എഐ ഫീച്ചറുകളുമായി വിവോയുടെ ഒറിജിൻ ഒഎസ് 6 എത്തുന്നു; ഏതൊക്കെ ഫോണുകളിൽ ലഭ്യമാകും എന്നറിയാം

വിവോ, ഐക്യൂ ഫോണുകൾക്കുള്ള ഒറിജിൻഒഎസ് 6 അപ്ഡേറ്റ് വരുന്നു; വിവരങ്ങൾ അറിയാം

എഐ ഫീച്ചറുകളുമായി വിവോയുടെ ഒറിജിൻ ഒഎസ് 6 എത്തുന്നു; ഏതൊക്കെ ഫോണുകളിൽ ലഭ്യമാകും എന്നറിയാം

Photo Credit: Vivo

കമ്പനിയുടെ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OS അപ്‌ഡേറ്റാണ് OriginOS 6

ഹൈലൈറ്റ്സ്
  • സുഗമമായ പെർഫോമൻസിനായുള്ള ഒറിജിൻ സ്മൂത്ത് എഞ്ചിനുമായാണ് ഒറിജിൻ ഒഎസ് 6 എത്ത
  • മികച്ച സെക്യൂരിറ്റി, എഐ ടൂളുകൾ, പവർ കാര്യക്ഷമത എന്നിവ ഈ എസ് വാഗ്ദാനം ചെയ്
  • ഇതിലുള്ള വിവോ സാൻസ് ഫോണ്ട് നാൽപതിലധികം ഭാഷകളെ പിന്തുണയ്ക്കും
പരസ്യം

നിരവധി പേരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ പുതിയ ഒറിജിൻഒഎസ് 6 പുറത്തിറക്കുന്നതായി ബുധനാഴ്ച പ്രഖ്യാപിച്ചു. നിലവിലുള്ള ഫൺടച്ച് ഒഎസിന് പകരമായി വരുന്ന ഈ പുതിയ സോഫ്റ്റ്‌വെയർ വിവോ, ഐക്യൂ ഫോണുകൾക്ക് ലഭ്യമാകും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 ഈ ഫോണുകളിലെ സവിശേഷതകൾ മെച്ചപ്പെടുത്തുന്നതിനാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായവും ഇതിനുപയോഗിക്കുന്നു. ഈ അപ്‌ഡേറ്റ് കസ്റ്റമർ എക്സ്പീരിയൻസിനെ പുനർനിർവചിക്കുന്ന ഒന്നായിരിക്കുമെന്ന് വിവോ പറയുന്നു. കമ്പ്യൂട്ടിംഗ്, സ്റ്റോറേജ്, ഡിസ്പ്ലേ തുടങ്ങിയ പ്രധാന മേഖലകൾ ഒപ്റ്റിമൈസ് ചെയ്തുകൊണ്ട് സിസ്റ്റത്തെ കൂടുതൽ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഒറിജിൻ സ്മൂത്ത് എഞ്ചിൻ ഈ അപ്ഡേറ്റിൻ്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. പുതിയ മോഷൻ ഇഫക്റ്റുകൾ, മികച്ച കസ്റ്റമൈസേഷൻ ഓപ്ഷനുകൾ, പുതിയ ഫോണ്ടുകൾ എന്നിവയും ഒറിജിൻഒഎസ് അപ്ഡേറ്റിനൊപ്പം വരുന്നു. ഇതിനു പുറമെ സ്ഥിരമായിട്ടുള്ള ഉപയോഗം അനായാസമാക്കുന്നതിനു വേണ്ടിയുള്ള നിരവധി AI- പവർഡ് സവിശേഷതകളും ഈ അപ്ഡേറ്റ് അവതരിപ്പിക്കുന്നു.

ഒറിജിൻഒഎസ് 6 റിലീസിങ്ങ് തീയ്യതിയും ലഭ്യമാകുന്ന ഫോൺ മോഡലുകളും:

വിവോയുടെ അഭിപ്രായത്തിൽ, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 അപ്‌ഡേറ്റ് 2025 നവംബർ മുതൽ 2026 വരെ തുടരുന്ന ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റായാണു പുറത്തിറങ്ങുക.

2025 നവംബർ ആദ്യം:

വിവോ X ഫോൾഡ് 5, X200 പ്രോ, X200, X200 FE, V60 എന്നിവയ്ക്ക് അപ്‌ഡേറ്റ് ലഭിക്കും. ഐക്യൂ 13-നും ഈ ഘട്ടത്തിൽ അപ്‌ഡേറ്റ് ലഭിക്കും.

