റിയൽമി GT 8, റിയൽമി GT 8 പ്രോ എന്നീ ഫോണുകൾ ലോഞ്ച് ചെയ്തു
Photo Credit: Realme
കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത Realme GT 8, GT 8 Pro ഫോണുകളുടെ പ്രധാന സവിശേഷതകൾ
സ്മാർട്ട്ഫോൺ വിപണിയിൽ ക്യാമറകളുടെ കാര്യത്തിൽ പുതിയൊരു ട്രൻഡിനു തുടക്കമിടാൻ സാധ്യതയുള്ള നീക്കവുമായി റിയൽമി. ചൊവ്വാഴ്ച ചൈനയിൽ നടന്ന ഒരു പരിപാടിയിൽ റിക്കോ ജിആർ ടെക്നോളജിയുള്ള ക്യാമറ യൂണിറ്റുകളുമായി റിയൽമി GT 8, റിയൽമി GT 8 പ്രോ എന്നീ രണ്ടു ഫോണുകൾ കമ്പനി പുറത്തിറക്കി. ക്വാൽകോമിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പ്രോസസറായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ആണ് റിയൽമി GT 8 പ്രോയ്ക്ക് കരുത്ത് പകരുന്നത്. R1X ഗ്രാഫിക്‌സ് ചിപ്പുമായി വരുന്ന ഈ ഫോണിൽ 7,000mAh ബാറ്ററിയുണ്ട്. 144Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 2K ഡിസ്‌പ്ലേയുമായി വരുന്ന ഫോണിന് പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP69, IP68, IP66 റേറ്റിംഗുകളുണ്ട്. അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറുകൾ രണ്ടു ഫോണുകളിലുമുണ്ട്. ക്യാമറ മൊഡ്യൂളുകൾ മാറ്റിസ്ഥാപിക്കാൻ കഴിയുന്ന മെക്കാനിക്കൽ അസംബ്ലി ഡിസൈൻ റിയൽമി GT 8 പ്രോയിലുണ്ടാകും എന്നതാണ് മറ്റൊരു പ്രധാന സവിശേഷത.
12GB റാമും 256GB സ്റ്റോറേജുമുള്ള റിയൽമി GT 8 പ്രോയുടെ അടിസ്ഥാന മോഡലിന് CNY 3,999 (ഏകദേശം 50,000 രൂപ) ആണ് വില. 16GB റാം + 256GB സ്റ്റോറേജിന് 4,299 യുവാൻ (ഏകദേശം 53,000 രൂപ), 12GB റാം + 512GB സ്റ്റോറേജിന് 4,499 യുവാൻ (ഏകദേശം 56,000 രൂപ), 16GB റാം + 512GB സ്റ്റോറേജിന് 4,699 യുവാൻ (ഏകദേശം 58,000 രൂപ), 16GB റാം + 1 TB സ്റ്റോറേജിന് CNY 5,199 (ഏകദേശം 64,000 രൂപ) എന്നിങ്ങനെയാണ് വില.
12GB റാമും 256GB സ്റ്റോറേജുമുള്ള റിയൽമി GT 8-ൻ്റെ അടിസ്ഥാന മോഡലിന് 2,899 യുവാൻ (ഏകദേശം 36,000 രൂപ) ആണ് വില. 16GB റാം + 256GB സ്റ്റോറേജിന് 3,199 യുവാൻ (ഏകദേശം 40,000 രൂപ), 12GB റാം + 512GB സ്റ്റോറേജിന് 3,399 യുവാൻ (ഏകദേശം 42,000 രൂപ), 16GB റാം + 512GB സ്റ്റോറേജിന് 3,599 യുവാൻ (ഏകദേശം 45,000 രൂപ), 16GB റാം + 1TB സ്റ്റോറേജ് മോഡലിന് 4,099 യുവാൻ (ഏകദേശം 51,000 രൂപ) എന്നിങ്ങനെയും വില വരുന്നു.
റിയൽമി GT 8 പ്രോ, റിയൽമി Ul 7.0-ൽ പ്രവർത്തിക്കുന്ന .79 ഇഞ്ച് QHD+ (1,440 x 3,136 പിക്‌സൽ) AMOLED ഫ്ലെക്‌സിബിൾ ഡിസ്‌പ്ലേയുള്ള ഒരു ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ്. ഡിസ്‌പ്ലേയ്ക്ക് 7,000nits വരെ പീക്ക് ബ്രൈറ്റ്നസ് ലെവൽ കൈവരിക്കാൻ കഴിയും. 1.07 ബില്യൺ നിറങ്ങൾ, 508ppi പിക്‌സൽ ഡെൻസിറ്റി, 3,200Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവ ഇതിലുണ്ട്. സ്‌ക്രീൻ 100% DCI-P3, 100% sRGB കളർ ശ്രേണികളും ഉൾക്കൊള്ളുന്നു. സ്റ്റാൻഡേർഡ് GT 8 ഫോണിനും ഇതേ ഡിസ്പ്ലേ സവിശേഷതകളാണുള്ളത്.
റിയൽമി GT 8 പ്രോയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ് ഉപയോഗിക്കുന്നു, അതേസമയം GT 8-ൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റാണ്. രണ്ട് ഫോണുകളിലും 16GB വരെ LPDDR5X റാമും 1TB വരെ സ്റ്റോറേജും ഉണ്ടായിരിക്കും. GT 8 പ്രോയിൽ UFS 4.1 സ്റ്റോറേജുള്ളപ്പോൾ GT 8 UFS 4.0 ആണ് ഉപയോഗിക്കുന്നത്. രണ്ട് ഫോണുകളിലും 7,000mAh ബാറ്ററികളുണ്ട്. GT 8 പ്രോ 120W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമ്പോൾ GT 8 100W ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
രണ്ട് ഫോണുകളിലും മൂന്ന് റിയർ ക്യാമറകളുണ്ട്. GT 8 പ്രോയിൽ 50MP റിക്കോ ജിആർ ആന്റി-ഗ്ലെയർ മെയിൻ ക്യാമറ വിത്ത് ടു-ആക്സിസ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), 50MP അൾട്രാവൈഡ് ക്യാമറ, 120x ഡിജിറ്റൽ സൂം ഉള്ള 200MP ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ട്. ഫ്രണ്ട് ക്യാമറ 32MP ആണ്. GT 8-ൽ 50MP പ്രധാന ക്യാമറ, 8MP അൾട്രാവൈഡ് ക്യാമറ, 50MP ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ട്. ഇതിന്റെ മുൻ ക്യാമറ 16MP ആണ്. രണ്ട് ഫോണുകൾക്കും 30 fps-ൽ 8K വീഡിയോകൾ റെക്കോർഡു ചെയ്യാനാകും. GT 8 പ്രോയുടെ ക്യാമറ മൊഡ്യൂൾ അഴിച്ച് മാറ്റി സ്ഥാപിക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
രണ്ട് ഫോണുകളിലും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫേഷ്യൽ റെക്കഗ്നിഷനും ഉണ്ട്. പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ, ഇലക്ട്രോണിക് കോമ്പസ്, ആക്‌സിലറേഷൻ സെൻസർ, ഗൈറോസ്‌കോപ്പ്, ഹാൾ സെൻസർ എന്നിവയും അവയിൽ ഉൾപ്പെടുന്നു. കണക്റ്റിവിറ്റി സവിശേഷതകളിൽ ബ്ലൂടൂത്ത് 6, വൈ-ഫൈ 7, എൻഎഫ്‌സി എന്നിവ ഉൾപ്പെടുന്നു. റിയൽമി GT 8 പ്രോയ്ക്ക് 161.80 x 76.87 x 8.30 മില്ലിമീറ്റർ വലിപ്പവും 218 ഗ്രാം ഭാരവുമാണുള്ളത്.
പരസ്യം
പരസ്യം
Google Says Its Willow Chip Hit Major Quantum Computing Milestone, Solves Algorithm 13,000X Faster
Garmin Venu X1 With 2-Inch AMOLED Display, Up to Eight Days of Battery Life Launched in India