വൺപ്ലസ് ഏയ്സ് 6 ലോഞ്ചിങ്ങ് ഉടനെ; ഫോണിൻ്റെ കളർ, ഡിസൈൻ വിവരങ്ങൾ പുറത്ത്
Photo Credit: weibo / OnePlus
OnePlus Ace 6: സ്നാപ്ഡ്രാഗൺ 8 എലൈറ്റ്, 6.83″ OLED, 7800mAh, 165Hz
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വൺപ്ലസ് 13-ൻ്റെ പിൻഗാമിയായ വൺപ്ലസ് 15 ഈ മാസം അവസാനം ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഇതിനൊപ്പം മറ്റൊരു ഫോൺ കൂടി ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡ് അവതരിപ്പിക്കുന്നുണ്ട്. വൺപ്ലസ് ഏയ്സ് 6 എന്ന മോഡലാണ് വൺപ്ലസ് 15-നൊപ്പം ചൈനയിൽ അവതരിപ്പിക്കാൻ പോകുന്നത്. പുതിയ എയ്‌സ് സീരീസ് ഫോണിനെക്കുറിച്ച് വൺപ്ലസ് കൂടുതൽ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെങ്കിലും അടുത്തിടെ, കമ്പനി പുറത്തിറക്കിയ ഒരു ടീസർ ഏയ്സ് 6-ന്റെ ഡിസൈൻ, കളർ ഓപ്ഷനുകൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ നൽകുന്നതാണ്. ടീസർ പ്രകാരം, മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ പുറത്തു വരിക. ഈ നിറങ്ങളിൽ ഒരെണ്ണത്തിനു പിന്നിൽ "ACE" ലോഗോയും ഉണ്ടായിരിക്കും. വളരെയധികം ആരാധകരുള്ള ബ്രാൻഡായ വൺപ്ലസിൻ്റെ പുതിയ രണ്ടു ഫോണുകൾ ഒരുമിച്ച് ലോഞ്ച് ചെയ്യാനൊരുങ്ങുമ്പോൾ സ്മാർട്ട്ഫോൺ പ്രേമികൾ പ്രതീക്ഷയിലാണ്. ലോഞ്ചിങ്ങ് തീയ്യതി അടുക്കുമ്പോൾ ഈ ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വൺപ്ലസ് പുറത്തു വിടും എന്നു പ്രതീക്ഷിക്കാം.
വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് വൺപ്ലസ് ഏയ്സ് 6-ന്റെ ഡിസൈൻ ടീസർ പുറത്തു വന്നിരിക്കുന്നത്. ഫോൺ സിൽവർ നിറത്തിലാണു കാണപ്പെടുന്നത്. ഇതിനു പിന്നിൽ ലംബമായി "ACE" എന്നും എഴുതിയിട്ടുണ്ട്. ഫോണിന്റെ മുകളിൽ ഇടത് കോണിലായി സജ്ജീകരിച്ചിരിക്കുന്ന പുതിയ ക്യാമറ ഡിസൈൻ വൺപ്ലസ് 15-ലെ ക്യാമറ സെറ്റപ്പിനു സമാനമാണ്. വൺപ്ലസ് എയ്സ് 6 ഒക്ടോബർ 27-നാണ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്.
സാധാരണയായി ട്രിപ്പിൾ റിയർ ക്യാമറകളുമായി വരാറുള്ള വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ നിന്നും വ്യത്യസ്തമായി വൺപ്ലസ് ഏയ്സ് 6-ൽ ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏയ്സ് 6 മൂന്ന് കളർ ഓപ്ഷനുകൾ വരുമെന്നു കമ്പനി ടീസറിലൂടെ സൂചന നൽകിയിട്ടുണ്ട്. സിൽവർ കളർ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുന്നു, ഇതിനു പുറമെ വൈറ്റ്, ഡാർക്ക് ബ്ലൂ അല്ലെങ്കിൽ കറുപ്പു നിറത്തിലും ഫോൺ കാണാൻ കഴിയുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് ഏയ്സ് 6 മെറ്റൽ ഫ്രെയിമുമായാണ് എത്തുക. ഫോണിന്റെ ഫ്രെയിമിന്റെ മുകളിൽ, മൈക്രോഫോണുകൾക്കും IR ബ്ലാസ്റ്ററിനും വേണ്ടിയുള്ള മൂന്ന് ഓപ്പണിംഗുകളും നൽകിയിട്ടുണ്ട്.
വൺപ്ലസ് 15-നോടൊപ്പമാണ് വൺപ്ലസ് ഏയ്സ് 6 ലോഞ്ച് ചെയ്യുന്നത്. ഓപ്പോ ഇ-ഷോപ്പ്, JD മാൾ, മറ്റ് ഓൺലൈൻ സ്റ്റോറുകൾ എന്നിവയിൽ ഇതിനകം തന്നെ ഈ ഫോണുകൾക്കുള്ള പ്രീ-റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. ഉപഭോക്താക്കൾക്ക് വെറും 1 CNY (ഏകദേശം 12 രൂപ) നൽകി ഫോൺ പ്രീ ബുക്ക് ചെയ്യാം, കൂടാതെ CNY 3,255 (ഏകദേശം 40,000 രൂപ) മൂല്യമുള്ള ആനുകൂല്യങ്ങൾ നേടാം.
വൺപ്ലസ് ഏയ്സ് 6-ന് 120Hz റിഫ്രഷ് റേറ്റുള്ള 1.5K BOE OLED ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സെക്യൂരിറ്റിക്കായി അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഇതിലുണ്ടാകും. റിപ്പോർട്ടുകൾ പ്രകാരം, ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 13-ൽ ഉപയോഗിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഈ ഫോണിനും കരുത്ത് പകരുന്നത്. വൺപ്ലസ് ഏയ്സ് 6 വലിയ 7,800mAh ബാറ്ററിയുമായി വരാനും 120W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്.
വൺപ്ലസ് ഏയ്സ് 6-നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതിന്റെ ലോഞ്ചിനോട് അടുത്ത് പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിൻ്റെ ഔദ്യോഗിക റിലീസ് ഒക്ടോബർ 27-നാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.
പരസ്യം
പരസ്യം