റും കൂടാതെ 4,500 നിറ്റ്‌സിൻ്റെ പീക്ക് ബ്രൈറ്റ്നസ് ലെവലും ഇതിലുണ്ട്. ഫോണിന് 387ppi പിക്സൽ ഡെൻസിറ്റിയുമുണ്ട്. ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോൺ 12GB വരെ LPDDR4X റാമും 512GB വരെ UFS 2.2 സ്റ്റോറേജും നൽകുന്നു. ഈ ഫോണിൻ്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായി ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15 ഉപയോഗിക്കുന്നു. 6,000mAh ബാറ്ററിയുമായി വരുന്ന ഈ ഫോൺ 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
  • വിവോ T4x 5G ഫോണിനായി ഇനി അധികം കാത്തിരിക്കേണ്ട
    വിവോ T4x 5G ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് വിവോ സാമൂഹ്യമാധ്യമമായ എക്സിലൂടെ (മുമ്പ് ട്വിറ്റർ) സ്ഥിരീകരിച്ചു. ഈ ഫോണിന് അതിൻ്റെ പ്രൈസ് റേഞ്ചിലുള്ള ഫോണുകളെ അപേക്ഷിച്ച് ഏറ്റവും വലിയ ബാറ്ററിയായിരിക്കുമെന്ന് കമ്പനി പറയുന്നു. ടീസറിലെ ഒരു ചെറിയ നോട്ട് സൂചിപ്പിക്കുന്നത് ഫോൺ 6,500mAh ബാറ്ററിയുമായി വരുമെന്നാണ്. 15,000 രൂപയിൽ താഴെയായിരിക്കും ഈ ഫോണിനു വില. ഫെബ്രുവരി 20-ന് വിവോ T4x 5G ഇന്ത്യയിൽ അവതരിപ്പിക്കും. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ വിവോ T4x 5G വാങ്ങാൻ ലഭ്യമാകുമെന്ന് പ്രൊമോഷണൽ പോസ്റ്റർ വ്യക്തമാക്കുന്നു. ഫോണിനായുള്ള ഫ്ലിപ്പ്കാർട്ട് പേജും ലൈവ് ആയിട്ടുണ്ട്. എന്നാൽ ഇത് ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല.
  • വിവോ T4x 5G ഫോണിൻ്റെ ഇന്ത്യയിലെ ലോഞ്ചിങ്ങ് അടുത്തു
    വിവോ T4x 5G ഫോണിൽ 6,500mAh ബാറ്ററി ഉണ്ടായിരിക്കും, അത് ഈ സെഗ്മൻ്റിലെ ഏറ്റവും വലിയ ബാറ്ററിയാണ്. നിലവിൽ വിപണിയിലുള്ള വിവോ T3x 5G-യിൽ 6,000mAh ബാറ്ററിയാണ് ഉള്ളത്. ഇന്ത്യയിൽ പ്രോൻ്റോ പർപ്പിൾ, മറൈൻ ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകാൻ സാധ്യതയുണ്ട്. വിവോ T4x 5G-യുടെ ഡിസൈനിൽ ഒരു ഡൈനാമിക് ലൈറ്റ് ഫീച്ചർ ഉൾപ്പെട്ടേക്കാം, അത് വ്യത്യസ്തമായ നോട്ടിഫിക്കേഷനുകൾ വ്യത്യസ്തമായ നിറങ്ങളിൽ കാണിക്കുന്നു. ഫോണിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല, എന്നാൽ കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു.
  • ബാറ്ററിയുടെ കാര്യത്തിൽ റിയൽമി നിയോ 7 വേറെ ലെവൽ
    ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Realme UI 6.0-ൽ പ്രവർത്തിക്കുന്ന ഒരു ഡ്യുവൽ സിം (നാനോ) സ്‌മാർട്ട്‌ഫോണാണ് റിയൽമി നിയോ 7. 1,264 x 2,780 പിക്‌സൽ റെസല്യൂഷനോടുകൂടിയ വലിയ 6.78 ഇഞ്ച് 1.5K ഡിസ്‌പ്ലേയാണ് ഇതിൻ്റെ സവിശേഷത. 120Hz വരെ റീഫ്രഷ് റേറ്റും 6,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും 2,600Hz ടച്ച് സാംപ്ലിംഗ് നിരക്കും 93.9% സ്‌ക്രീൻ-ടു-ബോഡി റേഷ്യോയുമുള്ള 8T LTPO പാനലാണ് സ്ക്രീനിൽ ഉപയോഗിക്കുന്നത്. ഡിസ്പ്ലേ DCI-P3 കളർ ഗാമറ്റിൻ്റെ 100% ഉൾക്കൊള്ളുകയും, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
  • വൺപ്ലസ് ഡിവൈസുകൾ വാങ്ങാൻ ഇതിലും മികച്ചൊരു അവസരം വേറെയില്ല
    വൺപ്ലസ് 12 ഫോണിൻ്റെ 12GB RAM, 256GB സ്റ്റോറേജ് വേരിയൻ്റ് 64,999 എന്ന പ്രാരംഭ വിലയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫോൺ ഇപ്പോൾ വിലക്കിഴിവിൽ ലഭ്യമാകും. ഓഫർ സെയിലിൽ ഈ ഫോണിന് 6,000 രൂപ വരെ കുറവായിരിക്കും. കൂടാതെ, ICICI ബാങ്ക്, OneCard, RBL ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 7,000 രൂപയുടെ അധിക കിഴിവും ആസ്വദിക്കാം. അതായത് പ്രാരംഭ വില 59,999 രൂപയായി കുറയും
  • ഓപ്പോയുടെ മൂന്നു കിടിലൻ ഫോണുകളെത്തുന്നു
    ഉയർന്ന ബാറ്ററി കപ്പാസിറ്റിയുള്ള ഓപ്പോയുടെ സ്മാർട്ട്‌ഫോണിനെ കറിച്ചുള്ള വിശദാംശങ്ങൾ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന പേരിലുള്ള ടിപ്സ്റ്റർ വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് പങ്കിട്ടത്. ലീക്കായി പുറത്തു വന്ന വിവരങ്ങൾ പ്രകാരം ഓപ്പോ മൂന്ന് പുതിയ ഹാൻഡ്‌സെറ്റുകൾ പുറത്തിറക്കാൻ വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇവയെല്ലാം ഓപ്പോയുടെ നിലവിലെ ഫ്ലാഗ്ഷിപ്പ് മോഡലുളേക്കാൾ വലിയ ബാറ്ററികൾ ഉൾക്കൊള്ളുന്നു. റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണിന് 6,285mAh ബാറ്ററി (അല്ലെങ്കിൽ 6,400mAh ശരാശരി ശേഷി) ഉണ്ടായിരിക്കാം. ഓപ്പോ വികസിപ്പിക്കുന്ന രണ്ടാമത്തെ ഫോണിന് ഇതിനേക്കാൾ വലിയ 6,850mAh ബാറ്ററിയാണ് (ശരാശരി 7,000mAh) പ്രതീക്ഷിക്കുന്നത്
  • സാധാരണക്കാർക്കായി ലാവ യുവ 4 ഇന്ത്യൻ വിപണിയിൽ
    ലാവ യുവ 4 ഹാൻഡ്സെറ്റിൻ്റെ 4GB + 64GB വേരിയൻ്റിന് ഇന്ത്യയിൽ 6,999 രൂപയാണ് വില. 4GB + 128GB ഓപ്ഷനും ലഭ്യമാണ്. അതിൻ്റെ വില 7,499 രൂപ വരും. ഒരു കമ്പനി എക്‌സിക്യൂട്ടീവ് തന്നെയാണ് ഗാഡ്ജറ്റ് 360-യോട് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗ്ലോസി ബ്ലാക്ക്, ഗ്ലോസി പർപ്പിൾ, ഗ്ലോസി വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. ഈ സ്മാർട്ട്ഫോൺ നിലവിൽ ഇന്ത്യയിലെ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വാങ്ങാം
  • റിയൽമിയുടെ പുതിയ അവതാരം ഇന്ത്യയിലേക്ക്
    റിയൽമി നിയോ 7-ന് ചൈനയിൽ CNY 2,499 (ഇന്ത്യൻ കറൻസിയിൽ ഏകദേശം 29,100 രൂപ) ആയിരിക്കും പ്രാരംഭ വില. വെയ്‌ബോയിലെ ഒരു പോസ്റ്റിലാണ് കമ്പനി ഈ വിവരം പങ്കുവെച്ചത്. ഫോണിന് 2 ദശലക്ഷത്തിലധികം പോയിൻ്റുകളുടെ AnTuTu സ്കോർ ഉണ്ടെന്ന് പറയപ്പെടുന്നു. കൂടാതെ, 6,500mAh-ൽ കൂടുതൽ ബാറ്ററി കപ്പാസിറ്റിയും IP68 അല്ലെങ്കിൽ അതിനേക്കാൾ ഉയർന്ന തലത്തിൽ പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിലുള്ള റേറ്റിംഗും ഉണ്ടാകുമെന്ന് പോസ്റ്റ് സൂചിപ്പിക്കുന്നു
  • മികച്ച ഫീച്ചറുകളുമായി റിയൽമി 14X വരുന്നു
    91മൊബൈൽസ് പുറത്തു വിട്ട റിപ്പോർട്ട് അനുസരിച്ച് റിയൽമി 14X ഫോണിനെ ഡിസംബർ ആദ്യം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്റ്റൽ ബ്ലാക്ക്, ഗോൾഡൻ ഗ്ലോ, ജുവൽ റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാവും ഈ സ്മാർട്ട്‌ഫോൺ വരികയെന്നാണ് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നത്. ഇത് മൂന്ന് വ്യത്യസ്ത റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ലഭ്യമാകാൻ സാധ്യതയുണ്ട്. റിപ്പോർട്ടിൽ സൂചിപ്പിച്ചതു പ്രകാരം, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നീ മോഡലുകളാവും ഉണ്ടാവുക

6 - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »