“മെൻഷൻ ഓൾ” ഫീച്ചർ ഗ്രൂപ്പുകളിൽ ഉൾപ്പെടുത്താൻ വാട്സ്ആപ്പ്
Photo Credit: WhatsApp
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ “മെൻഷൻ ഓൾ” ഫീച്ചർ ഉടൻ എത്തുന്നു
വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്ന പുതിയ “മെൻഷൻ ഓൾ” ഫീച്ചർ ഏറ്റവും പുതിയ ബീറ്റ അപ്‌ഡേറ്റിലൂടെ പുറത്തിറക്കാൻ തുടങ്ങി. വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളിൽ എല്ലാവരെയും ഒറ്റയടിക്ക് മെൻഷൻ ചെയ്യാനുള്ള എളുപ്പമാർഗ്ഗം നൽകുന്നതാണ് ഈ ഫീച്ചർ. വാട്സ്ആപ്പ് ഇതു വികസിപ്പിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ച് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ, ഗൂഗിൾ പ്ലേ സ്റ്റോർ ബീറ്റ പ്രോഗ്രാം വഴി, ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ചില ബീറ്റാ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്. മെൻഷൻ മെനുവിൽ ഒരു റെഡിമെയ്ഡ് “@all” ടാഗ് പുതിയ അപ്‌ഡേറ്റ് ചേർക്കുന്നു. ഈ ടാഗ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരു ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും ഒരേ സമയം മെൻഷൻ ചെയ്യാൻ കഴിയും. നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്താൽ പോലും, ഗ്രൂപ്പിലെ ഓരോ വ്യക്തിക്കും പ്രധാന സന്ദേശങ്ങളുടെ അറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു. ഗ്രൂപ്പ് ആശയവിനിമയം സുഗമമാക്കുന്നതിനും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കിടുന്ന പ്രധാന അപ്‌ഡേറ്റുകൾ എല്ലാവരും അറിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ ഫീച്ചർ ലക്ഷ്യമിടുന്നു.
WABetaInfo റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, വാട്ട്‌സ്ആപ്പ് "മെൻഷൻ ഓൾ" എന്ന പുതിയ ഫീച്ചർ ഇപ്പോൾ പരീക്ഷിച്ചു വരികയാണ്. ആൻഡ്രോയിഡ് പതിപ്പ് 2.25.31.9-നുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ അപ്‌ഡേറ്റ് വഴി ഈ ഫീച്ചർ ഇപ്പോൾ ചില ബീറ്റാ ടെസ്റ്റർമാർക്ക് ലഭ്യമാണ്, ഇത് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇത് ഘട്ടം ഘട്ടമായാകും പുറത്തിറങ്ങുക. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഇതെത്തുമെന്നു പ്രതീക്ഷിക്കുന്നു.
ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിലെ ഓരോ വ്യക്തിയെയും ഒന്നൊന്നായി ടാഗ് ചെയ്യുന്നതിന് പകരം എല്ലാവരെയും ഒരേസമയം മെൻഷൻ ചെയ്യാനായി "@all" എന്ന് ടൈപ്പ് ചെയ്താൽ മതി. ഇത് പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ പങ്കിടുന്നത് എളുപ്പമാക്കുകയും ആക്റ്റീവായ ഗ്രൂപ്പുകളിൽ പ്രധനപ്പെട്ട സന്ദേശങ്ങൾ നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ഗ്രൂപ്പിന്റെ വലുപ്പമനുസരിച്ച് പുതിയ "@all" മെൻഷൻ്റെ നിയമങ്ങളിൽ മാറ്റം ഉണ്ടാകുമെന്ന് ഫീച്ചർ ട്രാക്കർ പറയുന്നു. ചെറിയ ഗ്രൂപ്പുകളിൽ, ഒരേസമയം എല്ലാവരെയും ടാഗ് ചെയ്യാൻ ആർക്കും ഇത് ഉപയോഗിക്കാനാകും. എന്നാൽ വലിയ ഗ്രൂപ്പുകളിൽ, സ്പാമും വളരെയധികം അലേർട്ടുകളും തടയാൻ അഡ്മിൻമാർക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയൂ. 32-ൽ കൂടുതൽ അംഗങ്ങളുള്ള ഗ്രൂപ്പുകളെ വലുതായാണ് വാട്ട്‌സ്ആപ്പ് കണക്കാക്കുന്നു, എന്നാൽ ഭാവിയിലെ അപ്‌ഡേറ്റുകളിൽ ഈ സംഖ്യയിൽ മാറ്റം വന്നേക്കാം.
ഓരോ അംഗത്തെയും പ്രത്യേകം ടാഗ് ചെയ്യേണ്ടതില്ല എന്നതിനാൽ @all എന്ന പുതിയ മെൻഷൻ ഫീച്ചർ ഉപയോക്താക്കളുടെ സമയം ലാഭിക്കും. ഇത് ആശയവിനിമയം കൂടുതൽ വ്യക്തതയോടെയും വേഗത്തിലുള്ളതുമാക്കും. അംഗങ്ങൾ വേഗത്തിൽ പ്രതികരിക്കേണ്ടപ്പോഴും, പ്രധാന അപ്‌ഡേറ്റുകൾ അടിക്കടി പങ്കിടുന്ന ഗ്രൂപ്പുകളിലും ഇതു ഗുണകരമാണ്.
വലുതോ ചെറുതോ ആയ ഏത് ഗ്രൂപ്പിലെയും, @all എന്ന മെൻഷൻ വഴിയുള്ള അറിയിപ്പുകൾ മ്യൂട്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഓപ്ഷനിൽ വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ഇത് ഉപയോക്താക്കൾക്ക് അവരുടെ അലേർട്ടുകളെ കൂടുതൽ നിയന്ത്രിച്ച്, അനാവശ്യമായ ശ്രദ്ധ തിരിക്കൽ കുറയ്ക്കാൻ സഹായിക്കുന്നു.
ഇതിനകം മ്യൂട്ട് ചെയ്ത ഗ്രൂപ്പുകളിൽ @all എന്ന മെൻഷൻ അവരുടെ മ്യൂട്ട് സെറ്റിങ്ങ്സിനെ ലംഘിക്കുന്നില്ലെന്ന് ഉപയോക്താക്കൾക്ക് ഉറപ്പാക്കാൻ കഴിയും. വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് പ്രധാന സന്ദേശങ്ങൾക്കായി ഈ അലേർട്ടുകൾ ആക്റ്റിവേറ്റ് ചെയ്യാം. ഈ കൺട്രോൾ നോട്ടിഫിക്കേഷൻ സെറ്റിംഗ്‌സിന് കീഴിലുള്ള ഗ്രൂപ്പ് ഇൻഫോ വിഭാഗത്തിൽ ദൃശ്യമാകും. ഉപയോക്താക്കൾക്ക് അവിടെ നിന്നും @all mention alerts എളുപ്പത്തിൽ ഓണാക്കാനും ഓഫാക്കാനും കഴിയും.
(Except for the headline, this story has not been edited by NDTV staff and is published from a press release)
പരസ്യം
പരസ്യം
Google Says Its Willow Chip Hit Major Quantum Computing Milestone, Solves Algorithm 13,000X Faster
Garmin Venu X1 With 2-Inch AMOLED Display, Up to Eight Days of Battery Life Launched in India