റെഡ്മി K90-യുടെ ഡിസൈൻ, മറ്റു പ്രധാന സവിശേഷതകൾ പുറത്തു വിട്ട് കമ്പനി
Photo Credit: Redmi
Redmi K90 ഡിസൈൻ, പ്രധാന സവിശേഷതകൾ ഒക്ടോബർ 23ന് ലോഞ്ച്
സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം സ്ഥാപിക്കുന്നതിനു വേണ്ടി മറ്റൊരു ടോപ് എൻഡ് മോഡലുമായി ഷവോമി. ഒക്ടോബർ 23-ന് റെഡ്മി K90 ചൈനയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ്. ഇതിനൊപ്പം റെഡ്മി K90 പ്രോ മാക്സ് എന്ന വേരിയൻ്റും പുറത്തിറങ്ങും. ഒഫീഷ്യൽ റിലീസിങ്ങിനു മുൻപായി, സ്റ്റാൻഡേർഡ് റെഡ്മി K90 മോഡലിന്റെ ഡിസൈൻ സംബന്ധിച്ച വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടുണ്ട്. ഫോണിന്റെ പ്രധാന സവിശേഷതകളായ ഡിസ്പ്ലേ, ബാറ്ററി, ക്യാമറ സ്പെസിഫിക്കേഷനുകൾ എന്നിവയും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് ടെക് കമ്പനിയായ ഷവോമി റെഡ്മി K90 പ്രോ മാക്സിനെക്കുറിച്ചുള്ള വിശദാംശങ്ങളും കുറച്ചു ദിവസങ്ങൾക്കു മുൻപു പുറത്തു വിട്ടിരുന്നു. സ്റ്റാൻഡേർഡ് വേരിയൻ്റിൽ നിന്നും വ്യത്യസ്തമായ ലുക്ക് നൽകുന്ന ഒരു ഡെനിം-ടെക്സ്ചർഡ് ബാക്ക് പാനൽ ഓപ്ഷൻ പ്രോ മാക്സ് മോഡലിന് ഉണ്ടായിരിക്കും. രണ്ട് സ്മാർട്ട്‌ഫോണുകളും അവയുടെ ഡിസൈനും സവിശേഷതകളും കൊണ്ട് ശ്രദ്ധ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബർ 23-ന് നടക്കുന്ന ഔദ്യോഗിക ലോഞ്ചിൽ രണ്ട് ഫോണുകളുടെയും പൂർണമായ സവിശേഷതകളും വിലയും വെളിപ്പെടുത്തും.
സാധാരണ റെഡ്മി K90 ഫോണിൻ്റെ ഡിസൈൻ സംബന്ധിച്ച വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടുണ്ട്. പ്രോ മാക്സ് മോഡലിന് സമാനമായി ഫോണിന് പിന്നിൽ ദീർഘചതുരാകൃതിയിലുള്ള ക്യാമറ ഏരിയയുണ്ട്. ഈ ക്യാമറ ഏരിയയുടെ ഇടതുവശത്തായി മൂന്ന് ക്യാമറ ലെൻസുകളും ഒരു എൽഇഡി ഫ്ലാഷും ഉണ്ട്. ക്യാമറ ഏരിയയുടെ വലതുവശത്തായി “സൗണ്ട് ബൈ ബോസ്” എന്ന ലോഗോയും കാണിക്കുന്നുണ്ട്.
മുൻവശത്ത് വളരെ നേർത്തതും തുല്യവുമായ ബെസലുകളുള്ള ഫ്ലാറ്റ് ഡിസ്പ്ലേയാണുള്ളത്. മുൻ ക്യാമറ സ്ക്രീനിന്റെ മധ്യഭാഗത്ത് ഒരു ചെറിയ ദ്വാരത്തിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്നു. ഫോണിന്റെ വലതുവശത്ത് വോളിയം കൺട്രോളും പവർ ബട്ടണും ഉണ്ട്. റെഡ്മി K90 വൈറ്റ്, പർപ്പിൾ നിറങ്ങളിൽ ലഭ്യമാകും, മറ്റൊരു പോസ്റ്റിൽ ലൈറ്റ് ബ്ലൂ നിറത്തിലും ഈ ഫോൺ കാണിക്കുന്നു.
റെഡ്മി K90 ഫോണിൻ്റെ ഡിസ്പ്ലേക്ക് 6.59 ഇഞ്ച് വലിപ്പമാണുള്ളത്. റെഡ്മി പറയുന്നതനുസരിച്ച്, കുറഞ്ഞ വലുപ്പം കാരണം ഒരു കൈകൊണ്ട് ഫോൺ അനായാസമായി ഉപയോഗിക്കാൻ കഴിയും. മൊത്തത്തിൽ, ക്യാമറ ലേഔട്ടും ബ്രാൻഡിംഗും ഉൾപ്പെടെ, സ്റ്റാൻഡേർഡ് K90 പ്രോ മാക്സിന് സമാനമായ ഡിസൈൻ തന്നെയാണ് സാധാരണ K90-ക്കും.
മുൻഗാമികളെ അപേക്ഷിച്ച് നിരവധി മെച്ചപ്പെടുത്തലുകളോടെയാണ് റെഡ്മി K90 പുറത്തിറങ്ങുന്നത്. ഐഫോൺ 17-ൽ ഉപയോഗിച്ചതിന് സമാനമായി, പ്രത്യേക കോൾഡ്-സ്കൾപ്റ്റിംഗ് പ്രക്രിയയിലൂടെ നിർമ്മിച്ച പ്രീമിയം ഡിസൈൻ ഫോണിൽ ഉണ്ടാകുമെന്ന് കമ്പനി പറയുന്നു. ഷവോമി 17 പ്രോ മാക്സിലേതിന് സമാനമായ സൂപ്പർ പിക്സൽ സാങ്കേതികവിദ്യ ഡിസ്പ്ലേയിൽ ഉപയോഗിക്കും. ബോസ് ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകളും റെഡ്മി K90 ഫോണിൽ ഉണ്ടായിരിക്കും.
ക്യാമറകളെ നോക്കുമ്പോൾ, റെഡ്മി കെ സീരീസിൽ ഒരു പുതിയ 2.5x “ഗോൾഡൻ ടെലിഫോട്ടോ” ലെൻസ് ചേർത്തിട്ടുണ്ട്. കൂടുതൽ വ്യക്തവും സ്വാഭാവികവുമായ പോർട്രെയിറ്റ് ഫോട്ടോകൾ എടുക്കുന്നതിനു വേണ്ടിയാണ് ഈ ലെൻസ് ഡിസൈൻ ചെയ്തിരിക്കുന്നത്. റെഡ്മി K90 ഫോണിൽ വലിയ 7,100mAh “ഷവോമി ജിൻഷാജിയാങ്” ബാറ്ററി (ഔദ്യോഗികമായി 6,960mAh എന്ന് റേറ്റു ചെയ്തിരിക്കുന്നു) ഉണ്ടായിരിക്കും, ഇത് 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണ്. നിലവാരമുള്ള ഡിസൈൻ, ശക്തമായ പെർഫോമൻസ്, മികച്ച ഡിസ്പ്ലേ, മികച്ച ഓഡിയോ, മെച്ചപ്പെട്ട ഫോട്ടോഗ്രാഫി എന്നിവ റെഡ്മി K90 നൽകുമെന്നു പ്രതീക്ഷിക്കാം.
ces_story_below_text
പരസ്യം
പരസ്യം