റിയൽമി 15 പ്രോ 5G-യുടെ ഗെയിം ഓഫ് ത്രോൺസ് ലിമിറ്റഡ് എഡിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാം
Photo Credit: Realme
റിയൽമി 15 പ്രോ 5G ഗെയിം ഓഫ് ത്രോൺസ് എഡിഷൻ സമാനമായ സവിശേഷതകളോടെ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്
റിയൽമി 15 പ്രോ 5G-യുടെ ഗെയിം ഓഫ് ത്രോൺസ് ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഈ സ്പെഷ്യൽ എഡിഷൻ സ്മാർട്ട്‌ഫോണിന്റെ ടീസർ കമ്പനി ഇതിനകം പുറത്തു വിട്ടത് അതിന്റെ വരവ് ഉടനെയുണ്ടാകുമെന്ന സൂചനകൾ നൽകുന്നു. എന്നാൽ, വരാനിരിക്കുന്ന ഫോണിന്റെ ഡിസൈൻ, സ്പെസിഫിക്കേഷനുകൾ വില എന്നിവയെക്കുറിച്ചുള്ള വിവരങ്ങളൊന്നും റിയൽമി ഇതുവരെ പങ്കിട്ടിട്ടില്ല. സ്റ്റാൻഡേർഡ് റിയൽമി 15 പ്രോ 5G ഈ വർഷം ജൂലൈയിലാണ് ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയത്. നിലവിൽ ഇത് മൂന്ന് കളർ ഓപ്ഷനുകളിലും നാല് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളിലും ലഭ്യമാണ്. പുറത്തു വരാനിരിക്കുന്നത് ലിമിറ്റഡ് എഡിഷൻ മോഡലായതിനാൽ, ഗെയിം ഓഫ് ത്രോൺസ് തീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള നിറത്തിലാകും കമ്പനി ഇത് അവതരിപ്പിക്കുക എന്നാണു പ്രതീക്ഷിക്കുന്നത്. ഡിസൈനിൽ മാറ്റമുണ്ടാകുമെങ്കിലും, റിയൽമി 15 പ്രോ 5G യുടെ അതേ സവിശേഷതകളാകും പുതിയ ഫോണിൽ ഉണ്ടാവുക. ഔദ്യോഗിക ലോഞ്ചിന് മുൻപായി, വരും ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു.
റിയൽമി 15 പ്രോ 5G-യുടെ ഗെയിം ഓഫ് ത്രോൺസ് ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് റിയൽമി സ്ഥിരീകരിച്ചു. ലോഞ്ച് തീയതിയോ വിലയോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റിയൽമി 15 പ്രോ 5G മോഡലിനു സമാനമായ വില തന്നെയാകും ഇതിനുമെന്നാണു കരുതുന്നത്.
സാധാരണ റിയൽമി 15 പ്രോ 5G ഈ വർഷം ജൂലൈയിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന പതിപ്പിന് 31,999 രൂപയായിരുന്നു വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 33,999 രൂപയും, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 35,999 രൂപയും, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 38,999 രൂപയുമാണ് വില വരുന്നത്.
ഫ്ലോയിംഗ് സിൽവർ, വെൽവെറ്റ് ഗ്രീൻ, സിൽക്ക് പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. പ്രമുഖ സീരീസായ ഗെയിം ഓഫ് ത്രോൺസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുള്ള ഡിസൈനാകും ലിമിറ്റഡ് എഡിഷനിൽ എന്നാണു പ്രതീക്ഷിക്കുന്നത്.
ജൂലൈയിൽ പുറത്തിറക്കിയ സ്റ്റാൻഡേർഡ് മോഡലിനുള്ള അതേ സവിശേഷതകളാകും റിയൽമി 15 പ്രോ 5G ഗെയിം ഓഫ് ത്രോൺസ് ലിമിറ്റഡ് എഡിഷനുമുണ്ടാവുക. 1.5K റെസല്യൂഷനോടുകൂടിയ (2,800×1,280 പിക്സലുകൾ) 6.8 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 144Hz വരെ റിഫ്രഷ് റേറ്റ്, 2,500Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ എന്നിവ ഇത് പിന്തുണയ്ക്കുന്നു, കൂടാതെ 6,500 nits പീക്ക് ബ്രൈറ്റ്നസ് വരെ എത്താനും കഴിയും. ഇതിൻ്റെ സ്‌ക്രീൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്, 12GB വരെ LPDDR4X റാമും 512GB വരെ UFS 3.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. റിയർ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ സോണി IMX896 പ്രധാന സെൻസറും 50 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്നു, മുൻവശത്ത് 50 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.
80W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള വലിയ 7,000mAh ബാറ്ററിയാണ് ഫോണിലുണ്ടോ വുക. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിന് IP66, IP68, IP69 റേറ്റിംഗുകളും ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5G, 4G, വൈ-ഫൈ, ബ്ലൂടൂത്ത് 5.4, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് മറ്റ് സവിശേഷതകൾ.
പരസ്യം
പരസ്യം