2025 നവംബർ പകുതി:

ഐക്യൂ 12-നൊപ്പം വിവോ ഫോണുകളായ X ഫോൾഡ് 3 പ്രോ, X100 പ്രോ, X100 എന്നിവക്കെല്ലാം അപ്‌ഡേറ്റ് ലഭിക്കും.

2025 ഡിസംബർ പകുതി:

വിവോയുടെ V60e, V50, V50e, T4 അൾട്രാ, T4 അൾട്രാ പ്രോ എന്നിവയ്ക്കും ഐക്യൂ നിയോ 10, നിയോ 10 R, നിയോ9 പ്രോ, എന്നിവയിലേക്കും അപ്‌ഡേറ്റ് വ്യാപിപ്പിക്കും.

2026 ആദ്യ പകുതി:

വിവോ X90 പ്രോ, X90, V60 ലൈറ്റ്, V60 ലൈറ്റ് 4G, V50 ലൈറ്റ്, V50 ലൈറ്റ് 4G, V40, V40e, V40 ലൈറ്റ്, V40 ലൈറ്റ് 4G, V40 SE 80W, V40 SE, V30 പ്രോ, V30, V30e, V30 ലൈറ്റ്, V30 ലൈറ്റ് 4G, V30, ഐക്യൂ Z10R, Z10X, Z9, Z9s Pro, Z9s തുടങ്ങിയ ഫോണുകളിലേക്ക് ഈ അപ്ഡേറ്റ് എത്തും.

വിവോയുടെ ടി-സീരീസ് മോഡലുകളായ T4, T4R, T4X, T3 അൾട്രാ, T3 പ്രോ എന്നിവയ്ക്കും Y സീരീസിലുള്ള Y400 പ്രോ, Y400, Y400 4G, Y300 പ്ലസ്, Y300, Y200 പ്രോ, Y200, Y200e, Y100, Y100 4G, Y58, Y39, Y38, Y31 പ്രോ എന്നിവയിലേക്കും ഇക്കാലയളവിൽ അപ്ഡേറ്റ് എത്തും.

ഒറിജിൻഒഎസ് 6-ൻ്റെ പ്രധാന സവിശേഷതകൾ:

ദൃശ്യങ്ങളിൽ കൂടുതൽ സ്വാഭാവികത കൊണ്ടു വരുന്നതിനായി ഒറിജിൻഒഎസ് 6 ഒരു ഒറിജിൻ ആനിമേഷൻ സിസ്റ്റം അവതരിപ്പിക്കുന്നു. സ്പ്രിംഗ് ആനിമേഷൻ, ബ്ലർ ട്രാൻസിഷൻ, മോർഫിംഗ് ആനിമേഷൻ, വൺ ഷോട്ട് ആനിമേഷൻ തുടങ്ങിയ മോഷൻ ഇഫക്റ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ടിക്കറ്റ് ബുക്കിംഗ് പോലുള്ള പ്രവർത്തനങ്ങളെ സഹായിക്കുന്നതിനു കൂടുതൽ കമ്പ്യൂട്ടിംഗ് ശക്തി നൽകുന്ന ഒരു സ്നാപ്പ്-അപ്പ് എഞ്ചിനും ഈ സിസ്റ്റം ഉപയോഗിക്കുന്നു.

കളർ, ഷേപ്പുകൾ, ഐക്കണുകൾ, ഇമേജുകൾ, ഫോണ്ടുകൾ, ലേഔട്ടുകൾ, മെറ്റീരിയലുകൾ, ഡെപ്ത് എന്നിവ ഉൾക്കൊള്ളുന്ന ഇന്റർഫേസിന് ഒരു ഏകീകൃത രൂപം നൽകുന്ന പുതിയ ഒറിജിൻ ഡിസൈൻ സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു. 40-ലധികം ഭാഷകളെ പിന്തുണയ്ക്കുന്നതും പുതിയ വിവോ സാൻസ് ഫോണ്ടും ഇതിനൊപ്പം വരും.

ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് ഡിസൈനിന് സമാനമായ ഡൈനാമിക് ഗ്ലോ, ട്രാൻസ്ലുസെന്റ് കളർ ഇഫക്റ്റുകളും വിവോ ചേർത്തിട്ടുണ്ട്. ആപ്പിളിന്റെ ഡൈനാമിക് ഐലൻഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഒറിജിൻ ഐലൻഡ് ഫീച്ചർ, ഒരു ഗുളികയുടെ ആകൃതിയിലുള്ള ഏരിയയിൽ ലൈവ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കാണിക്കുന്നു. ഇത് ആൻഡ്രോയ്ഡ് 16-ന്റെ ലൈവ് അപ്‌ഡേറ്റുകളുമായി ചേർന്നു പ്രവർത്തിക്കുകയും ചെയ്യുന്നു.

AI റീടച്ച്, AI ഇറേസ്, AI ഇമേജ് എക്സ്പാൻഡർ, AI ഫോട്ടോ എൻഹാൻസ്, സ്മാർട്ട് കോൾ അസിസ്റ്റന്റ്, ഡോക്മാസ്റ്റർ, AI ക്രിയേഷൻ, AI സെർച്ച് എന്നിവയുൾപ്പെടെ നിരവധി AI-പവർ ടൂളുകൾ ഈ അപ്‌ഡേറ്റിലൂടെ ലഭിക്കുന്നു. ജെമിനി, സർക്കിൾ ടു സെർച്ച് ഫീച്ചറുകളും ഈ അപ്ഡേറ്റ് മെച്ചപ്പെടുത്തും.

ഇതിനു പുറയെ, മികച്ച പ്രകടനത്തിനും സുരക്ഷയ്ക്കും വേണ്ടി, പവർ എഫിഷ്യൻസി, ചാർജിംഗ് സ്റ്റബിലിറ്റി, പ്രൈവസി പ്രൊട്ടക്ഷൻ എന്നിവ വർദ്ധിപ്പിക്കുന്നതിന് വിവോ ബ്ലൂവോൾട്ട് സാങ്കേതികവിദ്യയും അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. പുതിയ 'മെൻഷൻ ഓൾ' ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്; ആൻഡ്രോയ്ഡ് ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമായി തുടങ്ങി
  2. ജിയോസാവൻ്റെ ലിമിറ്റഡ് ടൈം ആന്വൽ പ്ലാൻ എത്തി; ആഡ്-ഫ്രീ മ്യൂസിക്ക്, ഓഫ്‌ലൈൻ പ്ലേബാക്ക് തുടങ്ങി നിരവധി സവിശേഷതകൾ
  3. ഐക്യൂ 15 ഇന്ത്യയിലേക്ക് ഉടനെ തന്നെയെത്തും; ഫോൺ ആമസോണിലും ലഭ്യമാകുമെന്നു സ്ഥിരീകരിച്ച് മൈക്രോസൈറ്റ്
  4. ഐക്യൂ 15-നു പിന്നാലെ ഐക്യൂ നിയോ 11 എത്തുന്നു; ലോഞ്ച് തീയ്യതിയും പ്രധാന സവിശേഷതകളും അറിയാം
  5. വമ്പൻ ബാറ്ററിയുമായി വൺപ്ലസ് ഏയ്സ് 6 ഉടനെ ലോഞ്ച് ചെയ്യും; പ്രധാന സവിശേഷതകൾ പുറത്ത്
  6. ദീപാവലി സമ്മാനങ്ങളുമായി ബിഎസ്എൻഎൽ; 60 വയസു കഴിഞ്ഞവർക്കായി 'സമ്മാൻ പ്ലാൻ' അവതരിപ്പിച്ചു
  7. ബിസിനസ് വാട്സ്ആപ്പിൽ ഇനി മെറ്റ എഐ മാത്രമാകും; മറ്റുള്ള എഐ ചാറ്റ്ബോട്ടുകളെ ഒഴിവാക്കും
  8. ആദ്യത്തെ ആൻഡ്രോയ്ഡ് XR ഹെഡ്സെറ്റ്; സാംസങ്ങ് ഗാലക്സി XR ഹെഡ്സെറ്റ് ലോഞ്ച് ചെയ്തു
  9. മറ്റൊരു ടോപ് എൻഡ് മോഡലുമായി ഷവോമി; റെഡ്മി K90 ഫോണിൻ്റെ ഡിസൈൻ, സവിശേഷതകൾ പുറത്ത്
  10. കിടിലോൽക്കിടിലൻ ക്യാമറ സെറ്റപ്പുമായി റിയൽമി GT 8 സീരീസ് ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »