പുതിയ ആന്വൽ പ്ലാനുമായി ജിയോസാവൻ; വിശദമായി അറിയാം
Photo Credit: JioSaavn
ജിയോസാവൻ പുതിയ കുറഞ്ഞ വില ആന്വൽ പ്ലാൻ അവതരിപ്പിച്ചു
ജിയോസാവൻ തങ്ങളുടെ ജിയോസാവൻ പ്രോ സബ്‌സ്‌ക്രിപ്‌ഷനു വേണ്ടി ബുധനാഴ്ച ഒരു പുതിയ ലിമിറ്റഡ് ടൈം ആന്വൽ പ്ലാൻ പ്രഖ്യാപിച്ചു. ഈ പ്ലാൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ആഡ്-ഫ്രീ മ്യൂസിക്ക്, ഹൈ ക്വാളിറ്റി സൗണ്ട്, ഓഫ്‌ലൈൻ മ്യൂസിക്ക് ഡൗൺലോഡുകൾ എന്നിവ കുറഞ്ഞ വാർഷിക നിരക്കിൽ ആസ്വദിക്കാൻ കഴിയും. സാധാരണ പ്രതിമാസ പ്രോ പ്ലാനിന്റെ അതേ ആനുകൂല്യങ്ങൾ കുറഞ്ഞ ചിലവിൽ നൽകുന്നതാണ് ഈ ആന്വൽ പ്ലാൻ. ജിയോയുടെ ഉടമസ്ഥതയിലുള്ള ജിയോസാവനിലെ ഒരു പ്രത്യേക പ്രമോഷന്റെ ഭാഗമായാണ് ഈ ഓഫർ വന്നിരിക്കുന്നത്. എന്നിരുന്നാലും, 12 മാസത്തിൽ കൂടുതൽ ജിയോസാവ്ൻ പ്രോ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിക്കാത്ത ഉപയോക്താക്കൾക്ക് മാത്രമേ പുതിയ ജിയോസാവ്ൻ ആന്വൽ പ്രോ പ്ലാൻ ലഭ്യമാകൂ. അതായത് നിലവിലുള്ള സബ്‌സ്‌ക്രൈബർമാർക്കും അടുത്തിടെ പ്രോ പ്ലാൻ എടുത്തവർക്കും ഡിസ്കൗണ്ടോടു കൂടിയ ഈ വാർഷിക പ്ലാൻ വാങ്ങാൻ കഴിയില്ല. കുറഞ്ഞ വിലയ്ക്ക് ഒരു വർഷം മുഴുവൻ ജിയോസാവൻ പ്രോയുടെ പ്രീമിയം സവിശേഷതകൾ ആസ്വദിക്കാൻ ഉപയോക്താക്കളെ ആകർഷിക്കുക എന്നതാണ് ഓഫറിന്റെ ലക്ഷ്യം.
ജിയോസാവൻ്റെ പുതിയ ആന്വൽ പ്രോ പ്ലാൻ ഒരു വർഷത്തേക്ക് 399 രൂപയ്ക്ക് ലഭ്യമാകുമെന്ന് ഒരു പത്രക്കുറിപ്പിൽ ജിയോ പ്രഖ്യാപിച്ചു. ഇത് ഒരു പരിമിതകാല ഓഫറാണെന്നും കമ്പനി വ്യക്തമാക്കിയെങ്കിലും അതെപ്പോഴാണ് അവസാനിക്കുകയെന്നു പറഞ്ഞിട്ടില്ല. ആൻഡ്രോയിഡ്, ഐഒഎസ്, ജിയോഫോൺ, വെബ് എന്നിവയുൾപ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും പുതിയ പ്ലാൻ പ്രവർത്തിക്കും.
സാധാരണയായി, ഇന്ത്യയിലെ വ്യക്തിഗത ഉപയോക്താക്കൾക്കുള്ള ജിയോസാവൻ പ്രോ പ്ലാനുകൾ പ്രതിമാസം 89 രൂപയിലാണ് ആരംഭിക്കുന്നത്. പ്രതിമാസം 49 രൂപ വിലയുള്ള ഒരു സ്റ്റുഡന്റ് പ്ലാനും ഉണ്ട്. ഡ്യുവോ പ്ലാനിന്റെ വില 129 രൂപയാണ്, ഫാമിലി പ്ലാനിന് രണ്ട് മാസത്തേക്ക് 149 രൂപ ചിലവാകും. ഡ്യുവോ പ്ലാനിലൂടെ ഒരു സബ്‌സ്‌ക്രിപ്‌ഷൻ രണ്ട് ഉപയോക്താക്കൾക്ക് ഷെയർ ചെയ്യാൻ കഴിയും. അതേസമയം ഫാമിലി പ്ലാനിലൂടെ പ്രധാന ഉപയോക്താവിന് അഞ്ച് കുടുംബാംഗങ്ങളെ വരെ ക്ഷണിക്കാൻ കഴിയും, ഓരോരുത്തർക്കും അവരവരുടെ സ്വന്തം പ്രോ അക്കൗണ്ടും ലഭിക്കും.
ജിയോ 5 രൂപയ്ക്ക് ഡെയ്ലി പ്ലാനും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇങ്ങിനെയൊക്കെ ആണെങ്കിലും, കുറഞ്ഞത് 12 മാസമായി ജിയോസാവൻ പ്രോ ഉപയോഗിക്കാത്ത ഉപയോക്താക്കൾക്ക് മാത്രമേ പുതിയ ആന്വൽ പ്രോ പ്ലാൻ ലഭ്യമാകൂ.
ജിയോസാവന്റെ പുതിയ ആന്വൽ പ്രോ പ്ലാൻ അവരുടെ മറ്റ് പ്രോ പ്ലാനുകൾക്കുള്ള അതേ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. സബ്‌സ്‌ക്രൈബർമാർക്ക് പരസ്യങ്ങളില്ലാതെ മ്യൂസിക്ക് കേൾക്കാനും തടസ്സമില്ലാത്ത സ്ട്രീമിംഗ് ആസ്വദിക്കാനും കഴിയും. അവർക്ക് ജിയോസാവ്ൻ ആപ്പിൽ നിന്ന് പാട്ടുകൾ ഡൗൺലോഡ് ചെയ്യാനും ഇന്റർനെറ്റ് ഇല്ലാത്തപ്പോൾ ഓഫ്‌ലൈനിൽ അതു പ്ലേ ചെയ്യാനും കഴിയും. പ്ലാൻ 320kbps വേഗതയിൽ ഹൈ ക്വാളിറ്റി ഓഡിയോ സ്ട്രീമിംഗിനെ പിന്തുണയ്ക്കുന്നു, ഇത് MP3 ഫയലുകൾക്ക് ലഭ്യമായ ഏറ്റവും ഉയർന്ന ബിറ്റ്റേറ്റാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗിച്ച് ഒരു അധിക നേട്ടം ലഭിക്കുന്നുണ്ട്. കൂടുതൽ പണം ചെലവഴിക്കാതെ അവരുടെ ജിയോ മൊബൈൽ നമ്പറിനായി അൺലിമിറ്റഡ് ജിയോട്യൂണുകൾ സജ്ജമാക്കാൻ കഴിയും.
ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്‌ഫോണുകൾക്കും ഐപാഡുകൾക്കും ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾക്കുമുള്ള ആപ്പായി ജിയോസാവ്ൻ ലഭ്യമാണ്. ഏത് ബ്രൗസറിലൂടെയും ജിയോസാവൻ ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോക്താക്കൾക്ക് സേവനം ആക്‌സസ് ചെയ്യാൻ കഴിയും. പുതിയ വാർഷിക പ്രോ പ്ലാനിലൂടെ ശ്രോതാക്കൾക്ക് കൂടുതൽ താങ്ങാവുന്ന വിലയിൽ, എല്ലാ ആനുകൂല്യങ്ങളോടും കൂടി ഒരു വർഷം മുഴുവൻ പ്രീമിയം ലെവൽ മ്യൂസിക്ക് എക്സ്പീരിയൻസ് ലഭിക്കും.
പരസ്യം
പരസ്യം
Google Says Its Willow Chip Hit Major Quantum Computing Milestone, Solves Algorithm 13,000X Faster
Garmin Venu X1 With 2-Inch AMOLED Display, Up to Eight Days of Battery Life Launched in India