Photo Credit: Realme
റിയൽമി ജിടി 7 പ്രോ (ചിത്രത്തിൽ) 6,500mAh ബാറ്ററിയാണ് നൽകുന്നത്
നിരവധി സർട്ടിഫിക്കേഷൻ, ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റുകളിൽ മുമ്പ് കണ്ടിരുന്ന റിയൽമി GT 7 സ്മാർട്ട്‌ഫോണുമായി ബന്ധപ്പെട്ടു മറ്റു ചില വിവരങ്ങൾ കൂടി ലീക്കായിട്ടുണ്ട്. ഈ ലീക്കുകൾ ഫോൺ ഉടൻ ലോഞ്ച് ചെയ്‌തേക്കാമെന്ന സൂചന നൽകുന്നു. ഏറ്റവും പുതിയ ലീക്കുകൾ ഈ ഫോണുകളുടെ ചില പ്രധാന സവിശേഷതകളും വെളിപ്പെടുത്തുന്നു. 2024 നവംബറിൽ ചൈനയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്‌ത റിയൽമി GT 7 പ്രോയ്‌ക്കൊപ്പം റിയൽമി ജിടി 7 പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, GT 7 സീരീസിന്റെ ലോഞ്ച് തീയതി റിയൽമി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, വരാനിരിക്കുന്ന റിയൽമി GT 8 പ്രോയെക്കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ മറ്റൊരു ലീക്കിലൂടെയും പുറത്തു വന്നിട്ടുണ്ട്. ഈ രണ്ട് സ്മാർട്ട്‌ഫോണുകളെയും കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ലെങ്കിലും, തുടർച്ചയായ ലീക്കുകൾ റിയൽമി ഉടൻ തന്നെ അവ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതിൻ്റെ സൂചന നൽകുന്നു. റിയൽമി സ്മാർട്ട്‌ഫോണുകളുടെ ആരാധകർക്ക് വരും ആഴ്ചകളിൽ കമ്പനിയിൽ നിന്ന് കൂടുതൽ അപ്‌ഡേറ്റുകൾ പ്രതീക്ഷിക്കാം.
റിയൽമി GT 7 സ്മാർട്ട്‌ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 9400+ പ്രോസസർ ആയിരിക്കും ഉണ്ടാവുകയെന്ന് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെയ്‌ബോയിൽ പോസ്റ്റ് ചെയ്തു. ബാറ്ററി 7,000mAh-ൽ കൂടുതലുള്ള ഫോണായിരിക്കാം ഇതെന്നും ടിപ്‌സ്റ്റർ പരാമർശിച്ചു. പോസ്റ്റിൽ, അവരതിനെ "7X00mAh ബാറ്ററി" എന്നാണ് പരാമർശിച്ചത്.
റിയൽമി GT 7 സ്റ്റാൻഡേർഡ് മോഡൽ 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. 206 ഗ്രാം ഭാരവും 8.43mm കനവുമുള്ള റിയൽമി GT 6-നെ അപേക്ഷിച്ച് ഫോണിന് ഫ്ലാറ്റ് ഡിസ്‌പ്ലേയും നേർത്തതും ഭാരം കുറഞ്ഞതുമായ ബോഡിയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പോസ്റ്റിനു കീഴിലുള്ള ഒരു കമന്റിൽ, റിയൽമി GT 7 ഏപ്രിലിൽ ചൈനയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്ന് ടിപ്‌സ്റ്റർ പറഞ്ഞു. താരതമ്യത്തിന്, റിയൽമി GT 6 ഫോൺ 2024 ജൂലൈയിൽ ചൈനയിൽ ലോഞ്ച് ചെയ്തു. ആ മോഡലിന് മൈക്രോ-കർവ്ഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ, 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,800mAh ബാറ്ററി എന്നിവയുണ്ട്.
റിയൽമി GT 8 പ്രോയിൽ സ്നാപ്ഡ്രാഗൺ 8 എലീറ്റ് 2 ചിപ്‌സെറ്റ് ഉണ്ടാകുമെന്ന് സ്മാർട്ട് പിക്കാച്ചു എന്ന ടിപ്‌സ്റ്റർ വെയ്‌ബോയിൽ പങ്കുവെച്ചിട്ടുണ്ട്, എന്നാൽ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 2K റെസല്യൂഷനുള്ള ഫ്ലാറ്റ് OLED ഡിസ്‌പ്ലേ ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 7,000mAh ബാറ്ററിയും ഇതിലുണ്ടാകും.
സുരക്ഷയ്ക്കായി, ഇതിൽ ഒരു അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടുത്തിയേക്കാം. ക്യാമറകളുടെ കാര്യത്തിൽ, ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് ആയിരിക്കും ഇതിൽ പ്രതീക്ഷിക്കാനാവുക. ലോഞ്ച് തീയതി ഉൾപ്പെടെയുള്ള ഫോണിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല.
പരസ്യം
പരസ്യം