ആപ്പിളിനോടു മത്സരിക്കാൻ ക്വാൽകോമിൻ്റെ പുതിയ ചിപ്പെത്തുന്നു

ആപ്പിളിനോടു മത്സരിക്കാൻ ക്വാൽകോമിൻ്റെ പുതിയ ചിപ്പെത്തുന്നു

Photo Credit: Qualcomm

2023 ലെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 യുടെയും നിലവിലെ മുൻനിര SoC യുടെയും പിൻഗാമിയാണ് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ്.

ഹൈലൈറ്റ്സ്
  • SM8950 ചിപ്പ് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 2-ന്റെ 2nm പിൻഗാമിയാകുമെന്നാണ് സൂചന
  • SM8945 എന്നത് അണ്ടർക്ലോക്ക് ചെയ്ത GPU കോറുകളുള്ള, ശക്തി കുറഞ്ഞ വേരിയന്റായ
  • ക്വാൽകോം ചിപ്പ് നിർമ്മാണത്തിനായി TSMC, സാംസങ് ഫൗണ്ടറി എന്നിവ ഉപയോഗിക്കും
പരസ്യം

സ്മാർട്ട്ഫോണുകൾ അടക്കം വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ള ചിപ്പ്സെറ്റുകൾ നിർമിക്കുന്ന പ്രമുഖ കമ്പനിയായ ക്വാൽകോം തങ്ങളുടെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിന്റെ പിൻഗാമിയായി ഒരു പുതിയ ഹൈ-എൻഡ് പ്രോസസർ അടുത്ത വർഷം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3 എന്ന് വിളിക്കാവുന്ന ഈ പ്രോസസറിന്റെ പുതിയ വേരിയൻ്റ് 2 നാനോമീറ്റർ (2nm) സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും നിർമ്മിക്കുക എന്ന് ഒരു പ്രമുഖ ടിപ്‌സ്റ്റർ അവകാശപ്പെടുന്നു. ഇത് നൂതന സാങ്കേതികവിദ്യ പ്രകടനവും ഊർജ്ജ കാര്യക്ഷമതയും മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നുണ്ട്. 2nm പ്രോസസ്സ് ഉപയോഗിച്ചു നിർമിക്കുന്ന സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3-യുടെ ശക്തി കുറഞ്ഞ മറ്റൊരു പതിപ്പ് പുറത്തിറക്കാൻ ക്വാൽകോം പ്രവർത്തിക്കുന്നുണ്ടെന്നും അഭ്യൂഹമുണ്ട്.

അതേസമയം, ആപ്പിൾ അടുത്ത വർഷം അവരുടെ A20 ചിപ്‌സെറ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതും 2nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇതിനർത്ഥം വരും വർഷങ്ങളിൽ ക്വാൽകോമും ആപ്പിളും കൂടുതൽ നൂതനവും കാര്യക്ഷമവുമായ പ്രോസസ്സറുകൾ നിർമിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്നു എന്നാണ്.

2026-ൽ ക്വാൽകോമിന്റെ 2nm ചിപ്പുകൾ എത്തുന്നു:

പ്രശസ്ത ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ പറയുന്നതു പ്രകാരം, 2nm സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രണ്ട് പുതിയ ചിപ്പുകൾ 2026-ൽ പുറത്തിറക്കാൻ ക്വാൽകോം പദ്ധതിയിടുന്നു. ഈ ചിപ്പുകളെ SM8950 എന്നും SM8945 എന്നുമാണ് വിളിക്കുന്നത്.

SM8950, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 2-ന്റെ അടുത്ത ജെനറേഷൻ പതിപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച പെർഫോമൻസ് ഉറപ്പു നൽകുന്ന ഈ ചിപ്പ് ഫ്ലാഗ്ഷിപ്പ് നിലവാരമുള്ള സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കപ്പെടാനാണ് സാധ്യത.

SM8945 എന്ന പേരിലുള്ള ചിപ്പ് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 3-യുടെ അല്പം ശക്തി കുറഞ്ഞ പതിപ്പായിരിക്കും. ഇതിലും 2nm സാങ്കേതികവിദ്യ ഉപയോഗിക്കുമെങ്കിലും, കരുത്തും ചെലവും കുറയ്ക്കുന്നതിന് ഇതിൽ അണ്ടർക്ലോക്ക് ചെയ്ത GPU കോറുകളോ ദുർബലമായ GPU-വോ ആയിരിക്കാം ഉണ്ടാവുക.

ക്വാൽകോം രണ്ടു വ്യത്യസ്ത നിർമാതാക്കളെ ഉപയോഗിക്കും:

ചിപ്പുകളുടെ ഉൽ‌പാദനച്ചെലവ് കുറയ്ക്കാൻ, ഈ ചിപ്പുകൾ നിർമ്മിക്കാൻ ക്വാൽകോം രണ്ട് വ്യത്യസ്ത നിർമ്മാതാക്കളെ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. TSMC, സാംസങ് ഫൗണ്ടറി എന്നിവരാണ് ഈ നിർമാതാക്കൾ.

അതേസമയം, ആപ്പിൾ സ്വന്തം 2nm ചിപ്പായ A20 പ്രോ പുറത്തിറക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്, ഇത് ഐഫോൺ 18 സീരീസിൽ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാനോഷീറ്റ് ട്രാൻസിസ്റ്റർ ഡിസൈൻ കാരണം മികച്ച പ്രകടനവും പവർ കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന TSMC-യുടെ 2nm പ്രോസസ്സ് (N2) ഉപയോഗിക്കുന്ന ആദ്യത്തെ കമ്പനി ആപ്പിൾ ആയിരിക്കാൻ സാധ്യതയുണ്ട്. മുൻ ജനറേഷൻ ചിപ്പുകളെ അപേക്ഷിച്ച് മികച്ച പ്രകടനം ഉറപ്പു നൽകുന്ന ഈ ചിപ്പുകളോട് മത്സരിക്കാൻ കൂടി വേണ്ടിയാണ് ക്വാൽകോം തങ്ങളുടെ പുതിയ 2nm ചിപ്പുമായി എത്തുന്നത്.

Comments
കൂടുതൽ വായനയ്ക്ക്: Qualcomm, 2nm chip, 2nm Processor, Snapdragon 8 Elite 2, Snapdragon 8 Elite
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »