വില തുച്ഛം, ഗുണം മെച്ചം; ഇൻഫിനിക്സ് ഹോട്ട് 60i 5G ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും

ഇൻഫിനിക്സ് ഹോട്ട് 60i 5G ഇന്ത്യയിലെത്താൻ ദിവസങ്ങൾ മാത്രം

വില തുച്ഛം, ഗുണം മെച്ചം; ഇൻഫിനിക്സ് ഹോട്ട് 60i 5G ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും

Photo Credit: Flipkart

ഇൻഫിനിക്സ് ഹോട്ട് 60i 5Gയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും മാറ്റ് ഫിനിഷ് ബാക്ക് പാനലും ഉണ്ടാകും

ഹൈലൈറ്റ്സ്
  • ഇൻഫിനിക്സ് ഹോട്ട് 60i 5G നാലു നിറങ്ങളിലാണു ലഭ്യമാവുക
  • ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായാണ് ഇൻഫിനിക്സ് ഹോട്ട് 60i 5G എത്തുന്നത്
  • 6,000mAh ബാറ്ററി ഈ ഫോണിൽ ഉണ്ടാകും എന്നാണു പ്രതീക്ഷിക്കുന്നത്
പരസ്യം

മിതമായ വിലയ്ക്ക് മികച്ച ഫോണുകൾ പുറത്തിറക്കി ഇന്ത്യൻ വിപണിയിൽ ശ്രദ്ധിക്കപ്പെട്ട ബ്രാൻഡായ ഇൻഫിനിക്സിൻ്റെ പുതിയ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്നു. ഇൻഫിനിക്സ് ഹോട്ട് സീരീസിലെ ആദ്യത്തെ ഫോണായ ഹോട്ട് 60i 5G ഈ മാസം തന്നെ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങും. ജൂണിൽ ബംഗ്ലാദേശിൽ ആദ്യമായി 4G വേരിയൻ്റായി ലോഞ്ച് ചെയ്ത ഫോണിൻ്റെ ഇന്ത്യയിലെ ലോഞ്ച് തീയതി സ്ഥിരീകരിക്കുന്നതും, പ്രധാന സ്പെസിഫിക്കേഷനുകളുടെ പ്രിവ്യൂ നൽകുന്നതുമായ ഒരു സ്പെഷ്യൽ പ്രൊഡക്റ്റ് പേജ് കഴിഞ്ഞ ദിവസം ഒരു ഇന്ത്യൻ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ ലൈവായി വന്നിട്ടുണ്ട്. അടുത്തിടെ, ഫോണിന്റെ പ്രോസസർ, ബാക്ക് പാനൽ ഡിസൈൻ, ബാറ്ററി വലുപ്പം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി പങ്കിട്ടിരുന്നു. മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റിലാണ് ഇൻഫിനിക്സ് ഹോട്ട് 60i 5G പ്രവർത്തിക്കുക. അതേസമയം, ബംഗ്ലാദേശിൽ അവതരിപ്പിച്ച ഹോട്ട് 60i യുടെ 4G പതിപ്പിൽ മീഡിയടെക് ഹീലിയോ പ്രോസസറാണുണ്ടായിരുന്നത്. അതിനാൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന 5G വേരിയന്റ് ഒരു നവീകരിച്ച മോഡലായിരിക്കും എന്നു പ്രതീക്ഷിക്കാം.

ഇൻഫിനിക്സ് ഹോട്ട് 60i 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി, പ്രതീക്ഷിക്കുന്ന വില എന്നീ വിവരങ്ങൾ:

ഇൻഫിനിക്സ് ഹോട്ട് 60i 5G ഓഗസ്റ്റ് 16-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഫ്ലിപ്കാർട്ട് മൈക്രോസൈറ്റ് സ്ഥിരീകരിച്ചു. ഷാഡോ ബ്ലൂ, മൺസൂൺ ഗ്രീൻ, സ്ലീക്ക് ബ്ലാക്ക്, പ്ലം റെഡ് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും. ഇന്ത്യയിൽ, ഇത് ഫ്ലിപ്കാർട്ടിലൂടെയും ഇൻഫിനിക്സ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ലഭ്യമാകും.

ട്രാൻസ്ഷൻ ഹോൾഡിംഗ്സിന്റെ ഉടമസ്ഥതയിലുള്ള ഇൻഫിനിക്സ് ജൂണിൽ ബംഗ്ലാദേശിൽ ഹോട്ട് 60i യുടെ 4G വേരിയൻ്റ് ലോഞ്ച് ചെയ്തിരുന്നു. ആ മോഡലിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉണ്ടായിരുന്നത്. BDT 13,999 (ഏകദേശം 10,000 ഇന്ത്യൻ രൂപ) ആയിരുന്നു അതിന്റെ വില.

ഹോട്ട് 60i 5G-യുടെ ഇന്ത്യയിലെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതു 4G മോഡലിന് സമാനമോ അതിൽ കുറച്ചു കൂടുതലോ ആയിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 5G അപ്‌ഗ്രേഡ് ഇന്റർനെറ്റ് വേഗതയും മികച്ച പെർഫോമൻസും വാഗ്ദാനം ചെയ്യും. ഔദ്യോഗിക ലോഞ്ചിന്റെ സമയത്ത് മുഴുവൻ സവിശേഷതകളും വിലയും പ്രഖ്യാപിക്കുന്നുണ്ടാകും.

ഇൻഫിനിക്സ് ഹോട്ട് 60i 5G-യിൽ പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ:

സാധാരണക്കാരുടെ സ്മാർട്ട്ഫോൺ ബ്രാൻഡായ ഇൻഫിനിക്സ് പുതിയ ഫോണിൽ മികച്ച ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള XOS 15-ലാണ് ഇൻഫിനിക്സ് ഹോട്ട് 60i 5G പ്രവർത്തിക്കുക. HD+ റെസല്യൂഷനോടുകൂടിയ 6.75 ഇഞ്ച് ഡിസ്‌പ്ലേ 120Hz റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു.

മികച്ച പെർഫോമൻസിനും 5G കണക്റ്റിവിറ്റിക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 6,000mAh ബാറ്ററിയാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന്. ഇൻഫിനിക്‌സിന്റെ അഭിപ്രായത്തിൽ, ഈ പ്രൈസ് റേഞ്ചിൽ ഇത്രയും വലിയ ബാറ്ററി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഫോണാണിത്. ഒറ്റ ചാർജിൽ 128 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് നൽകാൻ ഇതിനു കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഫോട്ടോഗ്രാഫിക്ക്, ഇൻഫിനിക്സ് ഹോട്ട് 60i 5G ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. ഡ്യുവൽ എൽഇഡി ഫ്ലാഷ് ലൈറ്റുകളുടെ പിന്തുണയുള്ള 50 മെഗാപിക്സൽ സെൻസറായിരിക്കും പ്രൈമറി ലെൻസ്. സ്റ്റേബിൾ ലൈറ്റിംഗിനായി HDR മോഡ്, വിശാലമായ ദൃശ്യങ്ങൾ പകർത്തുന്നതിനുള്ള പനോരമ മോഡ് തുടങ്ങിയ സവിശേഷതകൾ ക്യാമറയിലുണ്ടാകും. റിയർ ഡിസൈനിൽ ചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡ് ഉൾപ്പെടുന്നു, റിയർ പാനലിൽ വളരെ മിനുസമാർന്ന മാറ്റ് ഫിനിഷും ഉണ്ടാകും.

പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുക്കുന്നതിൽ IP64 റേറ്റിങ്ങാണ് ഈ ഫോണിനുള്ളത്. മൊബൈൽ ഡാറ്റയോ നെറ്റ്‌വർക്ക് കവറേജോ ഇല്ലാതിരിക്കുന്ന സമയത്തും നേരിട്ട് ആശയവിനിമയം നടത്താൻ അനുവദിക്കുന്ന ബ്ലൂടൂത്ത് വഴിയുള്ള വാക്കി-ടോക്കി കണക്റ്റിവിറ്റിയാണ് ഇതിന്റെ മറ്റൊരു പ്രധാന പ്രത്യേകത. കൂടാതെ, വിവിധ AI- പവർ ടാസ്‌ക്കുകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വൺ-ടാപ്പ് ഇൻഫിനിക്‌സ് AI ടൂളും ഇതിനൊപ്പമുണ്ടാകും.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വില തുച്ഛം, ഗുണം മെച്ചം; ഇൻഫിനിക്സ് ഹോട്ട് 60i 5G ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും
  2. കാത്തിരിക്കുന്ന സ്മാർട്ട്ഫോൺ ഉടനെ അവതരിക്കും; ഐക്യൂ 15 ലോഞ്ചിങ്ങ് തീയ്യതി സംബന്ധിച്ചു സൂചനകൾ പുറത്ത്
  3. ഓണത്തിനു ടെലിവിഷൻ വിപണി ഇവൻ കീഴടക്കും; വിയു ഗ്ലോ ക്യുഎൽഇഡി ടിവി 2025 ഡോൾബി എഡിഷൻ ഇന്ത്യയിലെത്തി
  4. ഇവർ സ്മാർട്ട്ഫോൺ വിപണി കീഴടക്കും; റിയൽമി P4 സീരീസിൻ്റെ പ്രധാന സവിശേഷതകൾ സ്ഥിരീകരിച്ചു
  5. മെലിഞ്ഞ സുന്ദരി എത്തി; ലാവ ബ്ലേസ് അമോലെഡ് 2 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  6. നിങ്ങളോടു ചൂടാകാത്ത ഫോണുകളിതാ; ഓപ്പോ K13 ടർബോ പ്രോ, ഓപ്പോ K13 ടർബോ എന്നിവ ഇന്ത്യയിലെത്തി
  7. നെറ്റ്‌വർക്ക് ഇല്ലെങ്കിലും ആശയവിനിമയം നടത്താം; ടെക്നോ സ്പാർക്ക് ഗോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി അറിയാം
  8. ഒറ്റയടിക്ക് 21 ടിവികൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; പാനസോണിക് രണ്ടും കൽപ്പിച്ചു തന്നെ
  9. മെലിഞ്ഞു സുന്ദരിയായി ലാവ ബ്ലേസ് അമോലെഡ് 2 5G; ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും
  10. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി ഇവൻ ഭരിക്കും; സാംസങ്ങ് ഗാലക്സി A17 5G ലോഞ്ച് ചെയ്തു
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »