റിയൽമി P3 ലൈറ്റ് 5G ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു
Photo Credit: Realme
റിയൽമി പി3 ലൈറ്റ് 5ജിയിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്
ലോവർ മിഡിൽ റേഞ്ച് കാറ്റഗറിയിൽ വരുന്ന റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി P3 ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മൂന്ന് നിറങ്ങളിൽ വരുന്ന ഈ ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് കരുത്തു നൽകുന്നത്. 6 ജിബി വരെ റാമുമായി വരുന്ന ഈ ഫോണിന് 6,000mAh ബാറ്ററി കപ്പാസിറ്റിയുണ്ടെന്നത് ഒരു പ്രധാന സവിശേഷതയാണ്. ഇതു 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. സെക്കൻഡിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. റിയൽമി P3 ലൈറ്റ് 5G-യിൽ 32 മെഗാപിക്സൽ റിയർ ക്യാമറയാണു നൽകിയിരിക്കുന്നത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP64 റേറ്റിംഗും ഇതിനുണ്ട്. കരുത്തുറ്റ ബാറ്ററി, ഫാസ്റ്റ് ചാർജിംഗ്, മികച്ച ചിപ്‌സെറ്റ്, വാട്ടർ റെസിസ്റ്റന്റ് ഡിസൈൻ എന്നിങ്ങനെ മികച്ച സവിശേഷതകളുള്ള ഒരു ഫോൺ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകും എന്നതിനാൽ റിയൽമി P3 ലൈറ്റ് 5G-യുടെ വിൽപ്പന ആരംഭിക്കുന്നതിനായി കാത്തിരിക്കുന്ന നിരവധി പേരുണ്ട്.
റിയൽമി P3 ലൈറ്റ് 5G ഫോണിൻ്റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 12,999 രൂപയാണ് വില, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയും വില വരുന്നു. ലില്ലി വൈറ്റ്, പർപ്പിൾ ബ്ലോസം, മിഡ്‌നൈറ്റ് ലില്ലി എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാണ്.
ലോഞ്ച് ഓഫറായി, 4 ജിബി പതിപ്പ് 10,499 രൂപയ്ക്കും 6 ജിബി പതിപ്പ് 11,499 രൂപയ്ക്കും ലഭ്യമാകും. സെപ്റ്റംബർ 22, ഇന്ത്യൻ സമയം പുലർച്ചെ 12:00 മണി മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും റിയൽമിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലൂടെയും ഫോൺ വിൽപ്പനയ്‌ക്കെത്തും.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ പ്രവർത്തിക്കുന്നഡ്യുവൽ സിം (നാനോ+നാനോ) സ്മാർട്ട്‌ഫോണാണ് റിയൽമി P3 ലൈറ്റ് 5G. ഇത്. 6.67 ഇഞ്ച് HD+ ഡിസ്‌പ്ലേയുമായി (720×1,604 പിക്‌സൽ) വരുന്നതിനൊപ്പം 120Hz റിഫ്രഷ് റേറ്റ്, 120Hz ടച്ച് സാമ്പിൾ റേറ്റ്, 625nits പീക്ക് ബ്രൈറ്റ്‌നസ് ലെവൽ എന്നിവയെ പിന്തുണയ്ക്കുന്നു.
6nm ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 6GB വരെ റാമും 128GB വരെ സ്റ്റോറേജും ഇതിനുണ്ട് സ്റ്റോറേജ് microSD കാർഡ് ഉപയോഗിച്ച് 2TB വരെ വികസിപ്പിക്കാം.
റിയൽമി P3 ലൈറ്റ് 5G-യിൽ f/1.8 അപ്പേർച്ചറുള്ള 32MP റിയർ ക്യാമറയുണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ക്യാമറയും നൽകിയിരിക്കുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള IP64 റേറ്റിംഗും നനഞ്ഞ കൈകൾ ആണെങ്കിലും സ്‌ക്രീൻ സുഗമമായി ഉപയോഗിക്കാൻ അനുവദിക്കുന്ന "റെയിൻവാട്ടർ സ്മാർട്ട് ടച്ച്" സവിശേഷതയും ഫോണിലുണ്ട്.
5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ, OReality ഓഡിയോ സപ്പോർട്ട് എന്നിവയും ഫിംഗർപ്രിന്റ് സെൻസർ, ആക്‌സിലറോമീറ്റർ, ലൈറ്റ് സെൻസർ, ഫ്ലിക്കർ സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ തുടങ്ങി ഒന്നിലധികം സെൻസറുകളും ഇതിലുണ്ട്.
45W ഫാസ്റ്റ് ചാർജിംഗുള്ള വലിയ 6,000mAh ബാറ്ററിയാണ് റിയൽമി P3 ലൈറ്റ് 5G-യിൽ ഉള്ളത്. ആർമർഷെൽ ടഫ് ബിൽസുള്ള ഫോൺ മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് ടെസ്റ്റുകളിലും വിജയിച്ചതാണ്. 197 ഗ്രാം ഭാരവും 165.70×76.22×7.94 മില്ലിമീറ്റർ വലിപ്പവുമാണ് ഈ ഫോണിനുള്ളത്.
പരസ്യം
പരസ്യം