വൺപ്ലസ് എയ്സ് 6 ഉടനെ ലോഞ്ച് ചെയ്യും; പ്രധാന വിവരങ്ങൾ അറിയാം
Photo Credit: weibo / OnePlus
വൺപ്ലസ് ഏസ് 6: Snapdragon 8 Elite, 6.82″ OLED, 7800mAh ബാറ്ററി, 165Hz ഡിസ്പ്ലേ, 120W ചാർജിംഗ്
വൺപ്ലസിൻ്റെ പുതിയ ഫോണുകൾക്കായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷവാർത്ത. കമ്പനിയുടെ ഏറ്റവും പുതിയ വൺപ്ലസ് ഏയ്സ് 6 അടുത്ത ആഴ്ച ചൈനയിൽ ലോഞ്ച് ചെയ്യും. ഇതിനൊപ്പം വൺപ്ലസ് 15-നും അവതരിപ്പിക്കുമെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. ഔദ്യോഗിക റിലീസിന് മുമ്പ്, വൺപ്ലസ് ഏയ്സ് 6-നെ കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ കമ്പനി പങ്കുവച്ചിട്ടുണ്ട്. 165Hz AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിൽ ഉണ്ടാകുക. സുരക്ഷിതമായ അൺലോക്കിംഗ് അനുവദിക്കുന്ന അൾട്രാസോണിക് ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സ്‌കാനറുമായി ഇത് വരും. വെള്ളം, പൊടി എന്നിവയിൽ നിന്നും മികച്ച രീതിയിൽ സംരക്ഷണം നൽകുന്ന ക്വാഡ് ഇൻഗ്രെസ് പ്രൊട്ടക്ഷൻ റേറ്റിംഗുകളാണ് ഈ ഫോണിനു ലഭിച്ചിരിക്കുന്നത്. ഫോണിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ വലിയ ബാറ്ററിയാണ്. 7,800mAh ബാറ്ററി ഇതിലുണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ ഫോൺ വൺപ്ലസ് 15R എന്ന പേരിലാകും ഇന്ത്യൻ വിപണിയിലേക്ക് എത്തുകയെന്നാണു സൂചനകൾ. അതുകൊണ്ടു തന്നെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഔദ്യോഗിക ലോഞ്ചിനെ ആകാംക്ഷയോടെയാണ് സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്നത്.
വൺപ്ലസ് 15-നൊപ്പം ഒക്ടോബർ 27-ന് വൺപ്ലസ് ഏയ്സ് 6 ചൈനയിൽ ലോഞ്ച് ചെയ്യും. ചൈനീസ് സമയം വൈകുന്നേരം 7 മണിക്കാണ് (ഇന്ത്യൻ സമയം വൈകീട്ട് 4.30) ലോഞ്ചിങ്ങ് ആരംഭിക്കുക.
വൺപ്ലസ് ഏയ്സ് 6, വൺപ്ലസ് 15 എന്നിവ ഇപ്പോൾ ഓപ്പോ ഇ-ഷോപ്പ്, ജെഡി മാൾ, കമ്പനി നടത്തുന്ന മറ്റ് ഓൺലൈൻ സ്റ്റോറുകൾ എന്നിവയിലൂടെ പ്രീ-റിസർവേഷൻ ചെയ്യാൻ കഴിയും. ഉപഭോക്താക്കൾക്ക് CNY 1 (ഏകദേശം 12 രൂപ) നൽകി ഫോൺമുൻകൂട്ടി ബുക്ക് ചെയ്യാം, ഇതിലൂടെ CNY 3,255 (ഏകദേശം 40,000 രൂപ) വിലമതിക്കുന്ന ആനുകൂല്യങ്ങളും നേടാനാകും.
ഒരു "അൾട്രാ പെർഫോമൻസ്" ഫ്ലാഗ്ഷിപ്പ് ഫോൺ എന്നു വിശേഷിപ്പിച്ചാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്ബോയിൽ വൺപ്ലസ് ഏയ്സ് 6-ൻ്റെ പ്രധാന സവിശേഷതകൾ കമ്പനി പങ്കുവെച്ചത്. അവർ പറയുന്നതനുസരിച്ച്, പുതിയ ഫോൺ 165Hz വരെ വേരിയബിൾ റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കും. അതിനർത്ഥം ഡിസ്പ്ലേയ്ക്ക് 60, 90, 120, 144, 165Hz എന്നിവയ്ക്കിടയിൽ മാറാൻ കഴിയുമെന്നാണ്. ഒരു ഫ്ലാറ്റ് AMOLED സ്ക്രീൻ, അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനർ, കണ്ണിന് സുരക്ഷ നൽകാനുള്ള സവിശേഷതകൾ എന്നിവയുമായി ഈ ഫോൺ വരും.
വൺപ്ലസ് ഏയ്സ് 6-ന് ഒരു മെറ്റൽ ഫ്രെയിം ഉണ്ടായിരിക്കും. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും മികച്ച സംരക്ഷണം ഉറപ്പു നൽകി IP66, IP68, IP69, IP69K റേറ്റിംഗുകളാണ് ഇതിനു ലഭിച്ചിരിക്കുന്നത്. ഫോണിലെ 7,800mAh ബാറ്ററി അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലുതാണെന്ന് കമ്പനി അവകാശപ്പെടുന്നു. 120W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കും, എന്നാൽ കമ്പനി വയർലെസ് ചാർജിംഗ് സപ്പോർട്ടിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
നേരത്തെ ബ്ലാക്ക്, ഫ്ലാഷ് വൈറ്റ്, ക്വിക്ക്‌സിൽവർ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത പേരുകൾ) എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ വരുമെന്ന് വൺപ്ലസ് പറഞ്ഞിരുന്നു. ഫോണിന്റെ ഭാരം 213 ഗ്രാം ആണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വൺപ്ലസ് 13 ഫ്ലാഗ്ഷിപ്പിൽ ഉപയോഗിച്ചിരിക്കുന്ന സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പുമായാകും വൺപ്ലസ് ഏയ്സ് 6 പുറത്തിറങ്ങുക. ലോഞ്ചിങ്ങ് തീയ്യതിക്കു മുൻപായി ഫോണിൻ്റെ കൂടുതൽ സവിശേഷതകൾ പുറത്തു വരും എന്നാണു പ്രതീക്ഷിക്കുന്നത്.
പരസ്യം
പരസ്യം
Google Says Its Willow Chip Hit Major Quantum Computing Milestone, Solves Algorithm 13,000X Faster
Garmin Venu X1 With 2-Inch AMOLED Display, Up to Eight Days of Battery Life Launched in India