ഐക്യൂ നിയോ 11 ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; തീയ്യതിയും സവിശേഷതകളും അറിയാം
Photo Credit: iQOO
iQOO Neo 11 ഡിസംബർ 30-ന് ചൈനയില്‍ ലോഞ്ച് ചെയ്യും; 2K 144Hz സ്‌ക്രീന്‍, 7,500 mAh ബാറ്ററി, Snapdragon 8 Elite SoC.
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ കഴിഞ്ഞ ദിവസമാണ് തങ്ങളുടെ പുതിയ പ്രീമിയം സ്മാർട്ട്ഫോണായ ഐക്യൂ 15 ചൈനയിൽ ലോഞ്ച് ചെയ്തത്. ഈ ഫോൺ നവംബറിൽ ഇന്ത്യൻ വിപണിയിലേക്ക് എത്തുമെന്നു റിപ്പോർട്ടുകളുണ്ട്. ഇതിനിടയിൽ മറ്റൊരു ഫോൺ കൂടി പുറത്തിറക്കുന്ന വിവരം ഐക്യൂ സ്ഥിരീകരിച്ചു. ഐക്യൂ നിയോ 10-ൻ്റെ പിൻഗാമിയായ ഐക്യൂ നിയോ 11 ഈ മാസം തന്നെ ചൈനയിൽ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുൻഗാമിയെ അപേക്ഷിച്ച് നിരവധി അപ്ഗ്രേഡുകൾ വരുത്തിയാകും ഐക്യൂ നിയോ 11 എത്തുക. ഫോണിന്റെ ചില പ്രധാന സവിശേഷതകളും കമ്പനി പങ്കുവച്ചിട്ടുണ്ട്. പ്രധാന സവിശേഷതകളിലൊന്ന് 7,500mAh ബാറ്ററിയാണ്. ചൈനയിൽ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഐക്യൂ നിയോ 11 ലഭ്യമാകുമെന്നും കമ്പനി വെളിപ്പെടുത്തി. ഫോണിൻ്റെ കൂടുതൽ സവിശേഷതകൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്നാണു പ്രതീക്ഷിക്കുന്നത്. ഐക്യൂ നിയോ ലൈനപ്പിലെ ഫോണുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യാറുള്ളതിനാൽ ഇവിടെയുള്ള സ്മാർട്ട്ഫോൺ പ്രേമികൾ വളരെ പ്രതീക്ഷയിലാണ്.
ഐക്യൂ നിയോ 11 ഒക്ടോബർ 30-ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 4:30) ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ഐക്യൂ പ്രഖ്യാപിച്ചു. 2K റെസല്യൂഷനോടു കൂടിയ ഡിസ്പ്ലേ ഈ ഹാൻഡ്സെറ്റിൽ ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 7,500mAh ബാറ്ററിയാണ് ഐക്യൂ നിയോ 11-ന് കരുത്ത് പകരുന്നത്. 2K ഡിസ്പ്ലേയും 7,500mAh ബാറ്ററിയുമുള്ള ഇൻഡസ്ട്രിയിലെ ഒരേയൊരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണാണ് ഐക്യൂ നിയോ 11 എന്നു കമ്പനി അവകാശപ്പെടുന്നു.
144Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്ന 2K OLED സ്ക്രീനുമായി ഈ ഫോൺ വരുമെന്നുള്ള മുൻ റിപ്പോർട്ടുകൾ സത്യമാണെന്ന് ഇതിൽ നിന്നും വ്യക്തം. ഹാൻഡ്സെറ്റ് 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും ലീക്കുകൾ സൂചന നൽകി.
മറ്റൊരു വെയ്ബോ പോസ്റ്റിൽ, നിയോ 11 ബ്ലാക്ക്, ബ്ലൂ, ഓറഞ്ച്, സിൽവർ എന്നീ നാല് നിറങ്ങളിൽ ലഭ്യമാകുമെന്നും ഐക്യൂ പ്രഖ്യാപിച്ചു. നേരത്തെ പുറത്തു വന്ന പ്രമോഷണൽ ടീസറുകൾ ഫോൺ ബ്ലൂ കളറിൽ പുറത്തിറങ്ങുമെന്നു സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമെയാണ് മൂന്നു നിറങ്ങളിൽ കൂടി ലഭ്യമാകുന്നത്.
ഐക്യൂ പറയുന്നതു പ്രകാരം, ബ്ലാക്ക്, സിൽവർ നിറങ്ങളിലുള്ള വേരിയന്റുകൾക്ക് പ്ലെയിൻ റിയർ ഫിനിഷും, ബ്ലൂ, ഓറഞ്ച് മോഡലുകൾക്ക് ടെക്സ്ചർ ചെയ്ത ഡിസൈനും ഉണ്ടായിരിക്കും. ബ്ലൂ വേരിയൻ്റിൽ വ്യൂവിംഗ് ആംഗിളുകൾ അനുസരിച്ച് നിറം മാറ്റുന്ന നിയോൺ ടെക്നോളജിയുണ്ട്. പിന്നിൽ നിന്ന് പ്രകാശം എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെ ആശ്രയിച്ച് 78 ഓറഞ്ച് ചതുരങ്ങൾ ദൃശ്യമാകുന്ന തരത്തിലാണ് ഈ ഫോണിൻ്റെ ഓറഞ്ച് മോഡൽ.
144Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന ഉയർന്ന നിലവാരമുള്ള 2K OLED ഡിസ്പ്ലേയാണ് ഐക്യൂ നിയോ 11-ൽ പ്രതീക്ഷിക്കുന്നത്. സുരക്ഷയ്ക്കായി, ഇതിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെട്ടേക്കാം. ഫോണിന് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ കരുത്തു നൽകാനും ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 പ്രവർത്തിക്കാനും സാധ്യതയുണ്ട്.
ക്യാമറകളുടെ കാര്യത്തിൽ, ഐക്യൂ നിയോ 11-ൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറ ആയിരിക്കുമെന്നാണു റിപ്പോർട്ടുകൾ. ഒരു അൾട്രാ-വൈഡ്-ആംഗിൾ ലെൻസും ഡെപ്ത് സെൻസറും ഇതിൽ ഉൾപ്പെട്ടേക്കാം. ഫോണിലുള്ള 7,500mAh ബാറ്ററി 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കാനും സാധ്യതയുണ്ട്.
പരസ്യം
പരസ്യം
Google Says Its Willow Chip Hit Major Quantum Computing Milestone, Solves Algorithm 13,000X Faster
Garmin Venu X1 With 2-Inch AMOLED Display, Up to Eight Days of Battery Life Launched in India