ഏയ്സ് സീരീസിലെ പുതിയ മോഡൽ ഇൻസ്റ്റ360 ഏയ്സ് പ്രോ 2 ലോഞ്ച് ചെയ്തു
Photo Credit: Insta360
Insta360 Ace Pro 2 now comes with a removable lens guard and a new wind guard
ഏയ്സ് പ്രോ പുറത്തിറക്കിയതിന് പിന്നാലെ, ഏയ്സ് സീരീസിലെ ഏറ്റവും പുതിയ മോഡലായ ഇൻസ്റ്റ360 ഏയ്സ് പ്രോ 2 എത്തി. ചൊവ്വാഴ്ചയാണ് ആഗോളതലത്തിൽ ഈ മോഡൽ അവതരിപ്പിച്ചത്. മുൻ മോഡലിനെ അപേക്ഷിച്ച് നിരവധി മെച്ചപ്പെടുത്തലുകൾ ഈ ആക്ഷൻ ക്യാമറയിലുണ്ട്. മികച്ച ഇമേജ് നിലവാരം, വീഡിയോകളും ഫോട്ടോകളും എടുക്കുന്നതിനുള്ള എളുപ്പവഴികൾ, മെച്ചപ്പെടുത്തിയ ഓഡിയോ, കൂടുതൽ മോടിയുള്ള ഡിസൈൻ, നൂതന AI സവിശേഷതകൾ എന്നിവ ഇതു വാഗ്ദാനം ചെയ്യുന്നു. സൂപ്പർ ഹൈ-ഡെഫനിഷൻ ക്ലാരിറ്റി നൽകുന്ന 8K വീഡിയോ റെക്കോർഡ് ചെയ്യാനുള്ള കഴിവാണ് ഇതിൻ്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ഈ വാട്ടർപ്രൂഫ് ക്യാമറ 39 മീറ്റർ വരെ ആഴത്തിൽ വെള്ളത്തിനടിയിൽ ഉപയോഗിക്കാനും കഴിയും. ഇതിലെ ഡെഡിക്കേറ്റഡ് പ്രോ ഇമേജിംഗ് ചിപ്പ് മൊത്തത്തിലുള്ള പ്രകടനം മികച്ചതാക്കുന്നു. പ്രത്യേകിച്ച് പ്രൊഫഷണൽ ഫലങ്ങൾ ഇതിനു പുറമെ ഈ ക്യാമറയിലെ ലെയ്ക-എഞ്ചിനീയറിംഗ് കളർ പ്രൊഫൈലുകൾ ഫോട്ടോകളിലും വീഡിയോകളിലും കൂടുതൽ സ്വാഭാവികവും കൃത്യതയാർന്നതുമായ നിറങ്ങളും വാഗ്ദാനം ചെയ്യുന്നു.
ഇൻസ്റ്റ360 ഏയ്സ് പ്രോ 2 മോഡലിൻ്റെ സ്റ്റാൻഡേർഡ് ബണ്ടിൽ 399.99 ഡോളർ (ഏകദേശം 34,000 രൂപ) മുതൽ ആരംഭിക്കുന്നു. ഈ പാക്കേജിൽ ഒരു വിൻഡ് ഗാർഡ്, ഒരു ബാറ്ററി, ഒരു സാധാരണ മൗണ്ട്, ഒരു മൈക്ക് ക്യാപ്, ഒരു USB ടൈപ്പ്-സി കേബിൾ എന്നിവ ഉൾപ്പെടുന്നു. ഇതിനു പുറമെ ഡ്യുവൽ ബാറ്ററി ബണ്ടിലും ലഭ്യമാണ്. അതിൽ ഇതേ ഇനങ്ങളോടൊപ്പം രണ്ട് ബാറ്ററികൾ ഉൾപ്പെടുന്നു. ഈ ബണ്ടിലിൻ്റെ വില 419.99 ഡോളർ (ഏകദേശം 35,000 രൂപ) ആണ്. Insta360-യുടെ ഏറ്റവും പുതിയ ഉൽപ്പന്നം അവരുടെ വെബ്സൈറ്റിലൂടെയും ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത റീട്ടെയിൽ പാർട്ണേഴ്സ് വഴിയും വാങ്ങുന്നതിനായി ഇതിനകം ലഭ്യമാണ്.
1/1.3-ഇഞ്ച് 8K സെൻസർ ഘടിപ്പിച്ച ഒരു ആക്ഷൻ ക്യാമറയാണ് ഇൻസ്റ്റ360 ഏയ്സ് പ്രോ 2. ഇത് 13.5 സ്റ്റോപ്പുകൾ വരെയുള്ള ഡൈനാമിക് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇതിലെ Leica SUMMARIT ലെൻസ് വ്യക്തമായ ഫോട്ടോ, വീഡിയോ എന്നിവ നൽകുന്നു. ക്യാമറയ്ക്ക് 30 ഫ്രെയിം പെർ സെക്കൻഡിൽ (fps) 8K റെസല്യൂഷൻ, ആക്റ്റീവ് HDR-ൽ 60 ഫ്രെയിം പെർ സെക്കൻഡിൽ 4K റെസല്യൂഷൻ, സ്ലോ മോഷനിൽ 120fps-ൽ 4K റെസല്യൂഷൻ, MP4 ഫോർമാറ്റ് എന്നിവയിൽ വീഡിയോകൾ റെക്കോർഡുചെയ്യാനാകും. പരമാവധി 50 മെഗാപിക്സൽ റെസല്യൂഷനിൽ ചിത്രങ്ങളെടുക്കാനും ഇതിന് കഴിയും.
ഏയ്സ് പ്രോ 2-ൽ PureVideo എന്ന് വിളിക്കുന്ന ഒരു മോഡ് ഉൾപ്പെടുന്നു, അത് Al ഉപയോഗിച്ച് ലൈവ് വീഡിയോ ഗുണനിലവാരം വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് കുറഞ്ഞ വെളിച്ചമുള്ള സമയങ്ങളിൽ. ഈ മോഡ് ഷൂട്ടിംഗ് സമയത്ത് ശബ്ദം കുറയ്ക്കുകയും കൂടുതൽ ഡീറ്റെയിൽസ് നൽകുകയും ചെയ്യുന്നു. വോയ്സ് കമാൻഡുകളിലൂടെയോ കൈ ആംഗ്യങ്ങളിലൂടെയോ ക്യാമറ നിയന്ത്രിക്കാനാകും, കൂടാതെ വീഡിയോ എഡിറ്റിംഗിനെ സഹായിക്കുന്ന ഓട്ടോ എഡിറ്റ്, AI ഹൈലൈറ്റ്സ് അസിസ്റ്റൻ്റ് എന്നിവ പോലെയുള്ള AI പവർ ടൂളുകളും ഇതിലുണ്ട്.
ക്യാമറയ്ക്ക് 2.5 ഇഞ്ച് ടച്ച്സ്ക്രീനാണുള്ളത്, അത് 70 ശതമാനം ഷാർപ്പും 6 ശതമാനം ബ്രൈറ്റും മുൻ മോഡലിൻ്റെ ഇരട്ടി സമയം നിലൽക്കുന്നതുമാണ്. വീഡിയോകൾ ഇളകാതെ നോക്കുന്ന FlowState Stabilisation, നിങ്ങളുടെ ഫൂട്ടേജിൽ ഹൊറൈസൺ കൃത്യമായി നിലനിൽക്കുമെന്ന് സ്വയമേവ ഉറപ്പാക്കുന്ന 360-ഡിഗ്രി ഹൊറൈസൺ ലോക്ക് എന്നിവയും ഇതിലുണ്ട്
ഇൻസ്റ്റ360 ഏയ്സ് പ്രോ 2 ഒരു നീക്കം ചെയ്യാവുന്ന ലെൻസ് പ്രൊട്ടക്ടറും റെക്കോർഡിംഗ് സമയത്ത് കാറ്റിൻ്റെ ശബ്ദം കുറയ്ക്കുന്ന പുതിയ വിൻഡ് ഗാർഡും നൽകുന്നു. ഇത് 12 മീറ്റർ വരെ വാട്ടർപ്രൂഫ് ആണ്, കൂടാതെ -20 ഡിഗ്രി സെൽഷ്യസ് വരെ തണുത്ത താപനിലയെ നേരിടാനും കഴിയും. ക്യാമറയിൽ 1,800mAh ബാറ്ററിയുണ്ട്, കൂടാതെ പുതിയ എൻഡുറൻസ് മോഡും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഫീച്ചർ 30fps-ൽ 4K വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ബാറ്ററി ലൈഫ് 50 ശതമാനം കൂടുതൽ ലഭിക്കാൻ സഹായിക്കും. 18 മിനിറ്റിനുള്ളിൽ 80 ശതമാനത്തിൽ എത്തുകയും 47 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യുകയും ചെയ്യുന്ന ബാറ്ററിയാണ് ഇതിലുള്ളത്.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹62,479
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹36,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Samsung Galaxy Fit 4 Features Allegedly Revealed Through Companion App Teardown
Assassin's Creed Valhalla, Black Flag Resynced Get New Game+; Ubisoft Shares Update on Assassin's Creed Hexe