ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ പോക്കോ ഫോണുകൾക്ക് വൻ വിലക്കിഴിവ്.
Photo Credit: Poco
ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025-ൽ Poco M7 Plus 5G ലഭിക്കും
ഇന്ത്യയിലെ ജനപ്രിയ ഓൺലൈൻ ഷോപ്പിങ്ങ് ഇവൻ്റുകളിൽ ഒന്നായ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025 സെപ്റ്റംബർ 23 മുതൽ ആരംഭിക്കാൻ പോവുകയാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിനൊപ്പം തന്നെയാണ്. ഇതും നടക്കുക. അതുകൊണ്ടുതന്നെ ഷോപ്പർമാർക്ക് തിരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകൾ ലഭിക്കും. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ, ഉപഭോക്താക്കൾക്ക് നിരവധി ഉൽപ്പന്നങ്ങളിൽ വലിയ കിഴിവുകൾ പ്രതീക്ഷിക്കാം. സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡുകൾ, വാഷിംഗ് മെഷീനുകൾ, സ്മാർട്ട് ഹോം ഉപകരണങ്ങൾ, റഫ്രിജറേറ്ററുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ ഇലക്ട്രോണിക് ഇനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ വിൽപ്പനയ്ക്കിടെ ഫ്ലിപ്കാർട്ട് പ്രത്യേക ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഫെസ്റ്റിവൽ അടുത്തു വന്നുകൊണ്ടിരിക്കെ ആവേശം വർദ്ധിപ്പിച്ച് പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡായ പോക്കോ തങ്ങളുടെ ഫോണുകളിൽ ലഭ്യമാകുന്ന ചില ഡീലുകൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യത്യസ്തമായ പ്രൈസ് റേഞ്ചിലുള്ള ഫോണുകൾക്കെല്ലാം പോക്കോ ഓഫറുകൾ നൽകുന്നുണ്ട്.
പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് വലിയ ഡിസ്കൗണ്ടുമായാണ് ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025 എത്തുന്നത്. പോക്കോ F7 5G-യുടെ 12GB റാം + 256GB സ്റ്റോറേജ് മോഡൽ 28,999 രൂപയ്ക്ക് (ബാങ്ക് ഓഫറുകൾ ഉൾപ്പെടെ) ലഭ്യമാകും. 31,999 രൂപയായിരുന്നു ഇതിൻ്റെ ലോഞ്ച് വില. ജൂലൈ 1-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഈ ഫോണിൻ്റെ 12 ജിബി റാം + 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് 33,999 രൂപയുമായിരുന്നു വില. 7,550mAh ബാറ്ററിയാണ് ഇതിനുള്ളത്.
പോക്കോ X7 സീരീസിനും വിലക്കുറവുണ്ട്. പോക്കോ X7 5G-ക്ക് 14,499 രൂപയും പോക്കോ X7 പ്രോ 5G-ക്ക് 19,999 രൂപയുമാണു വില വരുന്നത്. ബാങ്ക് ഓഫറുകളും ഇതിൽ ഉൾപ്പെടുന്നു. ഈ സീരീസിൽ 6,550mAh ബാറ്ററിയാണുള്ളത്.
ഈ വർഷം ജനുവരി 9-ന് പോക്കോ X7 സീരീസ് ലോഞ്ച് ചെയ്തപ്പോൾ സ്റ്റാൻഡേർഡ് പോക്കോ X7 5G-യുടെ 8GB RAM + 128GB സ്റ്റോറേജ് മോഡലിനു വില 21,999 രൂപയും 256GB വേരിയൻ്റിനു വില 23,999 രൂപയും ആയിരുന്നു. പോക്കോ X7 പ്രോ 5G-യുടെ 8GB + 256GB മോഡലിനു വില 27,999 രൂപയും 12GB + 256GB മോഡലിനു 29,999 രൂപയും ആയിരുന്നു.
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2025-ൽ പോക്കോ M7 സീരീസിലെ മുഴുവൻ ഫോണുകളും ഡിസ്‌കൗണ്ട് വിലയിൽ ലഭ്യമാകും. 9,999 രൂപയ്ക്കു ലോഞ്ച് ചെയ്ത പോക്കോ M7 5G-യുടെ 6GB + 128GB മോഡൽ, ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 8,799 രൂപയ്ക്ക് ലഭ്യമാകും. ഇതിൽ സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രൊസസറും 5,160mAh ബാറ്ററിയുമാണു നൽകിയിരിക്കുന്നത്.
2024 ഡിസംബറിൽ അവതരിപ്പിച്ച പോക്കോ M7 പ്രോ 5G-ക്കും വിലക്കുറവുണ്ട്. 14,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത 6GB + 128GB മോഡൽ 11,499 രൂപയ്ക്ക് ലഭ്യമാകും. മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ ചിപ്പിൽ പ്രവർത്തിക്കുന്ന ഈ ഫോൺ 5,110mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്.
പോക്കോ M7 പ്ലസ് 5G യഥാർത്ഥ വിലയായ 13,999 രൂപയിൽ നിന്ന് (6GB + 128GB) കുറഞ്ഞ് 10,999 രൂപയ്ക്കു ലഭ്യമാകും. ഇതിൽ സ്നാപ്ഡ്രാഗൺ 6s ജെൻ 3 പ്രൊസസറും 7,000mAh സിലിക്കൺ-കാർബൺ ബാറ്ററിയും ഉൾപ്പെടുന്നു.
പരസ്യം
പരസ്യം