വൺപ്ലസിൻ്റെ രണ്ടു ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരുന്നു; വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവയുടെ ലോഞ്ച് തീയ്യതി തീരുമാനമായി

വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവ ചൈനയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി പ്രഖ്യാപിച്ചു

വൺപ്ലസിൻ്റെ രണ്ടു ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരുന്നു; വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവയുടെ ലോഞ്ച് തീയ്യതി തീരുമാനമായി

Photo Credit: weibo / OnePlus

ചൈനയിൽ ഒക്ടോബർ 27, 2025-ന് വൺപ്ലസ് 15 സീരീസ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെടും. ഇതിൽ വൺപ്ലസ് 15 ഫ്ലാഗ്ഷിപ്പ് മോഡലും, വൺപ്ലസ് ഏസ് 6 സബ്-ഫ്ലാഗ്ഷിപ്പ് മോഡലും ഉൾപ്പെടുന്നു

ഹൈലൈറ്റ്സ്
  • ഒക്ടോബർ 27-നാണ് വൺപ്ലസ് 13, വൺപ്ലസ് ഏയ്സ് 6 എന്നീ ഫോണുകൾ ചൈനയിൽ ലോഞ്ച് ച
  • ഓപ്പോ ഇ ഷോപ്പ്, ജെഡി മാൾ എന്നിവയിലൂടെ ഫോൺ പ്രീ ബുക്കിംഗ് ചെയ്യാനാകും
  • വൺപ്ലസ് 15-ൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പാണ് ഉണ്ടാവുക
പരസ്യം

ലോഞ്ചിങ്ങ് തീയ്യതിയുമായി ബന്ധപ്പെട്ട് ഇന്നലെ മുതൽ ആരംഭിച്ച ആശയക്കുഴപ്പം പരിഹരിച്ച്, വൺപ്ലസ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 15-ന്റെ ലോഞ്ച് തീയതി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഒക്ടോബർ 17-ന് ഫോൺ ലോഞ്ച് ചെയ്യുമെന്ന തരത്തിൽ ഇന്നലെ മുതൽ പുറത്തു വരുന്ന റിപ്പോർട്ടുകളെ തള്ളി ഒക്ടോബർ അവസാനമാണു ചൈനയിൽ വൺപ്ലസ് 15 ഔദ്യോഗികമായി ലോഞ്ച് ചെയ്യുകയെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ ഫോണിനൊപ്പം, വൺപ്ലസ് എയ്‌സ് 6 എന്ന പേരിൽ മറ്റൊരു ഫോണും വൺപ്ലസ് പുറത്തിറക്കും. രണ്ട് ഫോണുകളുടെയും പൂർണ്ണമായ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ചൈനയിൽ വൺപ്ലസിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ഹാൻഡ്‌സെറ്റുകൾ ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇപ്പോൾ കമ്പനിയുടെ വെബ്‌സൈറ്റിലൂടെ ഈ ഫോണുകൾ മുൻകൂട്ടി റിസർവ് ചെയ്യാൻ കഴിയും. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വൺപ്ലസ് 13-ൻ്റെ പിൻഗാമിയായാണ് വൺപ്ലസ് 15 എത്തുന്നത്. പതിവുപോലെ ചൈനയിൽ അവതരിപ്പിക്കുന്ന ഏയ്സ് 6 മോഡൽ ഇന്ത്യയിൽ എത്തുമ്പോൾ വൺപ്ലസ് 15R എന്ന മോഡലായി മാറിയേക്കാം.

വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവയുടെ ലോഞ്ച് വിവരങ്ങൾ:

ഒക്ടോബർ 27-ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് (ഇന്ത്യയിൽ വൈകുന്നേരം 4:30) ചൈനയിൽ വൺപ്ലസ് 15 ലോഞ്ച് ചെയ്യുമെന്ന് സാമൂഹ്യമാധ്യമമായ വെയ്ബോയിലൂടെ വൺപ്ലസ് പ്രഖ്യാപിച്ചു. വൺപ്ലസ് ഏയ്സ് 6 എന്ന ഫോണും ഇതിനൊപ്പം ലോഞ്ച് ചെയ്യും. ഇതിനെക്കുറിച്ച് കമ്പനി ഇതുവരെ കൂടുതൽ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. ഏയ്സ് 6 ഫോണിൻ്റെ ഡിസൈൻ സംബന്ധിച്ചു സൂചന നൽകുന്ന ടീസർ വൺപ്ലസ് പങ്കുവെച്ചിരുന്നു.

വൺപ്ലസ് ഏയ്സ് 6-ന് വൺപ്ലസ് 15-ന് സമാനമായ ക്യാമറ ഡിസൈൻ തന്നെയാകും എന്നാണു കാണാൻ കഴിയുന്നത്. പക്ഷേ വൺപ്ലസ് 15-ൽ മൂന്നു സെൻസറുകളുള്ളപ്പോൾ വൺപ്ലസ് ഏയ്സ് 6-ൽ രണ്ട് സെൻസറുകളാണ് ഉള്ളത്. ഫോൺ മൂന്നു നിറങ്ങളിൽ ആയിരിക്കുമെന്നു ടീസർ സൂചന നൽകുന്നു. പിന്നിൽ "Ace" ബ്രാൻഡിംഗ് ഉള്ള സിൽവർ വേരിയൻ്റും കൂടുതൽ മനോഹരമായ വൈറ്റ്, ബ്ലൂ/ബ്ലാക്ക് വേരിയൻ്റും കാണാൻ കഴിയും.

വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവ ഓപ്പോ ഇ-ഷോപ്പ്, ജെഡി മാൾ, മറ്റ് ഓൺലൈൻ സ്റ്റോറുകൾ എന്നിവയിൽ പ്രീ-റിസർവേഷനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബർ 27-ന് ലോഞ്ച് ചെയ്തതിന് ശേഷം അവ വാങ്ങാൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവയിൽ പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ:

ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന വൺപ്ലസിൻ്റെ ആദ്യത്തെ സ്മാർട്ട്‌ഫോൺ വൺപ്ലസ് 15 ആയിരിക്കുമെന്ന കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 165Hz റീഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 1.5K OLED സ്‌ക്രീൻ ഇതിനുണ്ടാകും. വൺപ്ലസ് 15-ന് 7,000mAh ബാറ്ററിയുണ്ടാക്കും എന്നതും സ്ഥിരീകരിച്ചിട്ടുണ്ട്. 100W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെയും 50W വയർലെസ് ഫാസ്റ്റ് ചാർജിംഗിനെയും ഈ ബാറ്ററി പിന്തുണയ്ക്കും.

മറുവശത്ത്, വൺപ്ലസ് ഏയ്സ് 6-ന് 120Hz റിഫ്രഷ് റേറ്റ് ഉള്ള 1.5K BOE OLED സ്‌ക്രീൻ ഉണ്ടാകുമെന്നു പറയപ്പെടുന്നു. സുരക്ഷയ്ക്കായി ഡിസ്‌പ്ലേയുടെ അടിഭാഗത്തായി ഒരു അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടുത്തിയേക്കാം. റിപ്പോർട്ടുകൾ പ്രകാരം, ഈ ഹാൻഡ്‌സെറ്റിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ആയിരിക്കും ഉപയോഗിക്കുക. വൺപ്ലസ് ഏയ്സ് 6-ന് 7,800mAh ബാറ്ററി ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ ബാറ്ററി 120W ഫാസ്റ്റ് വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണ്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളും; വാവെയ് നോവ ഫ്ലിപ് എസ് വിപണിയിൽ എത്തി
  2. ലിക്വിഡ് ഗ്ലാസ് ഇൻ്റർഫേസിനെ ഇഷ്ടത്തിനനുസരിച്ചു മാറ്റാൻ ഓപ്ഷനുമായി ആപ്പിളിൻ്റെ പുതിയ അപ്ഡേറ്റ്; വിശദമായി അറിയാം
  3. വിവോ ഫോണുകളെ കൂടുതൽ ശക്തമാക്കാൻ ഒറിജിൻഒഎസ് 6 അപ്ഡേറ്റ് എത്തുന്നു; ഇന്ത്യയിൽ ആരംഭിക്കുന്ന തീയ്യതി സ്ഥിരീകരിച്ചു
  4. വമ്പൻമാർക്ക് ഇവൻ വെല്ലുവിളിയാകും; വൺപ്ലസ് 15-ൻ്റെ കളർ ഓപ്ഷൻ, ഡിസൈൻ വിവരങ്ങൾ പുറത്ത്
  5. വിപണി കീഴടക്കാൻ പുതിയ അവതാരം; ലോഞ്ചിങ്ങിന് ഒരുങ്ങുന്ന വൺപ്ലസ് ഏയ്സ് 6-ൻ്റെ ചില സവിശേഷതകൾ പുറത്ത്
  6. വൺപ്ലസിൻ്റെ രണ്ടു ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരുന്നു; വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവയുടെ ലോഞ്ച് തീയ്യതി തീരുമാനമായി
  7. ചൈനയിൽ ലോഞ്ച് ചെയ്ത ഓപ്പോ ഫൈൻഡ് X9 സീരീസ് ഇന്ത്യയിലേക്ക്; ലോഞ്ച് തീയ്യതിയും വിവരങ്ങളും അറിയാം
  8. കളത്തിലുള്ള വമ്പന്മാരൊന്നു മാറി നിന്നോ; ഓപ്പോ ഫൈൻഡ് X9, ഓപ്പോ ഫൈൻഡ് X9 പ്രോ എന്നിവ ലോഞ്ച് ചെയ്തു
  9. വാട്സ്ആപ്പ് പുതിയ ഫീച്ചറിൻ്റെ പണിപ്പുരയിൽ; ഉടനെ തന്നെ ലോഞ്ച് ചെയ്യുമെന്നു സൂചനകൾ
  10. താപനില നിരീക്ഷിക്കാനുള്ള സംവിധാനവുമായി ഓപ്പോ വാച്ച് എസ് ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »