മറ്റു കമ്പനികളുടെ ചാറ്റ്ബോട്ടുകളെ വാട്സ്ആപ്പ് ബിസിനസിൽ നിന്നും ഒഴിവാക്കുന്ന
Photo Credit: WhatsApp
ഇനി ചാറ്റ്ബോട്ടായി മാത്രം മെറ്റാ എഐ; മറ്റു എഐ ചാറ്റ്ബോട്ടുകൾ ഒഴിവാക്കി
ബിസിനസ് വാട്സ്ആപ്പിൽ മറ്റുള്ള കമ്പനികൾ ചാറ്റ്‌ബോട്ടുകളും എഐ ടൂളുകളും നൽകുന്നത് പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് ഉടനെ തന്നെ അവസാനിപ്പിക്കും. എഐ സ്ഥാപനങ്ങൾക്ക് സ്വന്തം ചാറ്റ്‌ബോട്ടുകൾ സൃഷ്ടിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വാട്സ്ആപ്പിന്റെ ബിസിനസ് API ഉപയോഗിക്കാൻ കഴിയുന്നത് ഉടനെ അവസാനിക്കുന്നു. അവരുടെ എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനും കമ്പനികൾക്ക് വാട്സ്ആപ്പിന്റെ ബിസിനസ് ഡാറ്റ ഉപയോഗിക്കാൻ കഴിയില്ല. അതേസമയം കസ്റ്റമർ സർവീസിനായി മാത്രം AI ടൂളുകൾ ഉപയോഗിക്കുന്ന ബിസിനസുകളെ ഇതു ബാധിക്കില്ല. ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, ഓർഡറുകൾ കൈകാര്യം ചെയ്യുക, സപ്പോർട്ട് കൈകാര്യം ചെയ്യുക തുടങ്ങിയ തരത്തിലുള്ള എഐ സർവീസുകൾ ഇപ്പോഴും അനുവദനീയമാണ്. വാട്സ്ആപ്പിൽ മെസേജുകളുടെ എണ്ണം വർദ്ധിച്ചു വരുന്നത് അതിൻ്റെ സിസ്റ്റങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നതിനാലാണ് മെറ്റാ ഈ മാറ്റം വരുത്തുന്നത്. എഐ ചാറ്റ്‌ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ മറ്റ് കമ്പനികളെ ഉപയോഗിക്കുക എന്നതിനു പകരം, സ്വന്തമായുള്ള എഐ അസിസ്റ്റന്റിനെ കൂടുതൽ മെച്ചപ്പെടുത്താൻ മെറ്റാ ആഗ്രഹിക്കുന്നതും മറ്റൊരു കാരണമായിരിക്കാം.
വലിയ ലാംഗ്വേജ് എഐ ബോട്ടുകളും മറ്റ് "മെഷീൻ ലേണിംഗ് ടെക്നോളജികളും" വാട്സ്ആപ്പ് ബിസിനസ്സ് ഉപയോഗിക്കുന്നത് തടയുന്നതിനായി തങ്ങളുടെ ബിസിനസ് API നിയമങ്ങൾ വാട്സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ നിയമങ്ങൾ 2026 ജനുവരി 15 മുതൽ നടപ്പിലാകും. വാട്സ്ആപ്പിൽൽ ചാറ്റ്ബോട്ടുകളായി പ്രവർത്തിക്കുന്ന മറ്റ് കമ്പനികളുടെ എഐ അസിസ്റ്റൻസിനെയും ഈ മാറ്റങ്ങൾ ബാധിക്കുന്നു. എന്നാൽ വാട്സ്ആപ്പ് ബിസിനസ് നൽകുന്ന പതിവ് സേവനങ്ങളെ ഇത് ബാധിക്കില്ലെന്ന് മെറ്റാ സ്ഥിരീകരിച്ചു.
വലിയ ലാംഗ്വേജ് AI മോഡലുകൾ, മറ്റ് മെഷീൻ ലേണിംഗ് ടെക്നോളജികൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിനോ വിതരണം ചെയ്യുന്നതിനോ വിൽക്കുന്നതിനോ നൽകുന്നതിനോ AI "പ്രൊവൈഡർമാർക്കും ഡെവലപ്പർമാർക്കും" ബിസിനസ്സ് വാട്സ്ആപ്പ് ഉപയോഗിക്കാൻ അനുവാദമില്ലെന്ന് മെറ്റാ വ്യക്തമാക്കി. ഈ സേവനങ്ങളിൽ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം മെറ്റായുടെതു മാത്രമായിരിക്കും.
ഓപ്പൺഎഐ, പെർപ്ലെക്സിറ്റി പോലുള്ള എഐ കമ്പനികൾ അവരുടെ ബോട്ടുകളുമായി വാട്സ്ആപ്പിൽ ചാറ്റ് ചെയ്യാൻ ആളുകളെ അനുവദിക്കുന്നുണ്ട്. എന്നാൽ നിലവിലുള്ള ഈ ആക്‌സസ് മെറ്റാ ഉടൻ നിർത്തിയേക്കാം. ഈ കമ്പനികൾക്ക് അവരുടെ AI മോഡലുകൾ സൃഷ്ടിക്കുന്നതിനോ വികസിപ്പിക്കുന്നതിനോ പരിശീലിപ്പിക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ വാട്സ്ആപ്പ് ബിസിനസ്സ് ഉപയോഗിക്കാൻ കഴിയില്ല. എന്നിരുന്നാലും, അവർക്കു തന്നെ ഉപയോഗിക്കുന്നതിനു വേണ്ടി AI മോഡലുകൾ മെച്ചപ്പെടുത്താൻ ഇത് ഉപയോഗിക്കാൻ കഴിയും. ഈ നിയമങ്ങൾ ലംഘിച്ചാൽ, വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ട് അവസാനിപ്പിച്ച് ആക്‌സസ് ബ്ലോക്ക് ചെയ്‌തേക്കാം.
ഈ മാറ്റം എന്തുകൊണ്ടാണ് എന്നതിനെ കുറിച്ച് മെറ്റാ പൂർണ്ണമായി വിശദീകരിച്ചിട്ടില്ല. വാട്ട്‌സ്ആപ്പ് ബിസിനസ് API എന്നത് പൊതുവായ ആവശ്യങ്ങൾക്കുള്ള എഐ ചാറ്റ്ബോട്ടുകൾ പ്രവർത്തിപ്പിക്കുന്നതിനല്ല, കസ്റ്റമർ സർവീസിനു വേണ്ടിയാണ് എന്നതിനാലാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വാട്ട്‌സ്ആപ്പിൽ എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നത് സന്ദേശങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതായും അതു മെറ്റയുടെ സിസ്റ്റങ്ങളിൽ സമ്മർദ്ദം ചെലുത്തിയതായും റിപ്പോർട്ടുകളുണ്ട്.
തേർഡ് പാർട്ടി എഐ ചാറ്റ്ബോട്ടുകളിൽ നിന്നുള്ള സന്ദേശങ്ങൾ വർദ്ധിക്കുന്നത് മെറ്റയുടെ സിസ്റ്റങ്ങൾക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെങ്കിലും, അത് മെറ്റാ എഐ എന്നറിയപ്പെടുന്ന വാട്സ്ആപ്പിലെ സ്വന്തം എഐ അസിസ്റ്റന്റിനെ കൂടുതൽ മികച്ചതാക്കാൻ കമ്പനിയെ സഹായിച്ചേക്കാം. വാട്ട്‌സ്ആപ്പ് ബിസിനസ് API ആണ് കമ്പനിയുടെ ഒരു പ്രധാന വരുമാന സ്രോതസ്സെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റ് കമ്പനികൾ വാട്ട്‌സ്ആപ്പിൽ തങ്ങളുടെ സ്വന്തം എഐ ചാറ്റ്ബോട്ടുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയതോടെ അതു മെറ്റ എഐയിലേക്കു വരുന്ന സന്ദേശങ്ങളെ ബാധിച്ചിട്ടുണ്ട്.
ബിസിനസുകളുടെ മാർക്കറ്റിംഗ്, യൂട്ടിലിറ്റി, വെരിഫിക്കേഷൻ, സപ്പോർട്ട് എന്നിവയ്ക്കായി വാട്സ്ആപ്പ് പണം ഈടാക്കുന്നുണ്ടെങ്കിലും, വാട്സ്ആപ്പിനെ ഉപയോഗിച്ചു സേവനങ്ങൾ നൽകുന്ന എഐ കമ്പനികളോടു നിരക്ക് ഈടാക്കാൻ അവർക്കു മാർഗമൊന്നും ഇല്ലായിരുന്നു. അതിനാൽ തന്നെ, ഇതുമായി ബന്ധപ്പെട്ട് ഇനിയും മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്.
പരസ്യം
പരസ്യം
Google Says Its Willow Chip Hit Major Quantum Computing Milestone, Solves Algorithm 13,000X Faster
Garmin Venu X1 With 2-Inch AMOLED Display, Up to Eight Days of Battery Life Launched in India