ഗാലക്സി ഫോണുകളിലെ ക്യാമറയിൽ സാംസങ്ങിൻ്റെ വിപ്ലവം
സാംസങ്ങിൻ്റെ വരാനിരിക്കുന്ന വൺ Ul 7.1 അപ്‌ഡേറ്റ് ഗാലക്‌സി S25 അൾട്രായിലുള്ള നിരവധി പുതിയ സവിശേഷതകൾ പഴയ ഗാലക്‌സി ഫോണുകളിലേക്കും കൊണ്ടു വന്നേക്കുമെന്ന് സാംമൊബൈലിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നു. അപ്‌ഡേറ്റുകളിലൊന്നിൽ 10 പുതിയ ഫോട്ടോ ഫിൽട്ടറുകൾ ഉൾപ്പെടുന്നു, അവയിൽ ആറെണ്ണം വിൻ്റേജ് ഫിലിം-സ്റ്റൈൽ രൂപമുള്ളതാണ്. സോഫ്റ്റ്, ഷാർപ്പ്, ഇൻ്റൻസ്, സട്ടിൽ, വാം, ഡാർക്ക് എന്നിവയാണ് അവയിൽ ചിലത്. കളർ ടെംപറേച്ചർ,കോണ്ട്രാസ്റ്റ്, സാച്ചുറേഷൻ എന്നിവ മാറ്റിക്കൊണ്ട് പഴയ ഗാലക്സി ഉപയോക്താക്കൾക്കും ഈ ഫിൽട്ടറുകൾ ക്രമീകരിക്കാൻ കഴിഞ്ഞേക്കുമെന്നാണു റിപ്പോർട്ടുകൾ. ഫോട്ടോയിലെ അന്തരീക്ഷവുമായി സ്വയമേവ നിറങ്ങൾ നൽകി പൊരുത്തപ്പെടുന്ന AI പവേർഡ് കസ്റ്റം ഫിൽട്ടറുകളും ഉണ്ടാകും.