ഇന്ത്യയിലെ വിവോ ഫോണുകളിൽ ഒറിജിൻഒഎസ് 6 അപ്ഡേറ്റ് ഉടനെയെത്തും; വിവരങ്ങൾ അറിയാം
Photo Credit: Vivo
ഒറിജിൻഒഎസ് 6 അപ്ഡേറ്റിന്റെ ഇന്ത്യ റിലീസ് ടൈംലൈൻ വിവോ പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ ഉടൻ അറിയാം
വിവോ ഫോണുകളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഒറിജിൻഒഎസ് 6 അപ്ഡേറ്റ് ഒക്ടോബർ 10-നാണ് ചൈനയിൽ അവതരിപ്പിച്ചത്. അടുത്തിടെ, കമ്പനി ലോഞ്ച് ചെയ്ത പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളായ വിവോ X300 പ്രോ, വിവോ X300 എന്നിവ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 ഇൻസ്റ്റാൾ ചെയ്താണ് വിപണിയിൽ എത്തുന്നത്. ചൈനയിലും മറ്റ് ആഗോള വിപണികളിലും ഒറിജിൻഒഎസ് 6-ന്റെ റിലീസ് ഷെഡ്യൂൾ വിവോ നേരത്തെ പങ്കിട്ടിരുന്നു. ഇപ്പോൾ, അതേ അപ്ഡേറ്റ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ, ഒറിജിൻഒഎസ് 6 അപ്‌ഡേറ്റ് ലഭിക്കുന്ന ആദ്യത്തെ ഫോണുകൾ വിവോ X200 സീരീസ് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ ആദ്യം മുതലാകും ഈ അപ്‌ഡേറ്റ് പുറത്തിറങ്ങാൻ തുടങ്ങുക. ഘട്ടം ഘട്ടമായി അപ്ഡേറ്റ് പുറത്തിറക്കാനാണ് വിവോയുടെ പദ്ധതി. ഇന്ത്യയിൽ നവംബറിൽ ആരംഭിക്കുന്ന അപ്ഡേറ്റ് വിവിധ ഘട്ടങ്ങളിലായി 2026-ന്റെ ആദ്യ പകുതി വരെ തുടരും. ഏതാണ്ട് ഇരുപത്തിയഞ്ചോളം വിവോ ഫോൺ മോഡലുകൾക്ക് ഈ അപ്ഡേറ്റ് ലഭ്യമാകും.
ഇന്ത്യയിലെ വിവോ ഫോണുകളിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6-ന്റെ റോൾഔട്ട് ആരംഭിക്കുന്ന തീയ്യതി ചൈനീസ് സ്മാർട്ട്‌ഫോൺ കമ്പനി പ്രഖ്യാപിച്ചു. നവംബർ ആദ്യത്തോടെ വിവോ X200 സീരീസ്, വിവോ X ഫോൾഡ് 5, വിവോ V60 എന്നീ ഫോണുകൾക്ക് ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ലഭിക്കും.
2025 നവംബർ പകുതിയോടെ, വിവോ X100 സീരീസിലും വിവോ എക്സ് ഫോൾഡ് 3 പ്രോയിലും അപ്‌ഡേറ്റ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ഡിസംബർ പകുതിയോടെ, വിവോ V60e, വിവോ V50, വിവോ V50e, വിവോ T4 അൾട്രാ, വിവോ T4 പ്രോ, വിവോ T4 R 5G എന്നിവയുൾപ്പെടെ നിരവധി മോഡലുകളിൽ അപ്‌ഡേറ്റ് ലഭിക്കും.
2026-ന്റെ ആദ്യ പകുതിയിൽ, കൂടുതൽ വിവോ ഫോണുകൾക്ക് ഒറിജിൻഒഎസ് 6 അപ്ഡേറ്റ് ലഭിക്കും. ഇതിൽ വിവോ X90 സീരീസ്, വിവോ V40 സീരീസ്, വിവോ V30 സീരീസ്, വിവോ T4 5G, വിവോ T4x 5G, വിവോ T3 സീരീസ്, വിവോ Y400 സീരീസ്, വിവോ Y300 5G, വിവോ Y200 സീരീസ്, വിവോ Y100, വിവോ Y100A, വിവോ Y58 5G, വിവോ Y39 5G എന്നിവ ഉൾപ്പെടുന്നു.
ഒക്ടോബർ 10-ന് ചൈനയിൽ നടന്ന വിവോ ഡെവലപ്പർ കോൺഫറൻസ് 2025-ലാണ് വിവോ ഒറിജിൻഒഎസ് 6 പുറത്തിറക്കിയത്. ഈ പുതിയ പതിപ്പിലുള്ള ഒറിജിൻ സ്മൂത്ത് എഞ്ചിൻ ഫോണിനെ മുമ്പത്തേക്കാൾ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കും. വിവോയുടെ അൾട്രാ-കോർ കമ്പ്യൂട്ടിംഗ്, മെമ്മറി ഫ്യൂഷൻ ടെക്നോളജി എന്നിവ ചെയും ഇത് പിന്തുണയ്ക്കുന്നു.
ഒറിജിൻഒഎസ് 6 ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഏതാനും സെക്കൻഡുകൾക്കുള്ളിൽ 5,000 ഫോട്ടോകൾ അടങ്ങിയ ഒരു ആൽബം തുറക്കാൻ കഴിയുമെന്നും മുൻ പതിപ്പിനേക്കാൾ 106 ശതമാനം വേഗത്തിൽ അപ്‌ഡേറ്റ് ഡാറ്റ ലോഡ് ചെയ്യുമെന്നും വിവോ പറയുന്നു. ചൈനയ്ക്ക് പുറത്തുള്ള ഉപയോക്താക്കൾക്ക് മുൻ അപ്ഡേറ്റായ ഒറിജിൻഒഎസ് 5 ലഭിച്ചിരുന്നില്ല. അതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പുതിയ അപ്‌ഡേറ്റ് ഫൺടച്ച്ഒഎസ് 15-നെ മാറ്റിസ്ഥാപിക്കും.
കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഒറിജിൻഒഎസ് 6 ഒരു ഡ്യുവൽ-റെൻഡറിംഗ് സിസ്റ്റം ഉപയോഗിക്കുന്നു. റീഡിസൈൻ ചെയ്ത ഇന്റർഫേസ് "സോഫ്റ്റ് സ്പ്രിംഗ് ഇഫക്റ്റ്" ഉപയോഗിച്ച് അതിലുള്ള ഘടകങ്ങളെ സ്ട്രെച്ച് ചെയ്യും, കൂടാതെ വിഡ്ജറ്റുകൾക്കനുസരിച്ച് ആപ്പ് ഐക്കണുകളുടെ വലുപ്പം മാറുന്ന ഫീച്ചറുമുണ്ട്. അപ്‌ഡേറ്റിൽ മോർഫിംഗ് ആനിമേഷനുകൾ, വൺ-ഷോട്ട് ആനിമേഷനുകൾ, ലൈറ്റ് ആൻഡ് ഷാഡോ സ്‌പേസ്, ഡൈനാമിക് ഗ്ലോ, സിസ്റ്റം ലൈറ്റിംഗ് എന്നിവയും ഉൾപ്പെടുന്നു.
40-ലധികം ഭാഷകളെ പിന്തുണയ്ക്കുന്ന വിവോ സാൻസ് എന്ന പുതിയ ഫോണ്ടും അപ്‌ഡേറ്റിൽ അവതരിപ്പിക്കുന്നു. സ്മാർട്ട് സജഷൻസും ലൈവ് ആക്റ്റിവിറ്റിയുടെ വിവരങ്ങളും നൽകുന്ന ഒറിജിൻ ഐലൻഡും ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, മ്യൂസിക്ക് കൺട്രോളുകൾ, കോൾ അല്ലെങ്കിൽ മെസേജ് ഷോർട്ട്കട്ടുകൾ ഉപയോഗിച്ച് കോപ്പി ചെയ്ത ഫോൺ നമ്പറുകൾ, വൺ-ടാപ്പ് "ജോയിൻ" ബട്ടൺ ഉപയോഗിച്ചു പങ്കെടുത്ത മീറ്റിംഗിൻ്റെ വിശദാംശങ്ങൾ എന്നിവ ഇതിന് കാണിക്കാൻ കഴിയും. വ്യത്യസ്ത ആപ്പിൾ ഉപകരണങ്ങളുമായി കണക്റ്റുചെയ്യാൻ ഒറിജിൻഒഎസ് 6 ഉപയോക്താക്കളെ അനുവദിക്കുമെന്നും വിവോ പറയുന്നു.
പരസ്യം
പരസ്യം