പ്രായമായവർക്കായി ബിഎസ്എൻഎല്ലിൻ്റെ സമ്മാൻ പ്ലാൻ അവതരിപ്പിച്ചു
Photo Credit: BSNL
ദീപാവലിക്ക് ബിഎസ്എൻഎൽ പുറത്തിറക്കിയ സമ്മാൻ പ്ലാൻ വിശദാംശങ്ങൾ
വിപണിയിൽ ശക്തമായ തിരിച്ചു വരവിനായി ശ്രമിച്ചു കൊണ്ടിരിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ദീപാവലി ബൊണാൻസ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഓഫറുകളുടെ ഭാഗമായി, പുതിയ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സ്പെഷ്യൽ താരിഫ് ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളും കമ്പനി നൽകുന്നു. 60 വയസും അതിൽ കൂടുതലും പ്രായമുള്ള മുതിർന്ന പൗരന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബിഎസ്‌എൻഎൽ സമ്മാൻ പ്ലാൻ എന്ന പുതിയ പ്ലാനും ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്. 365 ദിവസത്തെ വാലിഡിറ്റിയുമായി വരുന്ന ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവ ഉൾപ്പെടുന്നു. പ്രായമായ ഉപയോക്താക്കൾക്ക് താങ്ങാനാവുന്ന, സൗകര്യപ്രദവുമായ സേവനങ്ങൾ നൽകുന്നതിനാണ് ബിഎസ്‌എൻഎൽ സമ്മാൻ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഇത് പരിമിത സമയത്തേക്കു മാത്രമുള്ള ഓഫറാണെന്നും നവംബർ 18 വരെ മാത്രമേ റീചാർജ് ചെയ്ത് ഓഫർ സ്വന്തമാക്കാൻ കഴിയൂ എന്നും ബിഎസ്‌എൻഎൽ അറിയിച്ചു. ഈ ഓഫറുകൾ കൂടുതൽ വരിക്കാരെ ലഭിക്കാൻ സഹായിക്കും എന്നാണു കമ്പനി പ്രതീക്ഷിക്കുന്നത്.
സീനിയർ സിറ്റിസൺ പ്ലാൻ എന്ന പേരിലും അറിയപ്പെടുന്ന പുതിയ ബിഎസ്‌എൻഎൽ സമ്മാൻ പ്ലാൻ ലഭിക്കാൻ 1,812 രൂപയാണു മുടക്കേണ്ടത്. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഒരു ഫ്രീം സിം ലഭിക്കുന്ന ഈ പ്ലാനിൻ്റെ കാലയളവിൽ ഉടനീളം ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങൾ എന്നിവ ലഭിക്കും. 60 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ പ്ലാൻ. അധിക ആനുകൂല്യമെന്ന നിലയിൽ, കൂടുതൽ ചെലവില്ലാതെ ആറ് മാസത്തെ BiTV സബ്‌സ്‌ക്രിപ്‌ഷനും വരിക്കാർക്ക് ലഭിക്കും. നവംബർ 18 വരെ ഈ പ്രത്യേക ഓഫർ ലഭ്യമാകുമെന്ന് ബിഎസ്‌എൻഎൽ അറിയിച്ചു.
പുതിയ ഉപഭോക്താക്കൾക്ക് വെറും 1 രൂപയ്ക്ക് ഒരു പ്രത്യേക 4G പ്ലാനും ദീപാവലി ബൊണാൻസയുടെ ഭാഗമായി ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാൻ ഒരു മാസത്തേക്കു ഫ്രീ മൊബൈൽ സർവീസുകൾ നൽകുന്നു. 30 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന ഈ പ്ലാനിൽ പ്രതിദിനം 2GB 4G ഡാറ്റ, 100 SMS സന്ദേശങ്ങൾ, ആവശ്യമായ KYC നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമുള്ള സൗജന്യ സിം കാർഡ് ആക്ടിവേഷൻ എന്നിവ ഉൾപ്പെടുന്നു. പരിമിത കാലത്തേക്കുള്ള ഓഫറായ ഇതു വേണ്ടവർ നവംബർ 15-ന് മുമ്പ് പ്ലാൻ സജീവമാക്കണം.
ഇതു കൂടാതെ, ബിഎസ്എൻഎൽ സെൽഫ്-കെയർ ആപ്പ് വഴിയോ ഔദ്യോഗിക ബിഎസ്എൻഎൽ വെബ്സൈറ്റ് വഴിയോ റീചാർജ് ചെയ്യുമ്പോൾ 485 രൂപ, 1,999 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ 5 ശതമാനം കിഴിവ് ഫെസ്റ്റിവലിൻ്റെ ഭാഗമായി നൽകുന്നുണ്ട്. ഈ ദീപാവലി ബൊനാൻസ ഓഫർ നവംബർ 18 വരെ ലഭ്യമാകും. ഈ കാലയളവിൽ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 2.5 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും, ബാക്കി 2.5 ശതമാനം ബിഎസ്എൻഎൽ വിവിധ സാമൂഹിക സേവന പരിപാടികൾക്ക് സംഭാവന ചെയ്യും.
അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ റീചാർജ് സമ്മാനമായി നൽകാൻ ഉപയോക്താക്കൾക്ക് കഴിയും. ഗിഫ്റ്റ് പ്ലാൻ ലഭിക്കുന്നയാൾക്ക് റീചാർജിന്റെ ആകെ മൂല്യത്തിൽ 2.5 ശതമാനം കിഴിവും ലഭിക്കും. ഈ ഗിഫ്റ്റിംഗ് ഓഫറും നവംബർ 18 വരെ മാത്രമേ ഉണ്ടായിരിക്കൂ.
പരസ്യം
പരസ്യം
Aaromaley Now Streaming on JioHotstar: Everything You Need to Know About This Tamil Romantic-Comedy
Astronomers Observe Star’s Wobbling Orbit, Confirming Einstein’s Frame-Dragging