ഐക്യൂ 15 കരുത്തു കാണിക്കുമെന്നുറപ്പായി; ഡിസൈൻ സംബന്ധിച്ച സൂചനകൾ പുറത്ത്

ലൈവ് ഇമേജ് പുറത്തു വന്നു; ഐക്യൂ 15-ൻ്റെ ഡിസൈൻ സൂചനകൾ പുറത്ത്.

ഐക്യൂ 15 കരുത്തു കാണിക്കുമെന്നുറപ്പായി; ഡിസൈൻ സംബന്ധിച്ച സൂചനകൾ പുറത്ത്

Photo Credit: GSM Arena

iQOO 15 live image teases sleek design confirmed 2K Samsung AMOLED display for stunning visuals

ഹൈലൈറ്റ്സ്
  • 50 മെഗാപിക്സൽ പെരിസ്കോപ്പ് ഷൂട്ടർ ഐക്യൂ 15-ൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന
  • സ്നാപ്ഡ്രാഗൺ 8 എലീറ്റ് 2 ചിപ്പ്സെറ്റാണ് ഇതിനു കരുത്തു നൽകുന്നത്
  • 100W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയാകും ഈ ഫോണിലു
പരസ്യം

ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ. അതുകൊണ്ടു തന്നെ അവരുടെ പുതിയ ഫോണുകൾ പുറത്തിറങ്ങുന്നതിനു കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ഐക്യൂ 13 പുറത്തിറങ്ങി ഏകദേശം ഒരു വർഷത്തിന് ശേഷം, കമ്പനിയുടെ പുതിയ ഫോണായ ഐക്യൂ 15 ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഈ ഫോ ൺ, അടുത്ത മാസം ചൈനയിൽ ലോഞ്ച് ചെയ്യുമെന്നാണു പ്രതീക്ഷ. ലോഞ്ചിങ്ങിനു മുൻപേ തന്നെ, പുതിയ സ്മാർട്ട്‌ഫോണിനെക്കുറിച്ച് നിരവധി റിപ്പോർട്ടുകളും ലീക്കുകളും പുറത്തു വരുന്നുണ്ട്. പെർഫോമൻസിലും ബാറ്ററി ലൈഫിലും വലിയ അപ്‌ഗ്രേഡുകൾ ഫോണിൽ ഉണ്ടായേക്കുമെന്ന് ഇവയിൽ ചില ലീക്കുകൾ സൂചിപ്പിക്കുന്നു. കമ്പനി ഇതുവരെ സ്പെസിഫിക്കേഷനുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അടുത്തിടെ ഹാൻഡ്‌സെറ്റിന്റെ ഡിസ്‌പ്ലേയെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ പങ്കിടുകയുണ്ടായി. ഇതോടൊപ്പം, ഫോണിന്റെ ഒരു ലൈവ് ഇമേജും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതു ഫോണിൻ്റെ ഡിസൈൻ സംബന്ധിച്ചുള്ള സൂചന നൽകുന്നു. ഔദ്യോഗികമായി ലോഞ്ച് ചെയ്യാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഐക്യൂ 15-ൻ്റെ ലൈവ് ഇമേജുകൾ പുറത്ത്, ഡിസൈൻ സംബന്ധിച്ച സൂചനകൾ:

വരാനിരിക്കുന്ന ഐക്യൂ 15-ന് എൻ‌ബി പ്ലസ് പാനൽ എന്ന പേരിലും അറിയപ്പെടുന്ന 2K സാംസങ് എവറസ്റ്റ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് ഐക്യൂ പ്രൊഡക്റ്റ് മാനേജർ ഗാലന്റ് വി ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിൽ സ്ഥിരീകരിച്ചു. ഉയർന്ന ബ്രൈറ്റ്നസ്, കളർ ആക്യുറസി, ശക്തമായ കോൺട്രാസ്റ്റ്, മെച്ചപ്പെട്ട ലൈറ്റ് ട്രാൻസ്മിഷൻ, കുറഞ്ഞ റിഫ്ലക്ഷൻസ് എന്നിവയുള്ളതിനാൽ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ ഈ സ്‌ക്രീൻ നൽകുമെന്ന് പറയപ്പെടുന്നു. പുതിയ എമിഷൻ മെറ്റീരിയലുകൾ ഉപയോഗിച്ച് ഇതിന് 6,000 നിറ്റ്‌സ് വരെ ബ്രൈറ്റ്നസ് കൈവരിക്കാൻ കഴിയും. ആപ്പിളിന്റെ പുതിയ ഐഫോൺ 17 പ്രോ മാക്‌സിന് സമാനമായ രീതിയിൽ ഒരു ആന്റി-റിഫ്ലക്ഷൻ കോട്ടിംഗും സ്‌ക്രീനിൽ ഉണ്ടായേക്കും.

ഐക്യൂ 15 സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് (ക്വാൽകോമിന്റെ വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5-നു സാധ്യത) ഉപയോഗിച്ച് പ്രവർത്തിക്കുമെന്നും ഈ ജീവനക്കാരൻ പറഞ്ഞു. വിപണിയിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ 8K വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഇതിൽ ഉൾപ്പെടും. പഴയ മോഡലുകളെ അപേക്ഷിച്ച് ഈ സിസ്റ്റം കൂടുതൽ മികച്ച തെർമൽ മാനേജ്‌മെൻ്റ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഐക്യുഒഒ 15 ന്റെ ഒരു ചിത്രം ആൻവിൻ (X: @ZionsAnvin) എന്ന പേരിലുള്ള ഐഡിയും ഓൺലൈനിൽ പങ്കിട്ടു. റെഡ്-വൈറ്റ് ഗ്രേഡിയന്റ് ഫിനിഷും മിനുസമാർന്ന കർവ്ഡ് എഡ്ജുകളുമുള്ള ഫോണിന്റെ റിയർ പാനലാണ് ഫോട്ടോയിൽ കാണിച്ചിരിക്കുന്നത്. ഈ ഡിസൈൻ iQOO-യുടെ വരുന്ന ഫ്ലാഗ്ഷിപ്പ് സ്റ്റൈലിൽ മാറ്റം വരുമെന്ന സൂചന നൽകുന്നു. LED റിംഗ് അല്ലെങ്കിൽ നേർത്ത വെളുത്ത ആക്സന്റ് റിംഗ് കൊണ്ട് ചുറ്റപ്പെട്ട ഒരു ഫ്ലാറ്റ് ഡിസ്പ്ലേയും വലിയ റിയർ ക്യാമറ മൊഡ്യൂളും ഈ ഫോണിലുണ്ടാകുമെന്നു ലീക്കുകൾ സൂചന നൽകുന്നു.

ഐക്യൂ 15- നിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:

സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 പ്രോസസറുമായി ഐക്യൂ 15 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നു. 7,000mAh+ ബാറ്ററിയും വേഗതയേറിയ പവർ-അപ്പുകൾക്ക് 100W വയർലെസ് ചാർജിംഗും ഇതിൽ ഉൾപ്പെട്ടേക്കാം. 16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജും ഫോണിൽ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഫോട്ടോകൾക്കായി, 50 മെഗാപിക്സൽ മെയിൻ സെൻസറും സൂം ഷോട്ടുകൾക്കായി 50 മെഗാപിക്സൽ പെരിസ്കോപ്പ് ലെൻസും ഉൾപ്പെടെ മൂന്ന് ക്യാമറകൾ പിന്നിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. 6.8 ഇഞ്ച് ഡിസ്പ്ലേ, സുരക്ഷയ്ക്കായി അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനർ, മികച്ച ശബ്ദത്തിനായി ഡ്യുവൽ സ്പീക്കറുകൾ എന്നിവയും ഈ ഫോണിൽ പ്രതീക്ഷിക്കാം.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 40 മണിക്കൂർ പ്ലേടൈമുമായി ലാവ പ്രോബഡ്സ് N33 നെക്ക്ബാൻഡ് ഇന്ത്യയിലെത്തി; വില, സവിശേഷതകൾ അറിയാം
  2. വമ്പൻ ക്യാമറ അപ്ഗ്രേഡുമായി സാംസങ്ങ് ഗാലക്സി S26 സീരീസ് എത്തും; മുഴുവൻ സവിശേഷതകളും പുറത്ത്
  3. വൺപ്ലസ് 15 സീരീസ് ഫോണുകൾ വമ്പൻ സവിശേഷതയുമായി എത്തും; ഒപി ഗെയിമിങ്ങ് കോർ ടെക്നോളജി അവതരിപ്പിക്കാൻ വൺപ്ലസ്
  4. ഡ്യുവൽ റിയർ ക്യാമറയുമായി ലാവ അഗ്നി 4 എത്തും; ബാറ്ററി സവിശേഷതകളും പുറത്തു വന്നു
  5. കാത്തിരിപ്പവസാനിപ്പിച്ച് റിയൽമി GT 8 പ്രോ നവംബറിൽ ഇന്ത്യയിലെത്തും; കൃത്യം ലോഞ്ച് തീയ്യതി പുറത്ത്
  6. ഐക്യൂ 15 നവംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും; ഫോണിൻ്റെ നിരവധി സവിശേഷതകളെ കുറിച്ച് സൂചനകൾ
  7. വമ്പൻ സവിശേഷതകളുമായി വിവോ X300 സീരീസ് ആഗോള വിപണിയിൽ എത്തി; വില, സവിശേഷതകൾ അറിയാം
  8. കളം വാഴാൻ ഐക്യൂവിൻ്റെ പുതിയ അവതാരമെത്തി; ഐക്യൂ നിയോ 11 ലോഞ്ച് ചെയ്തു
  9. മികച്ച പെർഫോമൻസും റിക്കോ ജിആർ ക്യാമറ യൂണിറ്റും; റിയൽമി GT 8 പ്രോ ഇന്ത്യയിൽ വിപണിയിലെത്തുന്ന തീയ്യതി പ്രഖ്യാപിച്ചു
  10. താങ്ങാനാവുന്ന വിലയിൽ ആമസോൺ ഫയർ ടിവി സ്റ്റിക്ക് 4K സെലക്റ്റ് ഇന്ത്യയിലെത്തി; കൂടുതൽ വിവരങ്ങൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »