വിവോ Y400 5G ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു
Photo Credit: Vivo
വിവോ Y400 5G IP68+IP69 വാട്ടർ, പൊടി പ്രതിരോധ റേറ്റിംഗുകൾ പാലിക്കുമെന്ന് അവകാശപ്പെടുന്നു
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള വിവോയുടെ പുതിയ സ്മാർട്ട്‌ഫോണായ വിവോ Y400 5G തിങ്കളാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മികച്ച പെർഫോമൻസ് ഉറപ്പു നൽകുന്ന ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറാണ് ഈ മോഡലിനു കരുത്ത് നൽകുന്നത്. ഈ ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന് പവർ എഫിഷ്യൻസി ഉറപ്പു നൽകുന്ന അതിന്റെ 6,000mAh ബാറ്ററിയാണ്, ഇത് 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വിവോ Y300 സീരീസിൻ്റെ പിൻഗാമിയായെത്തുന്ന ഈ ഫോണിൽ നിരവധി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സവിശേഷതകളുള്ള Al സ്യൂട്ടും ഉൾപ്പെടുന്നുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68, IP69 റേറ്റിംഗുകളുമായാണ് വിവോ Y400 5G എത്തുന്നത്. 50 മെഗാപിക്സൽ മെയിൻ സെൻസറുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പുമായി എത്തുന്ന ഈ ഫോണിൻ്റെ മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയാണുള്ളത്. AMOLED ഡിസ്പ്ലേയും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിൻ്റ് സെൻസറുമായി എത്തുന്ന ഈ ഫോൺ വിവോയുടെ Y സീരീസിലെ പുതിയ കൂട്ടിച്ചേർക്കലാണ്.
വിവോ Y400 5G ഫോണിൻ്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡൽ 21,999 രൂപ എന്ന പ്രാരംഭ വിലയിൽ ഇന്ത്യയിൽ ലഭ്യമാകും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഉയർന്ന സ്റ്റോറേജ് വേരിയൻ്റിന് 23,999 രൂപയാണ് വില. ഗ്ലാം വൈറ്റ്, ഒലിവ് ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ പുറത്തിറങ്ങുന്നത്.
ഫോണിൻ്റെ വിൽപ്പന ഓഗസ്റ്റ് 7-ന് ഇന്ത്യയിൽ ആരംഭിക്കും. വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ, രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ നിന്ന് ഉപഭോക്താക്കൾക്ക് ഈ ഫോൺ വാങ്ങാൻ കഴിയും.
വിവോ Y400 5G മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആളുകൾ എസ്‌ബിഐ, ഡിബിഎസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്, ബോബ്‌കാർഡ്, ഫെഡറൽ ബാങ്ക് എന്നിവയിൽ നിന്നുള്ള കാർഡുകൾ ഉപയോഗിച്ചാൽ 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. സീറോ ഡൗൺ പേയ്‌മെന്റോടെ 10 മാസം വരെയുള്ള ഈസി ഇൻസ്റ്റാൾമെന്റ് പ്ലാനും വിവോ വാഗ്ദാനം ചെയ്യുന്നു.
രണ്ട് നാനോ സിം കാർഡുകളെ പിന്തുണയ്ക്കുന്ന ഒരു ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് വിവോ Y400 5G. ഇത് ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ വിവോയുടെ കസ്റ്റം ഫൺടച്ച് OS 15-ൽ പ്രവർത്തിക്കുന്നു. ഫുൾ HD+ റെസല്യൂഷനോടുകൂടിയ (1,080 × 2,400 പിക്സലുകൾ) 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ 1,800 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എത്താനും ഡിസ്പ്ലേയ്ക്കു കഴിയും.
വിവോ Y400 5G ഫോണിന് ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 2 പ്രോസസറാണ് കരുത്തു നൽകുന്നത്. ഇത് 8GB LPDDR4X റാമുമായി വരുന്നു. ആപ്പുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയ്ക്കായി 256GB വരെ UFS 3.1 ഇന്റേണൽ സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഫോട്ടോഗ്രാഫിക്കായി ഈ ഫോണിൽ ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്. പ്രധാന ക്യാമറ 50 മെഗാപിക്സൽ സോണി IMX852 സെൻസറാണ്. പോർട്രെയിറ്റ് ഷോട്ടുകൾക്കായി 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഇതിലുണ്ടാകും . മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
വിവോ Y400 5G-യിൽ 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണുള്ളത്. സുരക്ഷിതമായ അൺലോക്കിംഗിനായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഈ ഉപകരണത്തിലുണ്ട്. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നതിനായി IP68, IP69 റേറ്റിംഗുകളുമായാണ് ഈ ഫോൺ എത്തുന്നത്.
കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഇത് 5G, 4G, Wi-Fi, ബ്ലൂടൂത്ത്, GPS, OTG എന്നിവയെ പിന്തുണയ്ക്കുന്നു, കൂടാതെ ഒരു USB ടൈപ്പ്-സി പോർട്ടും ഉണ്ട്. ഫോണിന്റെ ഒലിവ് ഗ്രീൻ പതിപ്പിന് 162.29 × 75.31 × 7.90 മില്ലിമീറ്റർ വലിപ്പവും 197 ഗ്രാം ഭാരവുമുണ്ട്. അതേസമയം ഗ്ലാം വൈറ്റ് പതിപ്പിന് 7.99 മില്ലിമീറ്റർ കനവും 198 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം